
അധ്യാപകർ ചൂരൽ കൈയിൽ കരുതട്ടെ എന്ന് ഹൈക്കോടതി

കൊച്ചി: സ്കൂളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരേയുള്ള പരാതികളിൽ ഉടനടി കേസെടുക്കരുതെന്നും അതിന് മുൻപ് പ്രാഥമികാന്വേഷണം നടത്തണമെന്നും ഹൈക്കോടതി. പരാതിയിൽ കഴമ്പുണ്ടോയെന്നാണ് ആദ്യം അറിയേണ്ടത്. വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പു വരുത്താൻ അധ്യാപകർ ചെറിയ ചൂരൽ കൈയിൽ കരുതട്ടെയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ആറാം ക്ലാസുകാരനെ ചൂരൽ കൊണ്ട് അടിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ അധ്യാപകന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.ഭാവി തലമുറയെ വാർത്തെടുക്കുന്നവരാണ് അധ്യാപകരെന്ന് കോടതി നിരീക്ഷിച്ചു.
കുട്ടികളുടെ നല്ല ഭാവിക്കായി ചെറുശിക്ഷ നൽകിയാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലി ചെയ്യേണ്ടത്. അവർ കാണാൻ പഠിപ്പിച്ച സ്വപ്നങ്ങളാണ് പിന്നീട് ലോകത്തെ രൂപപ്പെടുത്തുന്നത്. ഡെമോക്ലീസിന്റെ വാളുപോലെ ഭീതിയുടെ നിഴൽ അധ്യാപകരുടെ മേൽ ഉണ്ടാകരുത്. അതിന് സഹായമായ അന്തരീക്ഷം സ്കുളിലും സൃഷ്ടിക്കണം. അധ്യാപകർ ചൂരൽ പ്രയോഗിക്കാതെ വെറുതെ കൈയിൽ കരുതുന്നത് പോലും കുട്ടികളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
ഇന്നത്തെ യുവതലമുറയുടെ പെരുമാറ്റം ആശങ്കയുണ്ടാക്കുന്നതാണ്. ചിലരെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്.
പണ്ട് സ്കൂളുകളിൽ അച്ചടക്കമുണ്ടാകാൻ അധ്യാപകരുടെ നിഴൽ മതിയായിരുന്നു. ഇന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന്റെയും തടഞ്ഞുവച്ചതിന്റെയും മർദിച്ചതിന്റെയും വാർത്തകളാണ് കേൾക്കുന്നത്. ഈ രീതി പ്രോൽസാഹിപ്പിക്കാനാവില്ല. പരാതി ലഭിച്ച ശേഷം നടത്തുന്ന പ്രാഥമികാന്വേഷണ ഘട്ടത്തിൽ അധ്യാപകരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു.
ആവശ്യമെങ്കിൽ നോട്ടിസ് നൽകാം. ഇത് സംബന്ധിച്ച് സംസ്ഥാന പൊലിസ് മേധാവി ഒരു മാസത്തിനകം സർക്കുലർ പുറപ്പെടുവിക്കണം. എന്നാൽ, ന്യായീകരണമില്ലാത്ത യുക്തിരഹിതമായ പീഡനം കുട്ടികൾക്ക് മേലുണ്ടാക്കാമെന്ന് ഇതിനർഥമില്ലെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ണൂരില് വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിയ യുവതിയുള്പ്പെടെ മൂന്നു പേര് അറസ്റ്റില്
Kerala
• 3 hours ago
ഹൈദരാബാദില് ക്ഷേത്രത്തിനുള്ളില് ആസിഡ് ആക്രമണം; ഹാപ്പി ഹോളി പറഞ്ഞ അക്രമി ക്ഷേത്ര ജീവനക്കാരന്റെ തലയില് ആസിഡൊഴിച്ചു
Kerala
• 3 hours ago
സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ് | Check Result
organization
• 3 hours ago
സോഷ്യല് മീഡിയയില് വനിതാ ഗായികയായി ചമഞ്ഞ് ജനങ്ങളെ പറ്റിച്ചു; യുവാവിന് കുവൈത്തില് മൂന്നു വര്ഷം തടവ് ശിക്ഷ
