
ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് ലഭിച്ചില്ലേ? ഇതാ അവസാനമായി ഒരവസരം കൂടി

ദുബൈ: ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാന്‍ വൈകി എത്തുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലെ ബോക്‌സ് ഓഫീസില്‍ നിന്നും ടിക്കറ്റ് വാങ്ങാനുള്ള അവസരം ഒരുക്കും.
'ഐസിസി പുരുഷ ചാമ്പ്യന്‍സ് ട്രോഫി 2025 മത്സരങ്ങള്‍ക്കുള്ള മൂന്ന് ബോക്‌സ് ഓഫീസ് ടിക്കറ്റ് വില്‍പ്പന ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലെ ബോക്‌സ് ഓഫീസില്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ചിട്ടുണ്ട്. ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ അകലെ കനാല്‍ പാര്‍ക്കിംഗിലാണ് ടിക്കറ്റ് വില്‍പ്പന കേന്ദ്രം (ബോക്‌സ് ഓഫീസ്) സ്ഥിതി ചെയ്യുന്നത്,' ഇസിബിയുടെ പ്രസ്താവനയില്‍ പറയുന്നു.
'2025 ലെ ഐസിസി പുരുഷ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡ് കാരണം ടിക്കറ്റുകള്‍ നേടാന്‍ കഴിയാത്ത ക്രിക്കറ്റ് പ്രേമികളെ സഹായിക്കുന്നതിന് ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ബോക്‌സ് ഓഫീസില്‍ ലഭ്യമാകില്ല.'
താഴെ പറയുന്ന മത്സരങ്ങള്‍ക്കുള്ള ബോക്‌സ് ഓഫീസ് ടിക്കറ്റുകള്‍ ലഭ്യമാണ്:
ഫെബ്രുവരി 20: ബംഗ്ലാദേശ് vs ഇന്ത്യ, ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം
മാര്‍ച്ച് 2: ന്യൂസിലന്‍ഡ് vs ഇന്ത്യ, ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം
മാര്‍ച്ച് 4: ഒന്നാം സെമി ഫൈനല്‍, ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം.
എല്ലാ മത്സരങ്ങളും യുഎഇ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും.
പാകിസ്താനിലും ദുബൈയിലുമാണ് മത്സരങ്ങൾ നടക്കുന്നത്. നീണ്ട 29 വർഷങ്ങൾക്ക് ശേഷമാണ് പാകിസ്താൻ ഒരു ഐസിസി ടൂർണമെന്റിന് വേദിയാവുന്നത്. എട്ട് ടീമുകളാണ് കിരീട പോരാട്ടത്തിനായി മാറ്റുരക്കുന്നത്.
ഇന്ത്യ, പാകിസ്താൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. പാകിസ്താനിലെ മൂന്ന് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
കറാച്ചിയിലെ നാഷണൽ സ്റ്റേഡിയം, ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം, റാവൽപിണ്ടിയിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിൽ വെച്ചാണ് നടക്കുക. ഗ്രൂപ്പ് എയിൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളുമാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബുദാബിയിലേക്ക് രണ്ട് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ആകാശ എയര്‍
uae
• 16 hours ago
4,27,021 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും, ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്ത്; എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് നാളെ തുടക്കം
Kerala
• 17 hours ago
പ്രതികളുടെ വീടുകളില്‍ റെയ്ഡ്; ഷഹബാസിനെ മര്‍ദ്ദിക്കാനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി
Kerala
• 17 hours ago
യുഎഇയില്‍ കാലാവസ്ഥയും വാടക വര്‍ധനവും കാരണം ഇഫ്താര്‍ ബുഫെ നിരക്കുകളില്‍ 30% വരെ വര്‍ധനവ്
uae
• 17 hours ago
'യഥാര്‍ഥ സാഹചര്യമല്ല റിപ്പോര്‍ട്ടുകളില്‍ വരുന്നത്'; നിലപാടില്‍ മലക്കം മറിഞ്ഞ് ശശി തരൂര്‍ എം.പി
Kerala
• 18 hours ago
വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ
Cricket
• 18 hours ago
ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍
International
• 18 hours ago
മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്
Kuwait
• 19 hours ago
ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം; റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍
International
• 19 hours ago
പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്
Kerala
• 19 hours ago
കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case
National
• 20 hours ago
ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും
uae
• 21 hours ago
ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന
latest
• 21 hours ago
ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value
Economy
• 21 hours ago
പണം നല്‍കിയില്ല, 2 പേരെ കൂടി കൊല്ലാന്‍ അഫാന് പദ്ധതിയിട്ടു, നിര്‍ണായക വെളിപ്പെടുത്തല്‍
Kerala
• a day ago
UAE Ramadan 2025 | എങ്ങനെ യുഎഇയിലെ ഫാദേഴ്സ് എന്‍ഡോവ്മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാം?
uae
• a day ago
നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് അഴിപ്പിച്ച് ആശാവര്‍ക്കര്‍മാരെ പെരുമഴയത്ത് നിര്‍ത്തി പൊലിസ്
Kerala
• a day ago
സംഘര്‍ഷം രക്ഷിതാക്കള്‍ ദൂരെ മാറി നിന്ന് നോക്കിക്കാണുകയായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ്; പുറത്ത് നിന്നുള്ളവരുടെ പങ്കും അന്വേഷിക്കുന്നു
Kerala
• a day ago
കാട്ടുപന്നിയുടെ ആക്രമണം; കണ്ണൂരില്‍ കര്ഷകന് ദാരുണാന്ത്യം
Kerala
• a day ago
റമദാന് ഒന്നിന് വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ 'ബുള്‍ഡോസര്‍ രാജ്'; നൂര്‍ഷംസ് അഭയാര്‍ഥി ക്യാംപിലെ വീടുകള്‍ തകര്‍ത്തു
International
• a day ago
ദുബൈയില്‍ ഏതാനും മാസത്തെ ഫീസ് അടച്ചില്ലെങ്കില്‍ കുട്ടികളെ പരീക്ഷ എഴുതുന്നതില്‍ നിന്നും തടയാന്‍ സ്കൂളുകള്‍ക്ക് കഴിയുമോ?
uae
• a day ago