HOME
DETAILS

കേരള സര്‍ക്കാര്‍ കെ-ഡിസ്‌കില്‍ ജോലി നേടാം; 40,000 വരെ ശമ്പളം; അപേക്ഷ 26 വരെ

  
March 13 2025 | 09:03 AM

kdisc program executive recruitment 2025 apply till 26

കേരള സര്‍ക്കാരിന് കീഴില്‍ കെഡിസ്‌കില്‍ ജോലി നേടാന്‍ അവസരം. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയില്‍ കരാര്‍ നിയമനങ്ങളാണ് നടക്കുന്നത്. കെഡിസ്‌കിന് കീഴില്‍ സോഷ്യല്‍ ടെക്‌നോളജി & റിസര്‍ച്ച് ഫോര്‍ ഇന്‍സ്‌ക്ലൂസീവ് ഡിസൈന്‍ എക്‌സലന്‍സ് (STRIDE) ഡിവിഷനിലാണ് നിയമനങ്ങള്‍. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അവസാന തീയതി മാര്‍ച്ച് 26.

തസ്തിക & ഒഴിവ്

കേരള സര്‍ക്കാര്‍ കെഡിസ്‌കില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. സിഎംഡി മുഖേന നടത്തുന്ന കരാര്‍ റിക്രൂട്ട്‌മെന്റ്.

പ്രോഗ്രം എക്‌സിക്യൂട്ടീവ് Manufacturing & Distribution  =  01

പ്രോഗ്രം എക്‌സിക്യൂട്ടീവ് Innovation & Living labs =  01

പ്രോഗ്രം എക്‌സിക്യൂട്ടീവ് Communtiy Innovation & Living labs = 01

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപയ്ക്കും 40,000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും. 

പ്രായപരിധി

ഉദ്യോഗാര്‍ഥികള്‍ 01.03.2025ന് 30 വയസ് കവിയരുത്. 

യോഗ്യത


പ്രോഗ്രം എക്‌സിക്യൂട്ടീവ് Manufacturing & Distribution

എംഎ (എഞ്ചിനീയറിങ്/ ടെക്‌നോളജി/ മാനുഫാക്ച്ചറിങ്) OR MSW/MBA/Msc OR എംഎ( ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, വീഡിയോ കമ്മ്യൂണിക്കേഷന്‍, മീഡിയ സ്റ്റഡീസ്) OR ബിടെക് എഞ്ചിനീയറിങ്

ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

പ്രോഗ്രം എക്‌സിക്യൂട്ടീവ് Innovation & Living labs

MBA/ MSW/ MSc OR പിജി (ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, വീഡിയോ കമ്മ്യൂണിക്കേഷന്‍, മീഡിയ സ്റ്റഡീസ്) OR ബിടെക്/ എഞ്ചിനീയറിങ്.ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

പ്രോഗ്രം എക്‌സിക്യൂട്ടീവ് Communtiy Innovation & Living labs

MBA/ MSW/ MSc OR പിജി (ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, വീഡിയോ കമ്മ്യൂണിക്കേഷന്‍, മീഡിയ സ്റ്റഡീസ്) OR ബിടെക്/ എഞ്ചിനീയറിങ്. ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

തെരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് തിരഞ്ഞെടുക്കും. ഇവരെ നിശ്ചിത കാലയളവില്‍ വിവിധ ജില്ലകളില്‍ നിയമിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ റിക്രൂട്ടിങ് വെബ്‌സൈറ്റായ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് 
[email protected] എന്ന വിലാസത്തിലേക്ക് മാര്‍ച്ച് 26ന് മുന്‍പായി അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക് ചുവടെ നല്‍കിയിട്ടുള്ള വിജ്ഞാപനം കാണുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

വെബ്‌സൈറ്റ്: click 

kdisc program executive recruitment 2025 apply till 26



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4,000 റേഷൻ കടകൾ അടച്ചുപൂട്ടാൻ ശുപാർശ; റേഷൻ അരിക്ക് വില വർധിപ്പിക്കും

Kerala
  •  4 hours ago
No Image

ഉപരോധം തുടർന്ന് ഇസ്‌റാഈൽ; ഗസ്സ കൊടുംപട്ടിണിയിലേക്ക്

International
  •  4 hours ago
No Image

ഷോക്കടിപ്പിച്ച് സ്വര്‍ണ വില;  ഇന്ന് വന്‍ കുതിപ്പ്, കയ്യെത്താ ദൂരത്തേക്കോ ഈ പോക്ക് 

Business
  •  5 hours ago
No Image

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റിലായത് എസ്എഫ്ഐ പ്രവർത്തകർ പിന്നാലെ ജാമ്യവും

Kerala
  •  5 hours ago
No Image

ആശ്വാസം, കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി, മാതാവിനെ ഫോണില്‍ വിളിച്ചതായി റിപ്പോര്‍ട്ട്   

Kerala
  •  6 hours ago
No Image

'ഫലസ്തീനിൽ ഇനിയൊരു തലമുറ ജന്മമെടുക്കാതിരിക്കാൻ ഭ്രൂണങ്ങൾ സൂക്ഷിച്ച ക്ലിനിക്കുകൾ വരെ തെരഞ്ഞുപിടിച്ച് തകർത്തു'    ഗസ്സയിൽ ഇസ്റാഈൽ നടപ്പാക്കിയത് അതിക്രൂര യുദ്ധതന്ത്രങ്ങൾ- യു.എൻ റിപ്പോർട്ട്

International
  •  6 hours ago
No Image

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടി; 3 വിദ്യാർത്ഥികൾ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

നീണ്ട കാത്തിരിപ്പിന് വിരാമം; മാസങ്ങളായി ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്

National
  •  7 hours ago
No Image

ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍; ഹോളി ആഘോഷത്തിനൊരുങ്ങി രാജ്യം 

National
  •  7 hours ago
No Image

ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, സ്റ്റാലിന് പിന്തുണയുമായി കര്‍ണാടകയും തെലങ്കാനയും

National
  •  14 hours ago