
'എന്റെ മോന്‍ പോയി അല്ലേ....'; വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ രണ്ടാമത്തെ മകന്റെ മരണവിവരം അറിഞ്ഞ് ഉമ്മ ഷെമി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ രണ്ടാമത്തെ മകന്‍ മരിച്ച വിവരം ഉമ്മ ഷെമിയെ അറിയിച്ചു. മെഡിക്കല്‍ കോളജില്‍ വച്ച് സൈകാട്രി വിഭാഗം ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ബന്ധുക്കളാണ് വിവരം അറിയിച്ചത്. വിവരമറിഞ്ഞയുടന്‍ എന്റെ മോന്‍ പോയി അല്ലേ... എന്നായിരുന്നു ഷെമിയുടെ പ്രതികരണം. വിവരം അറിയിക്കുമ്പോള്‍ പിതാവ് അബ്ദുറഹീം സമീപമുണ്ടായിരുന്നു.
അതേസമയം ഒരു മരണത്തെക്കുറിച്ച് മാത്രമേ ഷെമി ഇപ്പോഴും അറിഞ്ഞിട്ടുള്ളു. മറ്റ് വിവരങ്ങള്‍ അറിയിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അതേസമയം പ്രതി അഫാനുമായി പൊലിസ് നാളെ തെളിവെടുപ്പ് നടത്തും. നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അഫാന് ഇല്ല. അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. പൂര്‍ണബോധ്യത്തോടെയാണ് ഇയാള്‍ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍.
അതേസമയം രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി അഫാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തട്ടത്തുമലയിലെ രണ്ടു ബന്ധുക്കളെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് അഫാന്റെ വെളിപ്പെടുത്തല്‍. ആശുപത്രിയില്‍ അഫാനെ സന്ദര്‍ശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പണം കടം ചോദിച്ചിരുന്നെന്നും ഇത് നല്‍കാത്തതില്‍ അവരോട് പക തോന്നിയിരുന്നുവെന്നുമാണ് അഫാന്റെ മൊഴി. എന്നാല്‍ അനുജനെ കൊലപ്പെടുത്തിയതോടെ തന്റെ മനോവീര്യം ചോര്‍ന്ന് തളര്‍ന്നുപോയെന്നും അതോടെ ഇവരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അഫാന്‍ പറഞ്ഞു.
വെഞ്ഞാറമൂട് പൊലിസ് റഹീമിന്റെ മൊഴിയെടുത്തിരുന്നു.കുടുംബത്തിന് 65 ലക്ഷം കടബാധ്യയുള്ള വിവരം തനിക്കറിയില്ലെന്നാണ് റഹിം പൊലിസിന് നല്‍കിയ മൊഴി. ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കൈയില്‍ നിന്നും വാങ്ങിയ വായ്പയും ഉള്‍പ്പെടെ 15 ലക്ഷം രൂപ നാട്ടില്‍ ബാധ്യതയുണ്ടെന്ന വിവരം അറിയാം. അഫാന് ഒരു പെണ്‍കുട്ടിയുമായി അടുപ്പമുള്ള കാര്യവും അറിയാമായിരുന്നു. ആ പെണ്‍കുട്ടിയുടെ സ്വര്‍ണമാല പണയംവച്ചിരുന്നു. മാല പണയത്തില്‍ നിന്നും എടുത്ത് നല്‍കാന്‍ 60,000 രൂപ ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്കയച്ചതായും റഹീം നല്‍കിയ മൊഴിയില്‍ പറയുന്നു.
സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാല്‍ നാല് മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടില്‍ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നും റഹീം മൊഴി നല്‍കി.
വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം വന്‍ കടബാധ്യതയെന്നുറപ്പിക്കുകയാണ് പൊലിസ്. 14 പേരില്‍ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവില്‍ വായ്പ നല്‍കിയവര്‍ പണത്തിന് വേണ്ടി കുടുംബത്തെ നിരന്തരം ശല്യം ചെയ്തു. പണം തിരികെ ചോദിച്ച് കടക്കാര്‍ ശല്യംചെയ്തപ്പോള്‍ കൂട്ട ആത്മഹത്യ ചെയ്യാന്‍ അഫാനും കുടുംബവും ആലോചിച്ചിരുന്നതായി പൊലിസ് പറഞ്ഞു.
അഫാന്റെ മാതാവ് ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാന്‍ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷെ പണം നല്‍കിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അഫാന്‍ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടു പറഞ്ഞിരുന്നു.
അതിനിടെ, കട്ടിലില്‍ നിന്നും വീണതാണ് തനിക്ക് പരുക്ക് പറ്റാന്‍ കാരണമെന്ന് ആവര്‍ത്തിക്കുകയാണ് അഫാന്റെ മാതാവ് ഷമീന.
ആറ് മണിക്കൂറിനുള്ളില്‍ അഞ്ച് കൊലപാതകങ്ങള്‍.രാവിലെ ഉമ്മയെയാണ് പ്രതി അഫാന്‍ ആദ്യം ആക്രമിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു ആദ്യ സംഭവം. ഉമ്മയോട് അഫാന്‍ പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനാല്‍ ആക്രമിച്ചു. കഴുത്തില്‍ ഷാള്‍ കുരുക്കി നിലത്തടിച്ചു. പിന്നീട് മരിച്ചെന്ന് കരുതി മുറിയില്‍ പൂട്ടിയിട്ട് അവിടെ നിന്ന് മുത്തശ്ശിയുടെ അടുത്തേക്കാണ് പോയത്. 1.15ന് മുത്തശ്ശി സല്‍മ ബീവിയെ ആക്രമിച്ചു. പേരുമലയിലെ അഫാന്റെ വീട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കല്ലറ പാങ്ങോട് സല്‍മാബീവിയുടെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. പോകുംവഴി ചുറ്റിക വാങ്ങിയാണ് പ്രതി സല്‍മാബീവിയുടെ വീട്ടിലേക്ക് പോയത്. എന്നാല്‍ സല്‍മാബീവിയെ മരിച്ചനിലയില്‍ കണ്ടത് വൈകീട്ട് 4.30ന് ആണ്.
ലത്തീഫിനെ പുല്ലമ്പാറ എസ്എന്‍ പുരത്തെ വീട്ടില്‍ വച്ചായിരുന്നു ആക്രമിച്ചത്. ലത്തീഫിന്റെ ഭാര്യ സജിതാബീവിയെ അടുക്കയില്‍ വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഫാന്റെ പേരുമലയിലെ വീട്ടില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് ലത്തീഫ് താമസിക്കുന്നത്.
