HOME
DETAILS

ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം

  
Web Desk
March 03 2025 | 01:03 AM

Tragic Double Murder in Pathanamthitta Husband Kills Wife and Friend12

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു.
 വൈഷ്ണവി (27), അയൽവാസി വിഷ്ണു (34) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. പത്തനംതിട്ട കലഞ്ഞൂർ പാടത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. 

വിഷ്ണുവിന്റെ വീട്ടിൽ വെച്ചാണ് ഇരുവരേയും അക്രമിച്ചത്. തന്റെ ഭാര്യ വൈഷ്ണവിയും അയൽവാസിയായ വിഷ്ണുവും തമ്മിൽ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് എഫ്.ഐ.ആർ. 

സംശയത്തെ തുടർന്ന് വീട്ടിൽ വഴക്കുണ്ടാവാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ വഴക്കിനെ വൈഷ്ണവി വീട്ടിൽ ഇറങ്ങിയോടി. വൈഷ്ണവിയുടെ പിന്നാലെയെത്തിയ ബൈജു വഴിയിൽ വെച്ചും വഴക്കുണ്ടാക്കുകയും അവരെ അക്രമിക്കുകയും ചെയ്തു. പിന്നാലെ സ്വയരക്ഷക്കായി വിഷ്ണുവിന്റെ വാടക വീട്ടിലേക്കാണ് വൈഷ്ണവി ഓടിക്കയറിയതി. പിന്നാലെയെത്തിയ  ബൈജു വൈഷ്ണവിയെ കൊടുവാൾ കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

തടയാൻ ചെന്നപ്പോഴാണ് വിഷ്ണുവിന് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ വൈഷ്ണവി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് വിഷ്ണു മരിച്ചത്. താൻ ഇവരെ അക്രമിച്ച വിവരം ബൈജു തന്നെ സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. സുഹൃത്തുക്കളാണ് വിവരം പൊലിസിനെ അറിയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മിസ്റ്റർ ചീഫ് മിനിസ്റ്റർ' ആവർത്തിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതൻ, നിയമസഭയിൽ ക്രമസമാധാന ചർച്ച കലഹത്തിൽ

Kerala
  •  5 hours ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ദേശീയപാത ഗര്‍ഡര്‍ തകര്‍ന്നുവീണു

Kerala
  •  5 hours ago
No Image

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ഗൈ പിയേഴ്‌സ് ഓസ്‌കര്‍ വേദിയില്‍

International
  •  5 hours ago
No Image

ഇനിയും മോചനമില്ല; അബ്ദുറഹീമിൻ്റെ കേസ് റിയാദ് കോടതി വീണ്ടും നീട്ടി

Saudi-arabia
  •  6 hours ago
No Image

Ramadan In UAE | യുഎഇയിലുടനീളം പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് സമയം പരിഷ്‌കരിച്ചു, ഷാര്‍ജ, ദുബൈ, അബൂദബി എമിറേറ്റുകളിലെ സമ്പൂര്‍ണ പാര്‍ക്കിംഗ് ഗൈഡ്

uae
  •  6 hours ago
No Image

'സര്‍ക്കാറിനെ ഇനിയും കാത്തുനില്‍ക്കാന്‍ കഴിയില്ല' മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കായി 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ മുസ്‌ലിം ലീഗ്

Kerala
  •  6 hours ago
No Image

കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ചുകൊന്നു, പിന്നാലെ പാലക്കാട്ടെ വീട്ടിലെത്തി ഭര്‍ത്താവ് ജീവനൊടുക്കി

Kerala
  •  7 hours ago
No Image

Dubai Traffic: യാത്രാസമയം 70 ശതമാനം വരെ കുറയ്ക്കും, ഗതാഗത തടസ്സത്തിന് പകുതി ആശ്വാസമാകും; ദുബൈ ഹോള്‍ഡിംഗുമായി ആറു ബില്ല്യണ്‍ ദിര്‍ഹത്തിന്റെ കരാറില്‍ ഒപ്പുവച്ച് RTA

uae
  •  7 hours ago
No Image

യു.പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസ്; രണ്ട് സാക്ഷികള്‍ കൂറുമാറി

Kerala
  •  7 hours ago
No Image

2024ല്‍ യുഎഇയില്‍ പത്തുപേരില്‍ ആറുപേരും അപരിചിതരെ സഹായിക്കാന്‍ മുന്നോട്ടുവന്നെന്ന് ഗാലപ്പിന്റെ കണക്കുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായം നല്‍കിയത് 52% പേര്‍

uae
  •  7 hours ago