HOME
DETAILS

സ്വർണവിലയിൽ നേരിയ കുറവ്

  
Web Desk
March 15 2025 | 04:03 AM

Gold Price Sees a Slight Dip Drops by 80 Today

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ചെറിയ ആശ്വാസം. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷമാണ് ഇന്ന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്റെ വില 65,760 രൂപയിലും ഗ്രാമിന് 8,220 രൂപയിലും വ്യാപാരം പുരോഗമിക്കുകയാണ്. അതേസമയം, വെള്ളിയുടെ വിലയിൽ കാര്യമായ വർദ്ധനവാണ് അനുഭവപ്പെട്ടത്. ഒരു ഗ്രാം വെള്ളിക്ക് 112.10 രൂപയും, ഒരു കിലോ വെള്ളിക്ക് 1,12,100 രൂപയുമാണ് നിലവിലെ നിരക്ക്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ ഇന്ത്യയിലെ സ്വർണവിലയെ നേരിട്ട് ബാധിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ, വർഷംതോറും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഇതോടെ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങളും ഇന്ത്യയിലെ വിലയെ പ്രതികൂലമായി ബാധിക്കാം.

രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞാലും ഇന്ത്യയിൽ അതു പ്രതിഫലിക്കണമെന്നില്ല. പ്രാദേശിക ആവശ്യകത, രൂപയുടെ മൂല്യം, ഇറക്കുമതി തീരുവ തുടങ്ങിയവ വില നിർണയത്തിൽ നിർണ്ണായകമാണ്.

നിലവിൽ പ്രാദേശിക ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണവില നിശ്ചയിക്കുന്നത്. ആവശ്യകത അനുസരിച്ച് വില വർദ്ധിപ്പിക്കാനും കുറയ്ക്കാനും ഇവർക്ക് അധികാരമുണ്ട്. ചിലപ്പോൾ ദിവസത്തിൽ രണ്ടുതവണവരെ വില പുതുക്കുന്നതും സാധാരണമാണ്.

ഇന്ത്യയില്‍ ചില്ലറ മേഖലയിലെ പണപ്പെരുപ്പം കുറഞ്ഞു എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അമേരിക്കയിലും ഇതേ സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത മാസം അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.  ഇന്ത്യയുടെ ആര്‍.ബി.ഐയും ഇതേ നിലപാട് സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വന്‍തോതില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചു. വിലക്കൂടുതലിന് ഒരു കാരണം ഇതാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇമാറാത്തി ശിശുദിനം; രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ കുട്ടികള്‍ കേന്ദ്രബിന്ദുവായി തുടരും, യുഎഇ പ്രസിഡന്റ്

uae
  •  8 hours ago
No Image

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ദോഷം വരുന്ന ക്ലോറാംഫെനിക്കോള്‍, നൈട്രോഫ്യൂറാന്‍ ആന്റിബയോട്ടിക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

Kerala
  •  8 hours ago
No Image

ഉപേക്ഷിക്കപ്പെട്ട കപ്പലുകള്‍ പിടിച്ചെടുക്കാന്‍ നടപടി തുടങ്ങി കുവൈത്ത്

Kuwait
  •  9 hours ago
No Image

ഇതും ഇന്ത്യയിലാണ്; ഹോളിദിനത്തില്‍ പള്ളി ആക്രമിക്കുന്ന സമയത്ത് തന്നെ സീലാംപൂരില്‍ ജുമുഅ കഴിഞ്ഞ് വരുന്നവരെ പൂവെറിഞ്ഞ് സ്വീകരിച്ച് ഹിന്ദുക്കള്‍

National
  •  9 hours ago
No Image

കണ്ണൂരില്‍ വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ യുവതിയുള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

Kerala
  •  9 hours ago
No Image

ഹൈദരാബാദില്‍ ക്ഷേത്രത്തിനുള്ളില്‍ ആസിഡ് ആക്രമണം; ഹാപ്പി ഹോളി പറഞ്ഞ അക്രമി ക്ഷേത്ര ജീവനക്കാരന്റെ തലയില്‍ ആസിഡൊഴിച്ചു 

Kerala
  •  9 hours ago
No Image

സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ് | Check Result

organization
  •  10 hours ago
No Image

സോഷ്യല്‍ മീഡിയയില്‍ വനിതാ ഗായികയായി ചമഞ്ഞ് ജനങ്ങളെ പറ്റിച്ചു; യുവാവിന് കുവൈത്തില്‍ മൂന്നു വര്‍ഷം തടവ് ശിക്ഷ

Kuwait
  •  10 hours ago
No Image

കളമശ്ശേരി പോളിടെക്നിക് കേസ്; കഞ്ചാവ് വിൽക്കാൻ രൂപീകരിച്ച വാട്സാപ് ​ഗ്രൂപ്പിൽ സ്പെഷ്യൽ ബ്രാഞ്ച് നുഴഞ്ഞു കയറിയത് എങ്ങിനെ

justin
  •  10 hours ago
No Image

ദുബൈയില്‍ മയക്കുമരുന്ന് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത യുവതിക്ക് 10 വര്‍ഷം തടവും 100,000 ദിര്‍ഹം പിഴയും; ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തും

uae
  •  10 hours ago