HOME
DETAILS

ദുബൈയിലെ റോഡുകളിലെ ഈ നിയമലംഘനങ്ങള്‍ നടത്തിയാല്‍ എഐ റഡാറുകള്‍ തൂക്കും, ജാഗ്രതൈ!

  
Web Desk
March 05 2025 | 15:03 PM

AI radars will catch these violations on Dubai roads

ദുബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് റഡാര്‍ സംവിധാനങ്ങള്‍ വഴി കണ്ടെത്താനാകുന്ന ഗതാഗത നിയമലംഘനങ്ങളുടെ വിശദമായ പട്ടിക പുറത്തിറക്കി ദുബൈ പൊലിസ്. നിയമലംഘനങ്ങള്‍ക്കുള്ള പിഴകളെ സംബന്ധിച്ചും വാഹനം പിടിച്ചെടുക്കുന്ന കാലയളവുകളെക്കുറിച്ചും ബ്ലാക്ക് പോയിന്റുകളെക്കുറിച്ചും ദുബൈ പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.

എമിറേറ്റിലുടനീളമുള്ള റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ദുബൈ പൊലിസിന്റെ ഈ നടപടി.

ദുബൈ പൊലിസ് ആസ്ഥാനത്തെ ഗവേഷണ വികസന കേന്ദ്രത്തില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇസ്സാം ഇബ്രാഹിം അല്‍ അവാര്‍, ട്രാഫിക് ടെക്‌നോളജീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ എഞ്ചിനീയര്‍ മുഹമ്മദ് അലി കരം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പത്രസമ്മേളനത്തിനിടെ നൂതന സാങ്കേതിക നിയന്ത്രണ സംവിധാനങ്ങള്‍ നിരീക്ഷിച്ച നിരവധി ഗതാഗത നിയമലംഘനങ്ങള്‍ ഉദ്യോഗസ്ഥര്‍ എടുത്തുകാട്ടി.

AIയില്‍ പ്രവര്‍ത്തിക്കുന്ന റഡാറുകള്‍ക്ക് ഏതൊക്കെ തരത്തിലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് പൊലിസ് വിശദീകരിച്ചു. കൂടാതെ ഓരോ ലംഘനത്തിനുമുള്ള പിഴകളുടെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

വേഗത പരിധി

വേഗത പരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതലായാല്‍ 3,000 ദിര്‍ഹം പിഴചുമത്തുകയും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. ഡ്രൈവിംഗ് ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വേഗത 60 കിലോമീറ്റര്‍ കവിഞ്ഞാല്‍ 2,000 ദിര്‍ഹം പിഴചുമത്തുകയും 20 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. ഇതുകൂടാതെ 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

മറ്റ് അമിതവേഗത നിയമലംഘനങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയ്ക്ക് 1,000 ദിര്‍ഹം, 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയ്ക്ക് 700 ദിര്‍ഹം, 30 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയ്ക്ക് 600 ദിര്‍ഹം, 20 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയ്ക്ക് 300 ദിര്‍ഹം എന്നിങ്ങനെയാണ് പിഴത്തുക.

ചുവന്ന സിഗ്‌നലും ലെയ്ന്‍ ലംഘനങ്ങളും

ചുവപ്പ് സിഗ്‌നല്‍ തെറ്റിച്ചാല്‍ 1,000 ദിര്‍ഹം പിഴചുമത്തുകയും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. കൂടാതെ 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. നിശ്ചിത ലെയ്‌നുകളില്‍ തുടരാത്ത ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴയും ലഭിക്കും. ലെയ്ന്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ഹെവി വാഹനങ്ങള്‍ക്ക്, പിഴ 1,500 ദിര്‍ഹമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ നിയമലംഘനത്തിന് 12 ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും.

ട്രാഫിക്കിനെതിരെ വാഹനമോടിക്കല്‍

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ 600 ദിര്‍ഹം പിഴചുമത്തുകയും 7 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. ഇതിനുപുറമേ 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. 

സീറ്റ് ബെല്‍റ്റും അശ്രദ്ധമായ ഡ്രൈവിംഗും

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 400 ദിര്‍ഹം പിഴചുമത്തുകയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 800 ദിര്‍ഹം പിഴചുമത്തുകയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ, നിയമപരമായ പരിധികള്‍ കവിയുന്ന ടിന്റഡ് വിന്‍ഡോകള്‍ ഉള്ള വാഹനങ്ങള്‍ക്ക് 1,500 ദിര്‍ഹം പിഴയും ചുമത്തും.

