HOME
DETAILS

'മിസ്റ്റർ ചീഫ് മിനിസ്റ്റർ' ആവർത്തിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതൻ, നിയമസഭയിൽ ക്രമസമാധാന ചർച്ച കലഹത്തിൽ

  
Web Desk
March 03 2025 | 09:03 AM

CM Reacts Strongly to Repeated Use of Mr Chief Minister Assembly Debate on Law and Order Turns Heated

തിരുവനന്തപുരം: നിയമസഭയിൽ, കേരളത്തിൽ വർധിച്ചുവരുന്ന അക്രമ സംഭവങ്ങളെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയിൽ  രമേശ്  ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രൂക്ഷമായ തർക്കം. പ്രസംഗത്തിനിടെ ചെന്നിത്തല പലവട്ടം "മിസ്റ്റർ ചീഫ് മിനിസ്റ്റർ" എന്നു ആവർത്തിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതനായി പ്രതികരിച്ചു. എത്ര തവണയാണ് ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്നു വിളിച്ച് ചോദ്യം ചെയ്യുന്നത് ? സംവാദത്തിന്റെ നിലനില്പ് എന്താണ്?" എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ, ലഹരിവ്യാപനം, കലാലയങ്ങളിലെ റാഗിങ് എന്നിവയെക്കുറിച്ചുള്ള ചർച്ചയിൽ, ഓരോ തവണയും "മിസ്റ്റർ ചീഫ് മിനിസ്റ്റർ" എന്നുപറഞ്ഞ് ചോദ്യം ചോദിക്കുന്നതിന്റെ അർത്ഥമെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം, സംസ്ഥാനത്ത് അക്രമങ്ങൾ തുടരുകയാണെന്നും കേരളം കൊളംബിയയാകുകയാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. കുട്ടികളുടെ ഭാവി അപകടത്തിലാണെന്നും, ലഹരിയുടെ പിടിയിൽ അവർ തകർന്നുപോകുകയാണെന്നും ചെന്നിത്തല ആരോപിച്ചു. "കുട്ടികൾ പുകഞ്ഞു തീരുകയാണ്. ഇതിന് ഉത്തരവാദികൾ ആരാണ്? ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് സർക്കാർ കണ്ടെത്തേണ്ടതുണ്ട്," എന്നായിരുന്നു  വിമർശനം. കേരളത്തിലെ യുവജനങ്ങൾ ലഹരിക്കടിമയാകുകയും അക്രമങ്ങളിൽ ഏർപ്പെടുകയും, കുട്ടികളുടെ ജീവിതം ലഹരി നശിപ്പിക്കുകയാണെന്നും സർക്കാറിന്റെ നിലപാട് ഇതിന് പ്രോത്സാഹനം നൽകുന്നതാണെന്നും ചെന്നിത്തല ആവർത്തിച്ചു

നിയമസഭാ ചർച്ചയിൽ 'വിമുക്തി' ലഹരിവിരുദ്ധ പദ്ധതിയെ പരാജയപ്പെട്ടതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതിനിടയിലാണ് പുതിയ ബ്രൂവറികൾക്കുള്ള അനുമതി നൽകിയതെന്നും, ഇത് ലഹരിക്കെതിരെ സർക്കാർ നടത്തുന്ന പരിശ്രമങ്ങളെ തകർക്കുന്ന നടപടിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കൂട്ടക്കൊലപാതകങ്ങൾ സമൂഹത്തിനുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷക്ഷം, ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് പരോൾ നൽകിയതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. "കൊലപാതകം ചെയ്യുക, സർക്കാരിനൊപ്പം ഉണ്ടായാൽ രക്ഷപ്പെടാം" എന്നതാണ് ഈ തീരുമാനത്തിൽ നിന്ന് ലഭിക്കുന്ന സന്ദേശമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകുന്നവർക്കെതിരെ മുഖ്യമന്ത്രി എന്ത് നടപടിയാണ് എടുത്തതെന്നും അദ്ദേഹം ചോദിച്ചു. "കലാലയങ്ങളിൽ റാഗിങ് നടത്തിയവർക്കെതിരെയും, അക്രമസംഭവങ്ങൾക്ക് നേതൃത്വം കൊടുത്തവർക്കെതിരെയും സംസ്ഥാന സർക്കാർ ശക്തമായ നടപടി കൈക്കൊള്ളണം" എന്നായിരുന്നു ചെന്നിത്തലയുടെ ആവശ്യം.

നിയമസഭയിൽ നടന്ന ഈ ചര്‍ച്ചയിൽ, സംസ്ഥാനത്തെ നിയമവ്യവസ്ഥയും, ക്രമസമാധാന പ്രശ്നങ്ങളും വലിയ രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ദേശീയപാത ഗര്‍ഡര്‍ തകര്‍ന്നുവീണു

Kerala
  •  10 hours ago
No Image

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ഗൈ പിയേഴ്‌സ് ഓസ്‌കര്‍ വേദിയില്‍

International
  •  10 hours ago
No Image

ഇനിയും മോചനമില്ല; അബ്ദുറഹീമിൻ്റെ കേസ് റിയാദ് കോടതി വീണ്ടും നീട്ടി

Saudi-arabia
  •  11 hours ago
No Image

Ramadan In UAE | യുഎഇയിലുടനീളം പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് സമയം പരിഷ്‌കരിച്ചു, ഷാര്‍ജ, ദുബൈ, അബൂദബി എമിറേറ്റുകളിലെ സമ്പൂര്‍ണ പാര്‍ക്കിംഗ് ഗൈഡ്

uae
  •  11 hours ago
No Image

'സര്‍ക്കാറിനെ ഇനിയും കാത്തുനില്‍ക്കാന്‍ കഴിയില്ല' മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കായി 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ മുസ്‌ലിം ലീഗ്

Kerala
  •  11 hours ago
No Image

കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ചുകൊന്നു, പിന്നാലെ പാലക്കാട്ടെ വീട്ടിലെത്തി ഭര്‍ത്താവ് ജീവനൊടുക്കി

Kerala
  •  12 hours ago
No Image

Dubai Traffic: യാത്രാസമയം 70 ശതമാനം വരെ കുറയ്ക്കും, ഗതാഗത തടസ്സത്തിന് പകുതി ആശ്വാസമാകും; ദുബൈ ഹോള്‍ഡിംഗുമായി ആറു ബില്ല്യണ്‍ ദിര്‍ഹത്തിന്റെ കരാറില്‍ ഒപ്പുവച്ച് RTA

uae
  •  12 hours ago
No Image

യു.പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസ്; രണ്ട് സാക്ഷികള്‍ കൂറുമാറി

Kerala
  •  12 hours ago
No Image

2024ല്‍ യുഎഇയില്‍ പത്തുപേരില്‍ ആറുപേരും അപരിചിതരെ സഹായിക്കാന്‍ മുന്നോട്ടുവന്നെന്ന് ഗാലപ്പിന്റെ കണക്കുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായം നല്‍കിയത് 52% പേര്‍

uae
  •  12 hours ago
No Image

ഇസ്‌റാഈല്‍ അധിനിവേശം പറയുന്ന 'നോ അദര്‍ലാന്‍ഡ്' ന് ഓസ്‌കര്‍

International
  •  13 hours ago