HOME
DETAILS

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

  
Web Desk
February 22 2025 | 16:02 PM

Even if Rs 10000 crore is given to Tamil Nadu the National Education Policy will not be implemented Stalin says he will not commit the sin of pushing the state back 2000 years

ചെന്നൈ:ദേശീയ വിദ്യാഭ്യാനയം  തമിഴ്‌നാട്ടിൽ നടപ്പിലാക്കില്ലെന്ന നയം കടുപ്പിച്ച്  മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം സംസ്ഥാനത്ത് നടപ്പലിക്കില്ലെന്ന് സ്റ്റാലിൻ പറഞ്ഞു.കേന്ദ്രം ദേശീയ വിദ്യാഭ്യാനയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് മാത്രമല്ല ഇതിനു പിന്നിലുള്ള പ്രശ്നം ഇത്  വിദ്യാർത്ഥികളുടെ ഭാവിയിലും സാമൂഹിക നീതി വ്യവസ്ഥയിലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മറ്റുനിരവധി ഘടങ്ങൾ ഇതില എം.കെ. സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാട്ടിലെ കടലൂരിൽ വെച്ച് നടന്ന രക്ഷാകർതൃ- അധ്യാപക സംഘടനയുടെ പരിപാടിയിലാണ് സ്റ്റാലിൻ ഈ കാര്യം പറഞ്ഞത്.

മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പോലെ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള പ്രവേശനത്തിനും സ്‌ക്രീനിംഗ് ടെസ്റ്റ് പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, എൻഇപി വിദ്യാർത്ഥികൾ പഠനം നിർത്താൻ കാരണമാകും. "വിദ്യാർത്ഥികളെ പഠനം നിർത്താൻ അനുവദിക്കുന്നത് അവരോട് പഠിക്കരുതെന്ന് ആവശ്യപ്പെടുന്നതിന് തുല്യമാണ്,"

"ഒരു ഭാഷയെയും ഞങ്ങൾ എതിർക്കുന്നില്ല, പക്ഷേ അത് അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുന്നതിൽ ഉറച്ചുനിൽക്കും. ഹിന്ദിയെ ശ്രമം മാത്രമല്ല, മറ്റ് പല കാരണങ്ങളാലും ഞങ്ങൾ എൻഇപിയെ എതിർക്കുന്നു. എൻഇപി പിന്തിരിപ്പനാണ്. ഇത് വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്ന് അകറ്റും," സ്റ്റാലിൻ പറ‍ഞ്ഞു. എസ്‌സി/എസ്ടി, ബിസി വിദ്യാർത്ഥികൾക്ക് ഇപ്പോൾ നൽകുന്ന സാമ്പത്തിക സഹായം 'നിഷേധിക്കുന്നതിനു' പുറമേ, മൂന്നാം, അഞ്ച്, എട്ട് ക്ലാസുകളിൽ പൊതു പരീക്ഷകൾ നടത്താനും ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ ഏർപ്പെടുത്താനും എൻഇപി നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് തമിഴ്‌നാട്ടിൽ തർക്കം രൂക്ഷമായി തുടരുന്നതിനിടെ മുഖ്യമന്ത്രി സ്റ്റാലിൻ്റെ പരാമർശം. ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിലാക്കിയില്ലെങ്കിൽ കേന്ദ്ര സർക്കാർ പദ്ധതിയായ സമഗ്ര ശിക്ഷാ അഭിയാന് നൽകി വരുന്ന 2000 കോടി രൂപ തടയുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഭീഷണിപ്പെടുത്തി എന്ന് പരാതിപ്പെട്ട് സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്കിയിരുന്നു.

"സംസ്ഥാനം എൻഇപി നടപ്പിലാക്കിയാൽ തമിഴ്‌നാടിന് 2,000 കോടി രൂപ ലഭിക്കുമെന്ന് കേന്ദ്രം പറയുന്നു. കേന്ദ്രം 10,000 കോടി രൂപ വാഗ്ദാനം ചെയ്താലും ഞങ്ങൾ എൻഇപി അംഗീകരിക്കില്ലെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. എൻഇപി അനുവദിക്കില്ല, തമിഴ്‌നാടിനെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ല,"  എന്ന് സ്റ്റാലിൻ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കായിക മന്ത്രിക്കെതിരായ സമരത്തെ പിന്തുണച്ചു; തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്‍റിനെ നീക്കി സര്‍ക്കാർ

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-22-02-2025

PSC/UPSC
  •  10 hours ago
No Image

തൃശ്ശൂരില്‍ വൻ നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം രൂപ

Kerala
  •  11 hours ago
No Image

ദൈനംദിന പരിധി ലംഘിച്ച മത്സ്യതൊഴിലാളിക്ക് 50,000 ദിര്‍ഹം പിഴ വിധിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി

latest
  •  11 hours ago
No Image

അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ; ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിക്കാണ് പരുക്കേറ്റത്

Kerala
  •  11 hours ago
No Image

മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്‌റാഈല്‍ ബന്ദി, ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി

latest
  •  11 hours ago
No Image

അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ എത്തിയത് ഫയർസ്റ്റേഷനിൽ

Kerala
  •  11 hours ago
No Image

'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

oman
  •  12 hours ago
No Image

കേരളത്തിൽ 5,000 കോടിയുടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; ഐ.ടി, ഫിനാൻസ് മേഖലകളിൽ വൻ അവസരങ്ങളുമായി ഗ്ലോബൽ സിറ്റി; പ്രഖ്യാപനം ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ

uae
  •  12 hours ago