
കാസർകോട് കാർ ഡിവൈഡറിലിടിച്ച് അപകടം: മൂന്നു പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

കാസർകോട്: കാസർകോട് ഉപ്പളയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ബേക്കൂർ സ്വദേശി കൃഷ്ണകുമാർ, ബായിക്കട്ട സ്വദേശി വരുൺ, മംഗലാപുരം സ്വദേശി കിഷുൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവർ മംഗലാപുരത്തേക്ക് പോകുമ്പോഴാണ് ദാരുണ സംഭവം നടന്നത്.
രാത്രി പത്തരയോടെ ഉപ്പള ചെക്ക്പോസ്റ്റിന് സമീപം പാലത്തിന്റെ കൈവരിയിലേക്ക് കാർ ഇടിച്ചു കയറി. 50 മീറ്ററോളം കൈവരി ഇടിച്ചു തകർത്ത ശേഷം വാഹനം മുന്നോട്ട് നീങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ കാറിന്റെ ഭാഗങ്ങൾ ചിതറിക്കിടക്കുകയായിരുന്നു.
തീവ്ര ആഘാതത്തിൽ മൂന്നു പേരും കാറിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ നിലയിലായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഉപ്പിനങ്ങാടി സ്വദേശി രത്തനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നതാണ് പ്രാഥമിക നിഗമനം. പൊലീസ് സംഭവസ്ഥലത്ത് എത്തി കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

8 കിലോമീറ്റർ യാത്രക്ക് 4170 രൂപ! ഡൽഹി വിമാനത്താവളത്തിൽ മലയാളി യുവതിയെ പറ്റിച്ച സംഘം പിടിയിൽ
National
• 9 hours ago
ഒഡീഷയിൽ അന്ധവിശ്വാസം; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 40 തവണ ഇരുമ്പുവടി ചൂടാക്കി വച്ചു
latest
• 10 hours ago
വീടിന് മുന്നിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
Kerala
• 10 hours ago
കറന്റ് അഫയേഴ്സ്-03-03-2025
PSC/UPSC
• 10 hours ago
ദുബൈയിലെ പ്രധാന പാർക്കിംഗുകളിൽ EV ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു
uae
• 11 hours ago
വടകരയില് പ്ലസ്ടു വിദ്യാര്ഥിനി വീട്ടില് തൂങ്ങിമരിച്ച നിലയില്
Kerala
• 11 hours ago
പാകിസ്താന്റെ 21 വർഷത്തെ റെക്കോർഡ് തകർത്താണ് ഇന്ത്യയുടെ വരവ്; സെമിഫൈനൽ തീപാറും
Cricket
• 11 hours ago
'അഹങ്കാരി,ധിക്കാരി ഭാര്യാ പിതാവിന്റെ സ്വാധീനത്തിലുമാണ്'; മരുമകൻ ആകാശ് ആനന്ദിനെ ബിഎസ്പിയിൽ നിന്ന് പുറത്താക്കി മായാവതി
latest
• 11 hours ago
ജർമ്മനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറ്റി ആക്രമണം: രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
International
• 11 hours ago
മധ്യനിരയിലെ രാജാവ് റൊണാൾഡോയുടെ തട്ടകത്തിലേക്ക്? വമ്പൻ നീക്കത്തിനൊരുങ്ങി അൽ നസർ
Football
• 11 hours ago
മോദി സർക്കാരിന് കീഴിൽ തൊഴിലില്ലായ്മയും പണപ്പെരുപ്പവും മാത്രമാണ് വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത്: രാഹുൽ ഗാന്ധി
Kerala
• 12 hours ago
യുഎഇ ജയിലിലായിരുന്ന ഷെഹ്സാദിയുടെ വധശിക്ഷ നടപ്പാക്കി; മകളെ അന്വേഷിച്ച് കോടതിയിലെത്തിയ പിതാവ് കേട്ടത് മരണവാര്ത്ത
uae
• 13 hours ago
വാർഡ് വിഭജന വിവാദം; ലീഗും കോൺഗ്രസും സുപ്രീം കോടതിയിൽ
Kerala
• 13 hours ago
കഴിഞ്ഞ 10 വർഷത്തിനിടയിലുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കറാണ് അവൻ: മഷെറാനോ
Football
• 13 hours ago
പെരുമണ്ണ ടൗണിലെ ജെന്റ്സ് റെഡിമെയ്ഡ് ഷോപ്പിൽ നിന്ന് എം.ഡി.എം.എ പിടികൂടി; ഉടമ അറസ്റ്റിൽ
Kerala
• 14 hours ago
ഒല ഇലക്ട്രിക് 1,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു; സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള നീക്കം
latest
• 15 hours ago
പ്രവാസികൾക്ക് നേട്ടം; കുവൈത്തിൽ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യമേഖലയിലേക്കും തിരിച്ചുമുള്ള തൊഴിൽ മാറ്റത്തിന് അനുമതി
Kuwait
• 15 hours ago
പാസ്പോർട്ട് നിയമത്തിൽ പുതിയ മാറ്റങ്ങൾ; പുതിയ ചട്ടം ആർക്കൊക്കെ ബാധകമാവും, കൂടുതലറിയാം
latest
• 15 hours ago
നിയമലംഘനം നടത്തുന്ന വിദേശട്രക്കുകൾക്കുള്ള ശിക്ഷ കടുപ്പിച്ച് സഊദി; 5 മില്യൻ റിയാൽ വരെ പിഴ, ലൈസൻസ് റദ്ദാക്കൽ തുടങ്ങി കടുത്ത നടപടികൾ
Saudi-arabia
• 13 hours ago
കേരളത്തിൽ ചൂട് കൂടും; 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Kerala
• 13 hours ago
വിമുക്തി കേന്ദ്രത്തിൽ അയച്ചതിന്റെ പ്രതികാരം; സഹോദരനെ വാളുകൊണ്ട് വെട്ടി ജ്യേഷ്ഠൻ
Kerala
• 14 hours ago