HOME
DETAILS

ഇറാനുമായി ഒത്തുതീര്‍പ്പിന് യു.എസ്; ഖാംനഇക്ക് ട്രംപിന്റെ കത്ത്, റഷ്യയുമായി ചര്‍ച്ചയ്ക്ക് സഊദിയിലേക്കും; ട്രംപിന് എന്ത് പറ്റി

  
March 08 2025 | 03:03 AM

 Donald Trump sent a letter to Iran Ali Khamenei

 

റിയാദ്: കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബദ്ധവൈരിയായ ഇറാനുമായി അകലം കുറയ്ക്കാന്‍ തീരുമാനിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി ഇറാനുമായി ആണവചര്‍ച്ചയ്ക്കും ഒത്തുതീര്‍പ്പിനും തയാറാണെന്ന് ട്രംപ് സൂചിപ്പിച്ചു. തന്റെ ആദ്യ ഭരണകാലത്ത് പിന്‍വലിച്ച ഈ കരാറിന് പകരമായി പുതിയ കരാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് ട്രംപ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്ക് കത്ത് അയച്ചു. കത്ത് സംബന്ധിച്ച് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ടെങ്കിലും കത്ത് ലഭിച്ചതായി ഖാംനഇയുടെ ഓഫിസ് സ്ഥിരീകരിച്ചിട്ടില്ല. 2015ല്‍ നിലവില്‍വന്ന കരാറിലേക്ക് നയിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ അയച്ച കത്തുകള്‍ ഖാംനഇ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. 


ആഗോളതലത്തില്‍ സംഘര്‍ഷം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യങ്ങള്‍ ആണവായുധം ഉപേക്ഷിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി ആണവ വിഷയത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താമെന്നും ട്രംപ് പറഞ്ഞു. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ആണവായുധങ്ങള്‍ ഒഴിവാക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. ലോകവ്യാപകമായി ആണവ മുക്തമാക്കലാണ് തന്റെ ലക്ഷ്യം. ആണവായുധങ്ങള്‍ അപകടകരമാണെന്നും ട്രംപ് പറഞ്ഞു. റഷ്യ ആണവനയം തിരുത്തിയിട്ടുണ്ട്. യൂറോപ്പില്‍ നാറ്റോ പുതിയ ബോംബുകള്‍ വിന്യസിച്ചു. ഇത് സുരക്ഷ സംബന്ധിച്ച് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

ആണവ കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്ക് താന്‍ കഴിഞ്ഞ ആഴ്ച കത്തെഴുതിയിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഒത്തുതീര്‍പ്പ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. സൈനികമായി ഇതു പരിഹരിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും ട്രംപ് ഫോക്‌സ് ബിസിനസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ സൈനിക നടപടി ആലോചിക്കുന്നില്ലെന്നും ചര്‍ച്ച മാത്രമേ പരിഗണനയിലുള്ളൂവെന്നും ട്രംപ് പറഞ്ഞു.

അതിനൊപ്പം തന്നെ വലിപ്പം കൊണ്ട് ലോകത്തെ ഏറ്റവും വലിതും ആയുധശേഷിയില്‍ യു.എസിന് ഒപ്പവും നല്‍കിക്കുന്ന റഷ്യയുമായും ട്രംപ് അകലം കുറച്ചുവരികയാണ്. ഉക്രൈനുമായി പോലും ഉടക്കിയാണ് ട്രംപ് റഷ്യയോട് അടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി സഊദി അറേബ്യയിലേക്ക് പോകുകയാണെന്ന് ട്രംപ് സ്ഥിരീകരിച്ചു. 

സഊദി അറേബ്യയിലേക്ക് പോകാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഞാന്‍ സഊദിയിലേക്ക് പോകുന്നു എന്നാണ് ട്രംപ് അറിയിച്ചത്. അടുത്ത ഒന്നര മാസത്തില്‍ സന്ദര്‍ശനം ഉണ്ടാകും എന്നാണ് അനുമാനം.

