HOME
DETAILS

മധ്യനിരയിലെ രാജാവ് റൊണാൾഡോയുടെ തട്ടകത്തിലേക്ക്? വമ്പൻ നീക്കത്തിനൊരുങ്ങി അൽ നസർ

  
March 03 2025 | 16:03 PM

Report says Al Nsasr want sign kevin de bruyne

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരം കെവിൻ ഡി ബ്രൂയ്നെ സ്വന്തമാക്കാൻ സഊദി വമ്പൻമാരായ അൽ നസർ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. അൽ നസറിന് പുറമേ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെയ്ന്റ് ജെർമെയ്നും താരത്തെ സ്വന്തമാക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. നിലവിൽ ഡി ബ്രൂയ്ൻ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള തന്റെ കരാർ പുതുക്കില്ലെന്നും ഈ വർഷം ജൂണിൽ ഫ്രീ ഏജന്റായി ടീം വിടാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. ബെൽജിയം സൂപ്പർതാരത്തെ ടീമിൽ എത്തിക്കാനായി അൽ നസർ 58 മില്യൺ പൗണ്ടിന്റെ കരാർ വാഗ്ദാനം ചെയ്തുവെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ മറുഭാഗത്ത് പിഎസ്ജി 29 മില്യൺ ആണ് ഡി ബ്രൂയ്നെ സ്വന്തമാക്കാനായി മുന്നിൽ വെച്ചിട്ടുള്ള തുക.

മാഞ്ചസ്റ്റർ സിറ്റിക്കായി ഈ സീസണിൽ ഡി ബ്രൂയ്ൻ 18 മത്സരങ്ങളിലാണ് ബൂട്ട് കെട്ടിയത്. ഇതിൽ നാല് ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്. ഈ സീസണിൽ അത്ര മികച്ച പ്രകടനങ്ങളല്ല പെപ് ഗ്വാർഡിയോളയുടെ കീഴിൽ മാഞ്ചസ്റ്റർ സിറ്റി നടത്തുന്നത്. അടുത്തിടെ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ട് സിറ്റി പുറത്തായിരുന്നു.

ഈ ട്രാൻസ്ഫർ നടന്നാൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഡി ബ്രൂയ്ൻ കളിക്കുന്നത് ഫുട്ബോൾ പ്രേമികൾക്ക് കാണാൻ സാധിക്കും. കൂടുതൽ താരങ്ങൾ സഊദി ലീഗിലേക്ക് കടന്നു വന്നാൽ ലീഗിന് ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ വലിയ ശ്രദ്ധ പിടിച്ചുപറ്റാൻ സാധിക്കും. റൊണാൾഡോ 2023ൽ ആയിരുന്നു സഊദി ഫുട്ബോളിന്റെ ഭാഗമായത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമാണ്  റൊണാൾഡോ അൽ നസറിലേക്ക് എത്തിയത്. 

റൊണാൾഡോക്ക് പിന്നാലെ യൂറോപ്പ്യൻ അധ്യായങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പല സൂപ്പർതാരങ്ങളും സഊദിയുടെ മണ്ണിൽ എത്തിയിരുന്നു. കരിം ബെൻസിമ, സാദിയോ മാനെ, റിയാദ് മെഹറസ്, നെയ്മർ തുടങ്ങിയ മികച്ച താരങ്ങളായിരുന്നു സഊദിയിലേക്ക് കൂടുമാറിയത്. അൽ നസറിന് വേണ്ടി ഇക്കാലയളവിലെല്ലാം തകർപ്പൻ ഫോമിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. 100 മത്സരങ്ങളിൽ നിന്നും 89 ഗോളുകളും 19 അസിസ്റ്റുകളുമാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

8 കിലോമീറ്റർ യാത്രക്ക് 4170 രൂപ! ഡൽഹി വിമാനത്താവളത്തിൽ മലയാളി യുവതിയെ പറ്റിച്ച സംഘം പിടിയിൽ

National
  •  4 hours ago
No Image

ഒഡീഷയിൽ അന്ധവിശ്വാസം; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 40 തവണ ഇരുമ്പുവടി ചൂടാക്കി വച്ചു

latest
  •  5 hours ago
No Image

വീടിന് മുന്നിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  5 hours ago
No Image

കാസർകോട് കാർ ഡിവൈഡറിലിടിച്ച് അപകടം: മൂന്നു പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

Kerala
  •  5 hours ago
No Image

കറന്റ് അഫയേഴ്സ്-03-03-2025

PSC/UPSC
  •  5 hours ago
No Image

ദുബൈയിലെ പ്രധാന പാർക്കിംഗുകളിൽ EV ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു

uae
  •  6 hours ago
No Image

വടകരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  6 hours ago
No Image

പാകിസ്താന്റെ 21 വർഷത്തെ റെക്കോർഡ് തകർത്താണ് ഇന്ത്യയുടെ വരവ്; സെമിഫൈനൽ തീപാറും

Cricket
  •  6 hours ago
No Image

'അഹങ്കാരി,ധിക്കാരി ഭാര്യാ പിതാവിന്റെ സ്വാധീനത്തിലുമാണ്'; മരുമകൻ ആകാശ് ആനന്ദിനെ ബിഎസ്പിയിൽ നിന്ന് പുറത്താക്കി മായാവതി

latest
  •  6 hours ago
No Image

ജർമ്മനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറ്റി ആക്രമണം: രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

International
  •  6 hours ago