HOME
DETAILS

മൂന്നു സംസ്ഥാനങ്ങളിൽ സായുധവിപ്ലവ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്ന മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ

  
February 22 2025 | 15:02 PM

Maoist leader Santosh who was actively involved in armed insurgency activities in three states arrested

തിരുവനന്തപുരം:മാവോയിസ്റ്റ് നേതാവ് സന്തോഷ് പിടിയിലായി. ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റ് നേതാവായിരുന്നു സന്തോഷ്.സന്തോഷ് എന്നറിയപ്പെടുന്ന രവിയെ  കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ് ശ്രമകരമായ ദൗത്യത്തിലൂടെ ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്നാണ്  പിടികൂടിയത്.2013 മുതൽ കബനി, നാടുകാണി,നാടുകാണി ദളങ്ങളിൽ സന്തോഷ് മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.നൂതന സാങ്കേതിക വിദ്യകളുടെയും,തമിഴ്നാട് ക്യൂബ്രാഞ്ചിന്‍റെയും സഹായത്തോടെയാണ് ആണ് സന്തോഷിനെ പിടികൂടിയതെന്ന് എ.ടി.എസ് എസ്.പി സുനിൽ.എം.എൽ ഐ.പി.എസ് വ്യക്തമാക്കി.

കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ മേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ 2013 മുതൽ സന്തോഷ് ഒരു പ്രധാന പ്രവർത്തകനായിരുന്നു. കൂടാതെ  2013 മുതൽ ഈ പ്രദേശത്ത് നടന്ന സായുധവിപ്ലവ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നയാളുമാണ് സന്തോഷ്.കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 45 ഓളം യുഎപിഎ കേസുകളിൽ ഇയാൾ പ്രതിയാണ്.

2024 ജൂലൈയിൽ സന്തോഷ് സഹ മാവോയിസ്റ്റ് പ്രവർത്തകരായപി കെ സോമൻ, മനോജ് പി.എം , സി പി മൊയ്തീൻ എന്നിവരോടൊപ്പം കേരള വനപ്രദേശത്തെ പൊലീസ് നിരീക്ഷണത്തിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നു.തുടർന്ന് നടന്ന നിരന്തരമായ ശ്രമങ്ങളിൽ  എടിഎസ് മറ്റു മൂന്നുപേരെയും പിടികൂടിയെങ്കിലും സന്തോഷ് കേരളത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.എന്നാൽ എടിഎസ് സേനയുടെ നിരന്തരമായ അന്വേഷണ ശ്രമങ്ങളുടെ ഫലമായാണ് ഇപ്പോൾ സന്തോഷിനെ പിടികൂടാൻ സാധിച്ചത്. 

2013 മുതൽ സജീവമായ  മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കെതിരെ കഴിഞ്ഞ 12 വർഷമായി കേരള പൊലീസ്, കേരള എടിഎസ്, കേരള എസ്ഒജി, തമിഴ്നാട്, കർണാടക തുടങ്ങിയ മറ്റ് സംസ്ഥാന ഏജൻസികൾ എന്നിവ ചേർന്ന് നടത്തിയ നിരന്തരമായ പരിശ്രമത്തിന്‍റെ ഫലമായി കേരളത്തിൽ പ്രവർത്തിച്ചുവന്നിരുന്ന എല്ലാ പിഎൽജിഎ മാവോയിസ്റ്റ് പ്രവർത്തകരെയും അറസ്റ്റ് ചെയ്യുന്നതിനോ കീഴടക്കുന്നതിനോ സാധിച്ചിട്ടുണ്ട്.ഇൻറലിജൻസ് ശേഖരണം, തന്ത്രപരമായ ഓപ്പറേഷനുകൾ, അന്തർസംസ്ഥാന സഹകരണത്തിലൂടെയും എന്നിവയിലൂടൊണ് നേട്ടം കൈവരിക്കാൻ സേനകൾക്ക് സാധിച്ചതെന്നും എ.ടി.എസ് എസ്.പി സുനിൽ.എം.എൽ ഐ.പി.എസ് വ്യക്തമാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കായിക മന്ത്രിക്കെതിരായ സമരത്തെ പിന്തുണച്ചു; തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്‍റിനെ നീക്കി സര്‍ക്കാർ

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-22-02-2025

PSC/UPSC
  •  10 hours ago
No Image

തൃശ്ശൂരില്‍ വൻ നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം രൂപ

Kerala
  •  10 hours ago
No Image

ദൈനംദിന പരിധി ലംഘിച്ച മത്സ്യതൊഴിലാളിക്ക് 50,000 ദിര്‍ഹം പിഴ വിധിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി

latest
  •  10 hours ago
No Image

അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ; ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിക്കാണ് പരുക്കേറ്റത്

Kerala
  •  11 hours ago
No Image

മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്‌റാഈല്‍ ബന്ദി, ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി

latest
  •  11 hours ago
No Image

അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ എത്തിയത് ഫയർസ്റ്റേഷനിൽ

Kerala
  •  11 hours ago
No Image

'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

oman
  •  11 hours ago
No Image

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

National
  •  11 hours ago