HOME
DETAILS

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 20 ദശലക്ഷം ദിർഹം (47.50 കോടി രൂപ) നൽകി എം.എ. യൂസഫലി

  
Web Desk
March 16 2025 | 15:03 PM

MA Yusuff Ali a renowned Indian businessman and billionaire has donated 20 million dirhams approximately 4750 crores to the Fathers Endowment project

ദുബൈ: യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.  ഇരുപത് ദശലക്ഷം ദിർഹ (47.50 കോടി കോടിയോളം രൂപ) മാണ് എൻഡോവ്മെൻറ് പദ്ധതിക്ക് വേണ്ടി യൂസഫലി നൽകിയത്. 

പിതാക്കന്മാരെ ആദരിക്കുന്നതിനും അര്‍ഹരായവര്‍ക്ക് ചികിത്സയും ആരോഗ്യ സംരക്ഷണവും നല്‍കുന്നതിനുമാണ് ശൈഖ് മുഹമ്മദ് ഒരു ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള ഒരു സുസ്ഥിര എന്‍ഡോവ്‌മെന്റ് ഫണ്ടായ ഫാദേഴ്സ് എൻഡോവ്മെൻറ്     ഈ റമദാനിൽ പ്രഖ്യാപിച്ചത്. റമദാനിൽ ജീവകാരുണ്യ, മാനുഷിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രവര്‍ത്തന തുടര്‍ച്ചയാണ് ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ്  പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

അർഹരായവരുടെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്ന വലിയ ലക്ഷ്യം യാഥാർത്ഥ്യമാകുന്നതിൽ എറെ സന്തോഷമുണ്ടെന്നും , വിശുദ്ധമാസത്തിൽ പിതാക്കൻമാർക്ക് നൽകുന്ന ഏറ്റവും മികച്ച ആദരമാണിതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ മാതൃകാപരമായ ജീവകാരുണ്യപ്രവർത്തനങ്ങളുടെ നേർസാക്ഷ്യമാണ് ഫാദേഴ്സ് എൻഡോവമെൻറ് പദ്ധതിയെന്നും  ഈ കാരുണ്യപ്രവർത്തനത്തിൽ ഭാഗമാകുന്നത്   ഏറെ അഭിമാനകരമാണെന്നും  യൂസഫലി കൂട്ടിചേർത്തു.

M.A. Yusuff Ali, a renowned Indian businessman and billionaire, has donated 20 million dirhams (approximately ₹47.50 crores) to the Fathers' Endowment project



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിലെ രഹസ്യ അറയിൽ നിന്ന് ലക്ഷങ്ങളുടെ ചന്ദനത്തടികൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-17-03-2025

PSC/UPSC
  •  a day ago
No Image

കൊല്ലത്തെ വിദ്യാർത്ഥിയുടെ കൊലപാതകം: പ്രതിയുടെ അച്ഛൻ പൊലീസ് ഉദ്യോഗസ്ഥൻ

Kerala
  •  a day ago
No Image

ക്രിക്കറ്റ് ആരാധകർക്കായി പ്രത്യേക ഓഫറുമായി ജിയോ

National
  •  a day ago
No Image

2025 ഐപിഎല്ലിലെ ഏറ്റവും ശക്തരായ നാല് ടീമുകളെ തെരഞ്ഞെടുത്ത് ശശാങ്ക് സിങ്

Cricket
  •  a day ago
No Image

അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രം പരസ്യത്തിനുപയോഗിച്ചു; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഹൈക്കോടതി നോട്ടീസ്

National
  •  a day ago
No Image

സ്വകാര്യ ബസ്സുകളുടെ ദൂര പരിധി; വ്യവസ്ഥകൾ തള്ളി കോടതി

Kerala
  •  a day ago
No Image

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Kerala
  •  a day ago
No Image

ട്രാക്കിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; മാർച്ച് 21-ന് ചില ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

Kerala
  •  a day ago