HOME
DETAILS

സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്നു; ബിൽ പാസാക്കി കേരളം

  
March 26 2025 | 03:03 AM

The Legislature has passed the Private Universities Bill which will open the door to private universities in the states higher education sector

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് സ്വകാര്യ സർവകലാശാലകൾക്ക് വാതിൽതുറക്കുന്ന സ്വകാര്യ സർവകലാശാലാ ബിൽ നിയമസഭ പാസാക്കി. പത്തു വർഷം മുമ്പ് സ്വകാര്യ സർവകലാശാല എന്ന ആശയത്തിനെതിരേ എതിർപ്പുന്നയിക്കുകയും സമരം നടത്തുകയും ചെയ്ത ഇടതുപക്ഷത്തിന്റെ, നയവ്യതിയാനം വ്യക്തമാക്കുന്ന ബിൽ ഇന്നലെ ശബ്ദവോട്ടോടു കൂടിയാണ് പാസാക്കിയത്. സ്വകാര്യ സർവകലാശാലകളുടെ കടന്നുവരവ് സംസ്ഥാനത്തെ പൊതു സർവകലാശാലകളുടെ ഭാവി പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയും, ഫീസ് ഘടന, സംവരണം, പ്രവേശന മാനദണ്ഡം തുടങ്ങിയ വിഷയങ്ങളിലുള്ള അവ്യക്തതകളിൽ വിമർശനവും ഉന്നയിച്ച പ്രതിപക്ഷം ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ല എന്നു വ്യക്തമാക്കി. 

സ്വകാര്യ സർവകലാശാലകളിൽ സർക്കാർ നിയന്ത്രണം ഉറപ്പാക്കുമെന്നും ഇടതുസർക്കാരിന്റെ പുതുകാൽവയ്പ്പാണിതെന്നും ബിൽ അവതരിപ്പിച്ചു ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പറഞ്ഞു. ബിൽ നടപ്പാക്കുന്നതിന് മുമ്പ്  വിശദമായ പഠനം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.സാമ്പത്തിക, സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികൾക്ക് സർക്കാർ നിർദേശിക്കുന്ന ഫീസ് ഇളവും സ്‌കോളർഷിപ്പും നൽകണമെന്ന പ്രതിപക്ഷത്തിന്റെ പ്രധാന ഭേദഗതി നിർദേശം വോട്ടിനിട്ട് തള്ളി.

25 കോടി രൂപ കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കുകയും കുറഞ്ഞത് 10 ഏക്കർ ഭൂമി കൈവശമുള്ളവരുമായ സ്‌പോൺസറിങ് ഏജൻസിക്ക് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഇതു പ്രകാരം വിദ്യാഭ്യാസ മേഖലയിൽ അനുഭവ പരിചയമുള്ള  ഏജൻസിക്ക് സ്വകാര്യ സർവകലാശാലയ്ക്കു വേണ്ടി അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷ വിദഗ്ധ സമിതി വിലയിരുത്തിയാകും തീരുമാനമെടുക്കുക.

വിദഗ്ധ സമിതിയിൽ സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്ന  അക്കാദമിഷ്യൻ, സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്ന ഒരു വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാന വിദ്യാഭ്യാസ കൗൺസിലിന്റെ നോമിനി, ആസൂത്രണ ബോർഡിന്റെ നേമിനി, സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടർ എന്നിവർ അംഗങ്ങളായിരിക്കും.

ഓരോ കോഴ്‌സിലും 40 ശതമാനം സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാർഥികൾക്ക് സംവരണം ചെയ്യുമെന്നും വ്യവസ്ഥ ചെയ്യുന്നു. ഈ വ്യവസ്ഥ നിയമ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നെങ്കിലും  മറ്റു സംസ്ഥാനങ്ങളിലും സമാന വ്യവസ്ഥകൾ നിലനിൽക്കുന്നുണ്ടെന്ന മറുപടിയാണ് മന്ത്രി നൽകിയത്. മറ്റു പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണ തത്വം പാലിക്കപ്പെടുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ചും അവ്യക്തത നിലനിൽക്കുകയാണ്. സർക്കാരിന് നിയന്ത്രണമുണ്ടാകുമെന്ന് മന്ത്രി അവകാശപ്പെടുമ്പോഴും ബില്ലിലെ വ്യവസ്ഥകൾ പ്രകാരം  ഫീസിലും പ്രവേശനത്തിലും പൂർണ അധികാരം സ്വകാര്യ സർവകാലാശാലകൾക്ക്  തന്നെയാകുമെന്ന് വ്യക്തമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.