വൈകീട്ട് നാലുമണിക്ക് തിരിച്ചു വീട്ടില്‍ എത്തിയാണ് സഹോദരന്‍ അഫ്‌സാനെയും പെണ്‍സുഹൃത്ത് ഫര്‍സാനയെയും കൊലപ്പെടുത്തിയത്. വൈകീട്ട് ആറുമണിയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി തന്നെയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുമ്പേ ഇന്ത്യക്ക് നിരാശ, സൂപ്പർതാരത്തിന് പരുക്ക്
Football
• 13 hours ago
'തകാമുൽ പെർമിറ്റ്'; ആഡംബര വാഹനങ്ങൾ വാടകക്കെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി ആർടിഎ
uae
• 14 hours ago
ഷഹബാസിന്റെ മരണം; കേസിലെ പ്രതികളെ കൊല്ലുമെന്ന് ഭീഷണിയുമായി ഊമക്കത്ത്
Kerala
• 15 hours ago
10 വയസ്സായ മകനെ ഉപയോഗിച്ച് എംഡിഎംഎ വിൽപ്പന; യുവാവ് പിടിയിൽ
Kerala
• 16 hours ago
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ ഗെയിം ചേഞ്ചർ അവനായിരിക്കും: അശ്വിൻ
Cricket
• 16 hours ago
ആമസോണില്‍ നിന്ന് അബൂദബിയിലേക്ക്; യുഎഇ പ്രസിഡന്റിന് നന്ദി പറയാനായി ഏഴു വയസ്സുകാരി സഞ്ചരിച്ചത് മുപ്പത് മണിക്കൂര്‍
uae
• 16 hours ago
മാര്‍ബിളുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്തി; അബൂദബിയില്‍ രണ്ടുപേര്‍ പിടിയില്‍
uae
• 17 hours ago
പൊന്ന് പോണ പോക്ക് കണ്ടോ... സ്വർണവില വീണ്ടും കുതിച്ചു
latest
• 17 hours ago
ഇന്ന് ലോക വനിതാ ദിനം; ജീവിക്കാൻ മറന്നതല്ല ഹലീമയുടെ ജീവിതമാണിത്, മൂന്നരപ്പതിറ്റാണ്ട് കിടപ്പിലായ സഹോദരന് കൂട്ട്
Kerala
• 18 hours ago
ഹംപിയിലെ കൂട്ടബലാത്സംഗം; കനാലിലേക്ക് തള്ളിയിട്ടവരിൽ ഒരാൾ മുങ്ങി മരിച്ചു
National
• 19 hours ago
പ്രതിഷേധം ഫലം കണ്ടു; ജാമിഅ മില്ലിയ പ്രവേശന പരീക്ഷയ്ക്ക് കോഴിക്കോട്ട് പരീക്ഷാ കേന്ദ്രം അനുവദിച്ചു | Jamia Millia Entrance Exam
Universities
• 20 hours ago
MDMA വിഴുങ്ങി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Kerala
• 20 hours ago
കുവൈത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ: ജാഗ്രതയും പരിചരണവും ആവശ്യമാണ്
Kuwait
• 20 hours ago
വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും
Kerala
• 21 hours ago
ബുധനാഴ്ച മാത്രം ഹറമിലേക്ക് ഒഴുകിയെത്തിയത് അരലക്ഷം തീര്‍ത്ഥാടകര്‍
Saudi-arabia
• a day ago
'റമദാന് കരീം' ആശംസകള്‍ അറിയിച്ച് ദുബൈയിലെ ഹിന്ദു ക്ഷേത്രത്തില്‍ കുറിപ്പ്, ചിത്രങ്ങള്‍ വൈറല്‍
uae
• a day ago
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമന പ്രതിസന്ധി: സര്‍ക്കാറിന് ലാഭം കോടികള്‍, 18,000 അധ്യാപക തസ്തികകളില്‍ ദിവസവേതനക്കാര്‍
Kerala
• a day ago
ഇറാനുമായി ഒത്തുതീര്‍പ്പിന് യു.എസ്; ഖാംനഇക്ക് ട്രംപിന്റെ കത്ത്, റഷ്യയുമായി ചര്‍ച്ചയ്ക്ക് സഊദിയിലേക്കും; ട്രംപിന് എന്ത് പറ്റി
International
• a day ago
വിശ്വാസ വേഷംകെട്ടി അണികളെ അടര്‍ത്തിക്കൊണ്ടുപോകാന്‍ സി.പി.എമ്മും ഭക്തിമാര്‍ഗത്തിലേക്ക് തിരിയും
Kerala
• 21 hours ago
ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ഇഫ്താര്‍ പരിപാടികൾക്ക് തുടക്കമിട്ട് സഊദി അറേബ്യ
Saudi-arabia
• 21 hours ago
2034 ഫിഫ ലോകകപ്പ്: എങ്ങനെയാണ് സഊദി അറേബ്യ അസാധ്യമായ ഒരു സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കിയത്?
Saudi-arabia
• a day ago