
വീണ്ടും സ്വർണക്കുതിപ്പ്, റെക്കോർഡിലേക്കോ ഈ പോക്ക് പല ജ്വല്ലറികളിൽ പല വില, അന്വേഷിച്ച ശേഷം വാങ്ങാം

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ഇന്നും കുതിപ്പ് തന്നെ. പുതിയ റെക്കോർഡ് ഇടാനുള്ള പോക്കാണോ ഇതെന്നാണ് ചോദ്യം. രണ്ട് ദിവസം കൊണ്ട് ആയിരെ രൂപയോളമാണ് സ്വർണം പവന് കൂടിയത്.
അതിനിടെ ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലാക്കി ഇന്നും പല ജ്വല്ലറികളിലും പല വിലയാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. സ്വർണ വ്യാപാരികൾക്കിടയിലെ ഭിന്നതയാണത്രേ ഇതിന് കാരണം. ഏത് ജ്വല്ലറിയിലാവും കുറഞ്ഞ വിലയെന്നതറിയാനാണ് ഇപ്പോഴ് ഉപഭോക്താക്കൾ ശ്രമിക്കുന്നത്.
ഒരു വിലയാണ് സാധാരണ കേരളത്തിൽ സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നത്. അടുത്തിടെ വ്യാപാരികളുടെ സംഘടനയിലുണ്ടായ ഭിന്നതയാണ് രണ്ട് വില ഇടാക്കുന്നതിലേക്ക് എത്തിച്ചത്. അതേസമയം, ദേശീയ തലത്തിൽ സ്വർണത്തിന് ഒരു വില ഈടാക്കാനുള്ള നീക്കങ്ങൾ നടന്നുവരികയാണ്.
പവന് 64,520 ആണ് കൂടുതലായും കാണിക്കുന്നത്. 440 രൂപയാണ് വർധിച്ചത്. ഗ്രാമിനാകട്ടെ 65 കൂടി 8065ഉം കാണിക്കുന്നു. അതേസമയം, 22 കാരറ്റ് സ്വർണം പവന് 64400 രൂപയായി വർധിച്ചുവെന്നാണ് ഒരു വിഭാഗം ജ്വല്ലറി വ്യാപാരികൾ അറിയിച്ചത്. ഗ്രാമിന് 40 രൂപ കൂടി 8050 രൂപയായി എന്നും അവർ അറിയിക്കുന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 6630 രൂപയായാണ് കൂടിയത്. വെള്ളിയുടെ ഗ്രാം വില 106ൽ തുടരുകയാണെന്നും ഇവർ അറിയിക്കുന്നു.
ആഭരണം വാങ്ങാൻ ജ്വല്ലറിയിൽ പോകുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. വില നിലവാരം സംബന്ധിച്ച് വിശദമായി ചോദിച്ചറിയണം. ബില്ല് ഉറപ്പായും കൈപ്പറ്റണം. പണിക്കൂലി, ജിഎസ്ടി എന്നിവ സംബന്ധിച്ചും ധാരണ വേണം. സ്വർണത്തിന്റെ അഞ്ച് ശതമാനമാണ് കുറഞ്ഞ പണിക്കൂലിയായി ഭൂരിപക്ഷം ജ്വല്ലറികളും വാങ്ങുന്നത്. കൂടാതെ സ്വർണം, പണിക്കൂലി എന്നിവ ചേർത്ത് തുകയുടെ മൂന്ന് ശതമാനം ജിഎസ്ടിയായും ഈടാക്കുന്നു.
ഇവരുടെ കണക്ക് പ്രകാരം ഒരു പവൻ സ്വർണത്തിന് 64520 രൂപയാണ്. നേരത്തെ പറഞ്ഞ കണക്കിനേക്കാൾ 120 രൂപ കൂടുതലാണ് ഇവരുടേത്. ഗ്രാമിന് 55 രൂപ വർധിച്ചു എന്നാണ് ഇവർ അറിയിച്ചത്. വ്യാപാരികൾക്കിടയിൽ അനുനയ നീക്കങ്ങൾ നടന്നിരുന്നെങ്കിലും വിജയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലും വ്യത്യസ്ത സ്വർണവില പ്രതീക്ഷിക്കാം.
അതേസമയം, മലബാർ ജ്വല്ലറിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 64400 രൂപയും ഗ്രാമിന് 8050 രൂപയുമാണ്. ഇന്ത്യയിൽ ഉടനീളം ഒരൊറ്റ വിലയിലാണ് ഇവരുടെ വ്യാപാരം. സ്വർണത്തിന് മാറ്റമില്ലെങ്കിലും വ്യത്യസ്ത വില നൽകേണ്ട ഗതികേടിലാണ് ഉപഭോക്താക്കൾ. സ്വർണവില നിശ്ചയിക്കുന്നത് വിവിധ ഘടകങ്ങൾ പരിശോധിച്ചാണ്. ആഗോള വിപണിയിലെ സ്വർണവില, മുംബൈ വിപണിയിലെ സ്വർണവില, ഡോളർ-രൂപ മൂല്യ നിരക്ക് എന്നിവയാണ് പരിശോധിക്കുക.
ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 2911 ഡോളർ ആണ് ഇന്ന് വില. സ്വർണവില കയറാൻ ഒരു കാരണം ഡോളർ മൂല്യം കുറയുന്നതാണ്. ഡോളർ സൂചിക ഇന്ന് 105 എന്ന നിരക്കിലാണ്. ഇന്ത്യൻ രൂപയാകട്ടെ ഇന്ന് നില അൽപം മെച്ചപ്പെടുത്തിയിട്ടുണ്ട്. . 87.13 എന്നതാണ് രൂപയുടെ വിനിമയ നിരക്ക്. അമേരിക്കയുടെ വ്യാപാര പോരാണ് പുതിയ വിപണി മാറ്റത്തിന് പ്രധാന കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി
Kerala
• 17 hours ago
വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
Kerala
• 18 hours ago
ആഘോഷം പൊടിപൂരമാകും; യുഎഇയിലും, സഊദിയിലും ചെറിയ പെരുന്നാള് അവധി പ്രഖ്യാപിച്ചു.
uae
• 18 hours ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 19 hours ago
ഹല്ദ്വാനി സംഘര്ഷം: 22 പേര്ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്ഷത്തിന് ശേഷം വിശുദ്ധ റമദാനില്; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 19 hours ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 19 hours ago
മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി
Kerala
• 19 hours ago
യുഎഇയിൽ നാളെ നേരിയ മഴക്ക് സാധ്യത; താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം: UAE weather alert
uae
• 20 hours ago
'ഡൽഹിയിൽ ഒരു പണിയുമില്ല, അതിനാലാണ് തിരുവനന്തപുരത്ത് തമ്പടിക്കുന്നത്'; സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്
Kerala
• 20 hours ago
കരിപ്പൂർ വിമാനത്താവളത്തിൽ കാർ പാർക്കിങ്ങിനെതിരേ വീണ്ടും ആക്ഷേപം
Kerala
• 20 hours ago
വയനാട് പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി
Kerala
• 21 hours ago
അടിമാലിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 21 hours ago
കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരന്റെ ഭീഷണി; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി
Kerala
• 21 hours ago
ഭീകരരുടെ ഉഗ്രഭീഷണി: 'ഓപ്പറേഷനിൽ നിന്ന് പിൻമാറിയില്ലെങ്കിൽ പൂർണമായി നശിപ്പിക്കും'; ട്രെയിന് റാഞ്ചല് ദൃശ്യങ്ങള് പുറത്ത്
International
• a day ago
ബിജെപി അധികാരത്തിലെത്തിയാല് ബംഗാളിലെ മുസ്ലിം എംഎല്എമാരെ നിയമസഭയില് നിന്ന് പുറത്താക്കും; സുവേന്ദു അധികാരി
National
• a day ago
സംസ്ഥാനത്ത് നാല് ജില്ലകളില് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്ട്ട്
Kerala
• a day ago
മുസ്ലിം ആഗോള തലത്തിൽ വൻ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്! റിപ്പോർട്ട് പുറത്ത് വിട്ട് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ്
International
• a day ago
റേഞ്ച് ഇല്ല; പരാതികൾക്കൊടുവിൽ നിയമപോരാട്ടം, മലപ്പുറം സ്വദേശി നഷ്ടപരിഹാരമായി നേടിയത് 15000 രൂപ
Tech
• a day ago
കക്കട്ടില് വയോധികനെ വെട്ടി പരിക്കേല്പിച്ചയാള് പിടിയില്; മഴക്കോട്ട് ധരിച്ചു, മാസ്ക് കൊണ്ട് മുഖം മറച്ചു, കൊടുവാളുമായി ജനമധ്യത്തില് ആക്രമണം
Kerala
• a day ago
തടികൂടുമോ എന്ന ആശങ്ക,ഡയറ്റുകള്ക്ക് പിന്നാലെ....; 18കാരിയുടെ ജീവനെടുത്ത മാനസികാവസ്ഥ ആര്ക്കും വരാം, അറിയാം 'അനോറെക്സിയ നെര്വോസ'യെ
Health
• a day ago
രക്തചന്ദ്രൻ വരുന്നു! മാർച്ച് 13-14 രാത്രി ആകശവിസ്മയം കാണാം; യുഎഇയിൽ കാണാനാവുമോ?
uae
• a day ago
ഇ ഓഫീസിന് പുതു മുഖം: ഡിജിറ്റല് ഗവേര്ണന്സിന് കരുത്ത് പകരാന് കെ സ്യൂട്ട്
Kerala
• a day ago
വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി അടിയന്തര സാഹചര്യങ്ങൾക്കുള്ള വാട്ട്സ്ആപ്പ് നമ്പറുകൾ അനുവദിച്ചു
Kuwait
• a day ago