സബ്ജക്ട് കമ്മിറ്റി പരിഗണിച്ച ശേഷം തിങ്കളാഴ്ച ബിൽ വീണ്ടും പരിഗണനയ്‌ക്കെടുത്തപ്പോഴും രൂക്ഷമായ വാദപ്രതിവാദമാണ് സഭയിൽ അരങ്ങേറിയത്. പിന്നീട് സമയപരിമിതിയെ തുടർന്നു  തുടർനടപടികൾ ഇന്നലത്തേക്ക് മാറ്റുകയും ബിൽ പാസാക്കുകയുമായിരുന്നു. ബില്ലിനെതിരേ ശക്തമായ പ്രതിഷേധമുയർത്തി സി.പി.ഐയുടെ വിദ്യാർഥി സംഘടനയായ എ.ഐ.എസ്എഫ് ഇന്നലെ നിയമസഭയിലേക്ക് മാർച്ച് നടത്തി.

 

The Legislature has passed the Private Universities Bill which will open the door to private universities in the state's higher education sector



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റമ്മോ...തീവില; റെക്കോര്‍ഡുകള്‍ കടന്ന് കുതിച്ച് സ്വര്‍ണം; പവന്‍ വാങ്ങാന്‍ ഇന്ന് 70,000വും മതിയാവില്ല!

Business
  •  a day ago
No Image

കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് 13കാരന്‍ ചാടിപ്പോയത് സാഹസികമായി;  അന്വേഷണം തുടര്‍ന്ന് പൊലിസ്

Kerala
  •  a day ago
No Image

ഇന്ത്യന്‍ രൂപയും ലോക കറന്‍സികളും തമ്മിലെ ഏറ്റവും പുതിയ വ്യത്യാസം | India Rupees Value Today

Economy
  •  a day ago
No Image

90 % അതിഥിതൊഴിലാളികളും കണക്കുകളിലില്ല ; പോർട്ടലിൽ രജിസ്റ്റർ ചെയ്തത് മൂന്നരലക്ഷം പേർ മാത്രം

Kerala
  •  a day ago
No Image

ട്രംപിന്റെ വ്യാപാരയുദ്ധം ഇന്ത്യന്‍ വാഹന വിപണിയേയും ഗുരുതരമായി ബാധിക്കും; എങ്ങനെ 

National
  •  a day ago
No Image

മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പ്; വേനലവധിയില്‍ കുളങ്ങളിലും പുഴകളിലുമിറങ്ങുന്ന കുട്ടികള്‍ ജാഗ്രത പാലിക്കുക

Kerala
  •  a day ago
No Image

തെങ്ങോളമുയരത്തിലെത്തി തേങ്ങവില; മരുന്നിനു പോലും കിട്ടാനില്ല

Kerala
  •  a day ago
No Image

'ജുമുഅക്ക് വരുന്നവർ കയ്യിൽ കറുത്ത റിബൺ ധരിക്കുക' റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് ആൾ ഇന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് 

National
  •  a day ago
No Image

ലഹരി കുത്തിവെപ്പിലൂടെ എച്ച്‌ഐവി: നാലോളം പേർ ചികിത്സക്ക് തയ്യാറാകാതെ വ്യാപന ഭീഷണി ഉയർത്തുന്നു

Kerala
  •  a day ago
No Image

യുഎഇ ജയിലിലുള്ള 500 ലധികം ഇന്ത്യക്കാര്‍ക്ക് പെരുന്നാള്‍ സന്തോഷം; മോചിതരാകുന്ന 1,295 തടവുകാരില്‍ ഇന്ത്യക്കാരും

uae
  •  a day ago