
അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സമയമായിട്ടില്ല: ഡിവില്ലിയേഴ്സ്

ദുബൈ: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ വെടിക്കെട്ട് ബാറ്റർ എബി ഡിവില്ലിയേഴ്സ്. രോഹിത് ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സമയമായില്ലെന്നും ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനമാണ് രോഹിത് നടത്തിയതെന്നുമാണ് ഡിവില്ലിയേഴ്സ് പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം ഇക്കാര്യം പറഞ്ഞത്.
'എന്തിനാണ് രോഹിത് വിരമിക്കുന്നത്? ക്യാപ്റ്റനെന്ന നിലയിൽ മാത്രമല്ല ബാറ്ററായും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ അദ്ദേഹം 76 റൺസ് നേടി ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇന്ത്യയുടെ വിജയത്തിന് വലിയ അടിത്തറയാണ് രോഹിത് നൽകിയത്. ടീമിനെ മുന്നിൽ നിന്നും നയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ രോഹിത് വിരമിക്കാനായി ഒരു കാരണവുമില്ല. ഒരു വിമർശനങ്ങളും അദ്ദേഹം സ്വീകരിക്കേണ്ട ആവശ്യവുമില്ല. അദ്ദേഹത്തിന്റെ സ്ട്രൈക്ക് വളരെ മികച്ചതാണ്. 2022 മുതൽ പവർ പ്ലേയിൽ അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 115 ആയാണ് ഉയർന്നത്. രോഹിത് ഒരു മത്സരത്തെ എപ്പോഴും മാറ്റിമറിക്കും,' ഡി വില്ലിയേഴ്‌സ് പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്നും താൻ ഇപ്പോൾ താൻ വിരമിക്കുന്നില്ലെന്നാണ് രോഹിത് പറഞ്ഞത്. താൻ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഇപ്പോൾ ഭാവിയെക്കുറിച്ചുള്ള പദ്ധതികൾ ഒന്നും തന്നെയില്ലെന്നുമാണ് രോഹിത് മത്സരശേഷം പറഞ്ഞത്.
ഫൈനലിൽ രോഹിത് ശർമ അർദ്ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. 83 പന്തിൽ 73 റൺസാണ് താരം നേടിയത്. ഏഴ് ഫോറുകളും മൂന്ന് സിക്സുകളുമാണ് ഇന്ത്യൻ നായകന്റെ ബാറ്റിൽ നിന്നും പിറന്നത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡും രോഹിത് സ്വന്തമാക്കിയിരുന്നു. ഐസിസിയുടെ ഏകദിന ടൂർണമെന്റുകളിൽ ഫൈനലിൽ അർദ്ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനായി മാറാനും രോഹിത്തിന് സാധിച്ചിരുന്നു. സൗരവ് ഗാംഗുലിയും എംഎസ് ധോണിയും ആണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻമാർ.
ഫൈനലിൽ ന്യൂസിലാന്റിനെ നാല് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയിരുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യയുടെ മൂന്നാം ചാംപ്യൻസ് ട്രോഫി കിരീടനേട്ടമാണിത്. 2002, 2013 എന്നീ വർഷങ്ങളിലായിരുന്നു ഇന്ത്യ ഇതിനു മുമ്പ് ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

4,000 റേഷൻ കടകൾ അടച്ചുപൂട്ടാൻ ശുപാർശ; റേഷൻ അരിക്ക് വില വർധിപ്പിക്കും
Kerala
• 4 hours ago
ഉപരോധം തുടർന്ന് ഇസ്‌റാഈൽ; ഗസ്സ കൊടുംപട്ടിണിയിലേക്ക്
International
• 4 hours ago
ഷോക്കടിപ്പിച്ച് സ്വര്‍ണ വില; ഇന്ന് വന്‍ കുതിപ്പ്, കയ്യെത്താ ദൂരത്തേക്കോ ഈ പോക്ക്
Business
• 5 hours ago
കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റിലായത് എസ്എഫ്ഐ പ്രവർത്തകർ പിന്നാലെ ജാമ്യവും
Kerala
• 5 hours ago
ആശ്വാസം, കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി, മാതാവിനെ ഫോണില്‍ വിളിച്ചതായി റിപ്പോര്‍ട്ട്
Kerala
• 6 hours ago
'ഫലസ്തീനിൽ ഇനിയൊരു തലമുറ ജന്മമെടുക്കാതിരിക്കാൻ ഭ്രൂണങ്ങൾ സൂക്ഷിച്ച ക്ലിനിക്കുകൾ വരെ തെരഞ്ഞുപിടിച്ച് തകർത്തു' ഗസ്സയിൽ ഇസ്റാഈൽ നടപ്പാക്കിയത് അതിക്രൂര യുദ്ധതന്ത്രങ്ങൾ- യു.എൻ റിപ്പോർട്ട്
International
• 6 hours ago
കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടി; 3 വിദ്യാർത്ഥികൾ അറസ്റ്റിൽ
Kerala
• 6 hours ago
നീണ്ട കാത്തിരിപ്പിന് വിരാമം; മാസങ്ങളായി ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്
National
• 7 hours ago
ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍; ഹോളി ആഘോഷത്തിനൊരുങ്ങി രാജ്യം
National
• 7 hours ago
ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, സ്റ്റാലിന് പിന്തുണയുമായി കര്‍ണാടകയും തെലങ്കാനയും
National
• 14 hours ago
പാകിസ്ഥാനിൽ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; ഒമ്പതോളം ഭീകരരെ വധിച്ചു
International
• 15 hours ago
കോഴിക്കോട് സ്കൂൾ വാനിടിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 16 hours ago
ചെറിയ പെരുന്നാൾ അവധി: യുഎഇ നിവാസികൾക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന അഞ്ച് മികച്ച രാജ്യങ്ങൾ
uae
• 16 hours ago
ആ ഇന്ത്യൻ ഇതിഹാസത്തിന്റെ ടീമിൽ കളിക്കാൻ താത്പര്യമുണ്ടോയെന്ന് എന്നോട് ചോദിച്ചു: സഞ്ജു
Cricket
• 16 hours ago
രാജസ്ഥാനില്‍ ഹോളി ആഘോഷിക്കാന്‍ വിസമ്മതിച്ച് ലൈബ്രറിയില്‍ ഇരുന്ന 25 കാരനെ കഴുത്ത് ഞെരിച്ച് കൊന്നു
National
• 17 hours ago
ഷാഹി മസ്ജിദിലേക്കുള്ള വഴി അടച്ച നിലയില്‍
National
• 17 hours ago
തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലറടക്കം അഞ്ച് പേർ അറസ്റ്റിൽ; ഇവരെ പിന്നീട് ജാമ്യത്തിൽ വിടും
Kerala
• 18 hours ago
കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പൂട്ടിടാൻ ഒരുങ്ങി ജിസിസി രാജ്യങ്ങൾ
uae
• 19 hours ago
മെസിയും റൊണാൾഡീഞ്ഞോയുമല്ല, അവനാണ് കളിക്കളത്തിൽ എന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കിയത്: മുൻ അർജന്റൈൻ താരം
Football
• 17 hours ago
ട്രെയിനുകളില്‍ സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍
National
• 17 hours ago
ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ മാല നഷ്ടപ്പെട്ടെന്ന് വ്യാപക പരാതികൾ; 2 പേർ പിടിയിൽ
Kerala
• 17 hours ago