HOME
DETAILS

സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ വിഡിയോ കോളില്‍ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

  
Web Desk
March 13 2025 | 14:03 PM

whatsappnewfeature-latest-against cyber scam

തട്ടിപ്പുകോളുകള്‍ തിരിച്ചറിയാനും തടയാനുമായി വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍. വിഡിയോ കോളുകള്‍ എടുക്കുന്നതിന് മുമ്പ് കാമറ ഓഫ് ആകുന്നതാണ് പുതിയ ഫീച്ചര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നിലവില്‍ വാട്‌സ്ആപ്പ് ഈ ഫീച്ചറിന്റെ പരീക്ഷണ ഘട്ടത്തിലാണ്. 

സാധാരണ നിലയില്‍ വാട്‌സ്ആപ്പില്‍ വിഡിയോ കോള്‍ വരുമ്പോള്‍ ഉപയോക്താക്കളുടെ ഫ്രണ്ട് കാമറകള്‍ ഓട്ടോമാറ്റിക്കായി ഓണ്‍ ആകാറുണ്ട്. ഇത് അനുവാദമില്ലാതെ തന്നെ സ്വീകര്‍ത്താവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യും. എന്നാല്‍ പുതിയ ഫീച്ചര്‍ വരുന്നതോടെ വിഡിയോ കോളുകള്‍ വരുമ്പോള്‍ കാമറ അല്ലെങ്കില്‍ വിഡിയോ ഓഫ് ആക്കാനുള്ള ഓപ്ഷനും വിഡിയോ ഇല്ലാതെ കോള്‍ എടുക്കാനുള്ള ഫീച്ചറും ലഭ്യമാകും.

ഉപയോക്താക്കളുടെ സ്വകാര്യത കൂടുതല്‍ ഉറപ്പാക്കുന്നതിനായാണ് ഇത്തരത്തിലുള്ള ഫീച്ചറുകള്‍ കമ്പനി അവതരിപ്പിക്കുന്നത്. കൂടാതെ തട്ടിപ്പുകാര്‍ വിഡിയോ കോളുകള്‍ വഴി അനുവാദമില്ലാതെ ഉപയോക്താക്കളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് വഴി പകര്‍ത്തുന്നത് ഈ ഫീച്ചര്‍ തടയും.

അതേസമയം വാട്‌സ്ആപ്പ് ഉടന്‍ തന്നെ യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍. പുതിയ ബീറ്റാ പതിപ്പ് 2.25.5.17 ഉപയോഗിക്കുന്നവര്‍ക്കായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചറുകള്‍ ലഭ്യമാകുകയെന്നാണ് അറിയുന്നത്.

ചെറുകിട ഇടപാടുകള്‍ പിന്‍രഹിതമായും, ഇന്റര്‍നെറ്റ് കണക്ഷനില്ലാതെയും നിര്‍വഹിക്കാന്‍ കഴിയുന്നതാണ് യുപിഐ ലൈറ്റിന്റെ പ്രധാന സവിശേഷത. പുതിയ വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനം എന്‍പിസിഐയുടെ യുപിഐ സിസ്റ്റത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഉപഭോക്താക്കള്‍ക്ക് പിന്‍ ഉപയോഗിക്കാതെ വേഗത്തിലും സൗകര്യപ്രദമായും പണമിടപാട് നടത്താന്‍ ഇതിലൂടെ സാധിക്കും.  

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ വഴി പ്രത്യേക വാലറ്റിലേക്ക് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും കഴിയും. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ പേയ്‌മെന്റ് ആപ്പുകളുമായി മത്സരിക്കാനാണ് വാട്‌സ്ആപ്പിന്റെ ഈ നീക്കം. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഈ ഫീച്ചര്‍ ഒരു വിജയമായാല്‍, ഇത് കൂടുതല്‍ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിക്കാനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, സ്റ്റാലിന് പിന്തുണയുമായി കര്‍ണാടകയും തെലങ്കാനയും

National
  •  15 hours ago
No Image

നിലപാടെടുത്ത് പുടിൻ; യുക്രൈനിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് റഷ്യ തയ്യാർ; ; അമേരിക്കൻ സംഘത്തെ അറിയിച്ചു

International
  •  15 hours ago
No Image

പാകിസ്ഥാനിൽ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; ഒമ്പതോളം ഭീകരരെ വധിച്ചു

International
  •  16 hours ago
No Image

കോഴിക്കോട് സ്‌കൂൾ വാനിടിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  17 hours ago
No Image

ചെറിയ പെരുന്നാൾ അവധി: യുഎഇ നിവാസികൾക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന അഞ്ച് മികച്ച രാജ്യങ്ങൾ

uae
  •  17 hours ago
No Image

ആ ഇന്ത്യൻ ഇതിഹാസത്തിന്റെ ടീമിൽ കളിക്കാൻ താത്പര്യമുണ്ടോയെന്ന് എന്നോട് ചോദിച്ചു: സഞ്ജു

Cricket
  •  17 hours ago
No Image

മെസിയും റൊണാൾഡീഞ്ഞോയുമല്ല, അവനാണ് കളിക്കളത്തിൽ എന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കിയത്‌: മുൻ അർജന്റൈൻ താരം

Football
  •  17 hours ago
No Image

ട്രെയിനുകളില്‍ സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍

National
  •  18 hours ago
No Image

ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ മാല നഷ്ടപ്പെട്ടെന്ന് വ്യാപക പരാതികൾ; 2 പേർ പിടിയിൽ

Kerala
  •  18 hours ago
No Image

മലയാളി കരുത്തിൽ ലോകകപ്പിനൊരുങ്ങി ഇംഗ്ലണ്ട്; ടീമിൽ ക്യാപ്റ്റനടക്കം നാല് മലയാളി താരങ്ങൾ

Others
  •  18 hours ago