
ഫുട്ബോളിൽ അങ്ങനെയൊരു താരം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല: മാഴ്സലൊ

രണ്ട് പതിറ്റാണ്ടുകളായി ഫുട്ബോൾ ലോകത്ത് ശക്തമായ ആധിപത്യം പുലർത്തുന്ന ഇതിഹാസതാരങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നുള്ളത് എല്ലാക്കാലത്തും സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളിൽ ഒരാളായ മാഴ്സലൊ. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും മികച്ചൊരു താരം ഉണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ഇരുവരുടെയും മത്സരം നേരിട്ട് കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതണം എന്നുമാണ് മാഴ്സലൊ പറഞ്ഞത്. ലാ റെവുൽറ്റക്ക് നൽകിയ അഭിമുഖത്തിലാണ് മാഴ്സലൊ ഇക്കാര്യം പറഞ്ഞത്.
'ചരിത്രത്തിലെ ഏറ്റവും മികച്ച താരമോ? അങ്ങനെയൊരാൾ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ക്രിസ്റ്റ്യാനോയുടെയും മെസിയുടെയും കാലഘട്ടത്തിൽ ഫുട്ബോൾ കളിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്. ഇരുവരെയും താരതമ്യം ചെയ്യുന്നത് എനിക്കിഷ്ടമല്ല. അവർ രണ്ട് പേരും അവിശ്വസനീയമായിരുന്നു. ഇവരോടൊപ്പം കളിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. മെസി രണ്ട് ഗോളുകൾ നേടുമ്പോൾ റൊണാൾഡോ മൂന്ന് ഗോൾ നേടും. പിന്നീട് മെസി നാല് ഗോളുകൾ നേടാൻ ആഗ്രഹിക്കും. പലരും ഇവരെ താരതമ്യം ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ എല്ലാവരും ഇവരുടെ കളികൾ ആസ്വദിക്കാൻ മറക്കുകയാണ്,' മാഴ്സലൊ പറഞ്ഞു.
നിലവിൽ അമേരിക്കൻ ക്ലബ് ഇന്റർ മയാമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. മയാമിക്കൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. 36 ഗോളുകളും 20 അസിസ്റ്റുകളും ആണ് മെസി ഇന്റർ മയാമിക്ക് വേണ്ടി നേടിയത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്.
റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരവുമാണ്. റൊണാൾഡോ 2023ൽ ആയിരുന്നു സഊദി ഫുട്ബോളിന്റെ ഭാഗമായത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമാണ് റൊണാൾഡോ അൽ നസറിലേക്ക് എത്തിയത്. റൊണാൾഡോക്ക് പിന്നാലെ യൂറോപ്പ്യൻ അധ്യായങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പല സൂപ്പർതാരങ്ങളും സഊദിയുടെ മണ്ണിൽ എത്തിയിരുന്നു. അൽ നസറിന് വേണ്ടി ഇക്കാലയളവിലെല്ലാം തകർപ്പൻ ഫോമിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരിപ്പൂരില്‍ വന്‍ എം.ഡി.എം.എ വേട്ട; വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 1.66 കിലോഗ്രാം
Kerala
• 3 days ago
ചരിത്ര നീക്കം, റഷ്യന്‍ യുവതിക്ക് പൗരത്വം നല്‍കി ഒമാന്‍; രാജ്യത്തെ ആദ്യ ഇരട്ട പൗരത്വം
oman
• 3 days ago
സ്വര്‍ണ വില ഇന്നും ഉയര്‍ന്ന് തന്നെ, നേരിയ വര്‍ധന
Business
• 3 days ago
ക്രിക്കറ്റിൽ നിന്നും എപ്പോൾ വിരമിക്കും? മറുപടിയുമായി രോഹിത് ശർമ്മ
Cricket
• 3 days ago
നെയ്മറിനെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല: സാന്റോസ് പരിശീലകൻ
Football
• 3 days ago
പരുന്തുംപാറയില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കാതിരിക്കാന്‍ 'കുരിശ്'; നിര്‍മ്മാണം കലക്ടര്‍ സ്‌റ്റോപ് മെമ്മോ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ
Kerala
• 3 days ago
റൊണാൾഡോക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; വമ്പൻ റെക്കോർഡിൽ റയൽ താരം
Football
• 3 days ago
ഉദ്ഘാടനം മാറ്റി; പാഴായത് കോടികൾ - പള്ളിവാസലിൽ ഇൻടേക് ഡിസൈൻ പാളി; 60 മെഗാവാട്ട് പദ്ധതിയിൽ നിന്ന് വൈദ്യുതി പകുതി മാത്രം
Kerala
• 3 days ago
മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നു; സംസ്ഥാനത്തെ കുക്കി മേഖലകളില്‍ അനിശ്ചിത കാല ബന്ദ്
National
• 3 days ago
വാഹനമിടിച്ചിട്ട് മുങ്ങിയാൽ പിന്നാലെ പൊലിസെത്തും; ഹിറ്റ് ആൻഡ് റൺ കേസുകളിൽ അന്വേഷണം കാര്യക്ഷമമാക്കാൻ നിർദേശം
Kerala
• 3 days ago
കാനഡയെ ഇനി മാര്‍ക്ക് കാര്‍നി നയിക്കും; തുടക്കം ട്രംപിനെതിരെ ' അമേരിക്കന്‍ പ്രസിഡന്റിനെ വിജയിക്കാന്‍ അനുവദിക്കില്ല'
International
• 3 days ago
ഗസയിൽ വൈദ്യുതി വിഛേദിച്ചു; ഉത്തരവിൽ ഒപ്പുവെച്ചതായി ഇസ്രാഈൽ വൈദ്യുതി മന്ത്രി
International
• 4 days ago
മൂന്നാം കുഞ്ഞിന് 50,000 രൂപ; വനിതാ ദിന വാഗ്ദാനവുമായി തെലുങ്കു ദേശം പാര്‍ട്ടി എംപി
National
• 4 days ago
കറന്റ് അഫയേഴ്സ്-09-03-2025
PSC/UPSC
• 4 days ago
ചാംപ്യൻസ് ട്രോഫിയും ഇന്ത്യക്ക്; ന്യൂസിലാൻഡിനെ തകർത്ത് മൂന്നാം കിരീടം
Cricket
• 4 days ago
വണ്ണം കൂടുമെന്ന ഭയം; ഭക്ഷണം ഒഴിവാക്കി വ്യായാമം, കണ്ണൂരിൽ 18 കാരിക്ക് ദാരുണാന്ത്യം
Kerala
• 4 days ago
ഓപ്പറേഷൻ ഡി ഹണ്ടിൽ രണ്ടാഴ്ചയ്ക്കിടെ 4,228 പേർ പിടിയിൽ; 4,081 കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്
Kerala
• 4 days ago
മുംബൈയിൽ ഭൂഗർഭ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി നാല് തൊഴിലാളികൾ മരിച്ചു
Kerala
• 4 days ago
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
Kerala
• 4 days ago
അന്ന് ദ്രാവിഡിനൊപ്പം മികച്ച നിമിഷങ്ങൾ ആസ്വദിച്ചു, ഇന്ന് അദ്ദേഹത്തിനൊപ്പവും: രോഹിത്
Cricket
• 4 days ago
വൈറലാകാൻ ശ്രമം ദുരന്തമായി; ഗ്യാസ് പൊട്ടിത്തെറിയിൽ കത്തിനശിച്ചത് 8 ഫ്ലാറ്റുകൾ, രണ്ടുപേർക്ക് ഗുരുതര പൊള്ളലേറ്റു
National
• 4 days ago