ശബ്ദമലിനീകരണവും കാല്‍നടയാത്രക്കാരുടെ സുരക്ഷയും

മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തതിന് 400 ദിര്‍ഹം പിഴചുമത്തുകയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വാഹനങ്ങളുടെ അമിത ശബ്ദത്തിന് 2,000 ദിര്‍ഹം പിഴചുമത്തുകയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. നിശ്ചിത ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് വഴിമാറിക്കൊടുക്കാത്ത ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

ഹെവി വാഹനങ്ങള്‍ക്കുള്ള അധിക ലംഘനങ്ങള്‍

നിയന്ത്രിത മേഖലകളിലേക്ക് പ്രവേശിക്കുന്ന ഭാരമേറിയ വാഹനങ്ങള്‍ക്ക് 1,000 ദിര്‍ഹം പിഴചുമത്തുകയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. മറ്റുള്ളവരുടെ സഞ്ചാരം തടയുന്ന രീതിയില്‍ വാഹനം നിര്‍ത്തിയാല്‍ 500 ദിര്‍ഹം പിഴ ഈടാക്കും.

ദുബൈയിലുടനീളം കര്‍ശനമായ ഗതാഗത നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പിഴകളുടെ സമഗ്രമായ ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നത്.

AI radars will catch these violations on Dubai roads



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലാളികള്‍ക്ക് എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ഉത്തരവിട്ട് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍

Kuwait
  •  3 days ago
No Image

സഊദിയിലെ ഉയര്‍ന്ന തസ്തികകളില്‍ 78,000 സ്ത്രീകള്‍, സംരഭകര്‍ അഞ്ചു ലക്ഷം, സ്ത്രീ തൊഴില്‍ ശക്തിയില്‍ മിക്ക ഏഷ്യന്‍ രാജ്യങ്ങളും സഊദിക്കു പിന്നില്‍

Saudi-arabia
  •  3 days ago
No Image

കഴിഞ്ഞവര്‍ഷം മാത്രം അബൂദബിയില്‍ കണ്ടുകെട്ടിയത് ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്ത 749 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ 

uae
  •  3 days ago
No Image

'നമ്മുടെ വീട്ടില്‍ കള്ളന്‍ കയറില്ലെന്ന് ആരും കരുതരുത്...ഒരുനാള്‍ അതും സംഭവിച്ചേക്കാം' ലഹരിക്കെതിരായ കരുതല്‍ സ്വന്തം വീടുകളില്‍ നിന്ന് തുടങ്ങണമെന്ന് സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago
No Image

കോട്ടയത്ത് ബസ് ഓടിച്ചു കൊണ്ടിരിക്കേ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  3 days ago
No Image

'കേരളത്തില്‍ വീണ്ടും കുരിശ് കൃഷി; ഇത്തരം 'കുരിശുകള്‍ ' മുളയിലേ തകര്‍ക്കാന്‍ ഭരണകൂടം മടിക്കരുത്'  പരുന്തുംപാറ കയ്യേറ്റഭൂമി വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗീവര്‍ഗീസ് കൂറിലോസ് 

Kerala
  •  3 days ago
No Image

രാജസ്ഥാനില്‍ 'ഘര്‍ വാപസി'; ക്രിസ്തുമത വിശ്വാസികള്‍ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക്; പള്ളി ക്ഷേത്രമാക്കി, കുരിശു മാറ്റി കാവിക്കൊടി നാട്ടി

National
  •  3 days ago
No Image

ജീവപര്യന്തം തടവ് പരമാവധി 20 വര്‍ഷമാക്കി കുറച്ച് കുവൈത്ത്; ജീവപര്യന്തം തടവുകാരുടെ കേസുകള്‍ പരിശോധിക്കാന്‍ കമ്മിറ്റിയും രൂപീകരിച്ചു 

Kuwait
  •  3 days ago
No Image

വീണ്ടും പുകയുന്ന സിറിയ; ആരാണ് അലവൈറ്റുകള്‍ 

International
  •  3 days ago
No Image

ഫുട്ബോളിൽ ആ മൂന്ന് താരങ്ങളേക്കാൾ മികച്ച ഫോർവേഡ് ഞാനാണ്: റൂണി 

Football
  •  3 days ago