സഊദി അറേബ്യയില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനെ കാണുമെന്ന് ട്രംപ് പറഞ്ഞെങ്കിലും വരാനിരിക്കുന്ന യാത്രയില്‍ കാണുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സത്യപ്രതിജ്ഞ ചെയ്ത ശേഷം, ഒരു വിദേശ നേതാവുമായുള്ള ട്രംപിന്റെ ആദ്യ ഫോണ്‍ സംഭാഷണം സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.

അതേസമയം റഷ്യയുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന്റെ ചട്ടക്കൂടിനായി ഉക്രെയ്‌നുമായി ചര്‍ച്ച നടത്തിവരികയാണെന്നും അടുത്തയാഴ്ച സഊദി അറേബ്യയില്‍ ഉക്രേനിയക്കാരുമായി ഒരു കൂടിക്കാഴ്ച ആസൂത്രണം ചെയ്തിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വ്യാഴാഴ്ച പറഞ്ഞു. റിയാദിലോ ജിദ്ദയിലോ വെച്ചായിരിക്കും കൂടിക്കാഴ്ച.

നേരത്തെ ഇറാനുമായി യു.എസിന്റെ നേതൃത്വത്തിലുള്ള വന്‍ ശക്തി രാജ്യങ്ങള്‍ ഒപ്പുവച്ച കരാര്‍, ട്രംപിന്റെ ആദ്യ ഭരണകാലത്ത് പിന്‍വലിച്ചിരുന്നു.

 Donald Trump sent a letter to Iran’s Supreme Leader Ali Khamenei

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിധി കുഴിച്ചിട്ടുണ്ടെന്ന് സിനിമാക്കഥ; കേട്ടപാതി കേള്‍ക്കാത്ത പാതി സ്വര്‍ണം കുഴിച്ചെടുക്കാനോടി വന്‍ ജനക്കൂട്ടം

National
  •  7 hours ago
No Image

ഭീഷണി ഉയര്‍ത്തി മൈനകള്‍, 'ഇത്തിരിക്കുഞ്ഞന്‍' പക്ഷികളെ പിടിക്കാന്‍ ഖത്തര്‍

qatar
  •  7 hours ago
No Image

ദിവസങ്ങൾ നീണ്ട തെരച്ചിൽ വിഫലം, കാണാതായ പെൺകുട്ടിയെയും അയൽവാസിയായ യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹ മരണത്തിൽ അന്വേഷണം

Kerala
  •  8 hours ago
No Image

വൃക്കയില്‍ കാന്‍സര്‍ ബാധിച്ച ഒമ്പതു വയസ്സുകാരിക്ക് മഹാനഗരം കാണാന്‍ ആഗ്രഹം; മനോഹരമായ അനുഭവം സമ്മാനിച്ച് ദുബൈ; ഉള്ളറിഞ്ഞ് ചിരിച്ച് അഡെല

uae
  •  8 hours ago
No Image

സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് ഈ രാജ്യത്ത്; ഇന്ത്യയുമായി ആയിരങ്ങളുടെ വ്യത്യാസം

Business
  •  8 hours ago
No Image

മലപ്പുറത്ത് പുലിയുടെയും കാട്ടാനകളുടെയും ആക്രമണം; ജനങ്ങൾ ആശങ്കയിൽ

Kerala
  •  9 hours ago
No Image

രണ്ടാം സെമസ്റ്റര്‍ സ്‌കൂള്‍ പരീക്ഷകള്‍ തുടങ്ങാനിരിക്കെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം

uae
  •  9 hours ago
No Image

'ലഹരി വ്യാപനം തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങളും ശിക്ഷയും മാതൃകയാക്കണം;  വരുമാനമുണ്ടാക്കാന്‍ മദ്യവും ലോട്ടറിയുമല്ല മാര്‍ഗം' സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക ബാവ

Kerala
  •  10 hours ago
No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്: പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിക്കും

Kerala
  •  10 hours ago
No Image

തനിച്ചായി പോകുമെന്ന ആശങ്കയല്ല, അഫാന് ഫര്‍സാനയോടും വൈരാഗ്യം

Kerala
  •  10 hours ago