Kuwait
• 3 hours ago
കളമശ്ശേരി പോളിടെക്നിക് കേസ്; കഞ്ചാവ് വിൽക്കാൻ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിൽ സ്പെഷ്യൽ ബ്രാഞ്ച് നുഴഞ്ഞു കയറിയത് എങ്ങിനെ
justin
• 3 hours ago
ദുബൈയില് മയക്കുമരുന്ന് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത യുവതിക്ക് 10 വര്ഷം തടവും 100,000 ദിര്ഹം പിഴയും; ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തും
uae
• 4 hours ago
യു.എസില് 41 രാജ്യങ്ങളില് നിന്നുള്ളവര്ക്ക് യാത്രാ നിയന്ത്രണം ഏര്പ്പെടുത്തി ട്രംപ് ഭരണകൂടം
National
• 4 hours ago
മുഖസൗന്ദര്യം വര്ധിപ്പിക്കാന് ചികിത്സ ചെയ്ത യുവതിക്ക് പാര്ശ്വഫലങ്ങളെന്ന്; പരാതിയില് ഡോക്ടര്ക്കെതിരേ കേസെടുത്തു
Kerala
• 4 hours ago
സമസ്ത പൊതുപരീക്ഷ: ഫല പ്രഖ്യാപനം ഇന്ന് അറിയേണ്ടതെല്ലാം
organization
• 4 hours ago
വിവാദ ലൗ ജിഹാദ് പരാമർശം: പിസി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് തീരുമാനം; കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ യൂത്ത് ലീഗ് നേതാവ്
Kerala
• 5 hours ago
അബൂദബി, ദുബൈ, ഷാര്ജ, അല് ഐന് എന്നിവിടങ്ങളില് മൂടല്മഞ്ഞിനു സാധ്യത; മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | UAE Weather Updates
uae
• 5 hours ago
കളമശേരി പൊളിടെക്നിക്കില് ലഹരി വസ്തുക്കളുണ്ടെന്ന് പൊലിസ് കമ്മീഷണറെ അറിയിച്ചത് പ്രിന്സിപ്പല്
Kerala
• 5 hours ago
മുംബൈയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി സ്ഥാപിക്കുന്നു ഫിലിം സിറ്റിക്ക് ഭൂമി അനുവദിച്ചു, കേന്ദ്രത്തിന്റെ ₹400 കോടി സഹായം
National
• 5 hours ago
സ്വർണവിലയിൽ നേരിയ കുറവ്
Kerala
• 6 hours ago
കളമശേരി പൊളിടെക്നിക് ഹോസ്റ്റലില് കഞ്ചാവ് എത്തിച്ച പൂര്വ വിദ്യാര്ഥി പൊലിസ് പിടിയില്
Kerala
• 7 hours ago
സംസ്ഥാനത്ത് താപനില ഉയര്ന്നു തന്നെ; നാലു ജില്ലകളില് ഇന്നും ചൂട് കഠിനം
Kerala
• 8 hours ago.jpg?w=200&q=75)
പള്ളി മൂടിയിട്ടിട്ടും കാര്യമുണ്ടായില്ല; യുപിയിലെ സംഭലിൽ ഹോളി ആഘോഷക്കാർ പള്ളിയുടെ വാതിലിൽ കളർ കൊണ്ട് ജയ് ശ്രീ രാം എഴുതിവെച്ചു
National
• 10 hours ago.jpeg?w=200&q=75)
സഊദി മധ്യസ്ഥതയിൽ ഉക്രൈനില് ഉടന് വെടിനിര്ത്തല് ?; റഷ്യയുമായുള്ള ചര്ച്ചകള് ഫലപ്രദമെന്ന് ട്രംപ്
International
• 11 hours ago
വാടക ഗർഭധാരണം: 51 വയസ് തികയുന്നതിന്റെ തലേന്ന് വരെ അനുമതി; ഹൈക്കോടതി വിധി
Kerala
• 6 hours ago
ട്രംപിന്റെ താരിഫുകൾ, ടെസ്ലയുടെ മുന്നറിയിപ്പ്, വ്യാപാര പ്രത്യാഘാതത്തെക്കുറിച്ച് ആശങ്ക
justin
• 7 hours ago
കണ്ണൂരില് മരുന്ന് മാറി നല്കിയ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ആശുപത്രി വിട്ടു
Kerala
• 7 hours ago