
UAE Ramadan 2025 | എങ്ങനെ യുഎഇയിലെ ഫാദേഴ്സ് എന്‍ഡോവ്മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാം?

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കം കുറിച്ച ഫാദേഴ്സ് എന്‍ഡോവ്മെന്റ് ക്യാമ്പയിനിലേക്ക് പിതാക്കന്മാരുടെ ബഹുമാനാര്‍ത്ഥം വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിനായി ആറ് മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവച്ചു. ദരിദ്രര്‍ക്ക് സുസ്ഥിരമായ ആരോഗ്യ സംരക്ഷണം നല്‍കുന്നതിനായി ഒരു എന്‍ഡോവ്മെന്റ് ഫണ്ട് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിന് ആരംഭിച്ചിരിക്കുന്നത്.
ക്യാമ്പയിനിന്റെ വെബ്സൈറ്റ്, എസ്എംഎസ്, ബാങ്ക് ട്രാന്‍സ്ഫറുകള്‍, കാമ്പയ്നിന്റെ കോള്‍ സെന്റര്‍, ദുബൈ നൗ ആപ്പ് അല്ലെങ്കില്‍ ദുബൈയുടെ കമ്മ്യൂണിറ്റി സംഭാവന പ്ലാറ്റ്ഫോമായ Jood.ae എന്നിവയിലൂടെ ക്യാമ്പയിനിലേക്ക് സംഭാവനകള്‍ നല്‍കാം.
വെബ്സൈറ്റ് വഴി
യുഎഇക്കകത്തും പുറത്തുമുള്ള വ്യക്തികള്‍, ബിസിനസുകാര്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ളവര്‍ക്ക് വെബ്സൈറ്റ് വഴി സംഭാവനകള്‍ നല്‍കാം. ക്യാമ്പയിനിന്റെ വെബ്സൈറ്റ്, Fathersfund.ae.
കോള്‍ സെന്റര്‍ വഴി
ഫാദേഴ്സ് എന്‍ഡോവ്മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ 10 നും വൈകുന്നേരം 5 നും ഇടയില്‍ കോള്‍ സെന്ററുമായി (8004999) ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
ബാങ്ക് ട്രാന്‍സ്ഫറുകള്‍ വഴി
നേരിട്ടുള്ള ബാങ്ക് ട്രാന്‍സ്ഫറുകളും സാധ്യമാണ്. ക്യാമ്പയിനിന്റെ ഔദ്യോഗിക എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് (IBAN: AE020340003518492868201) പണം അയക്കാം.
എസ്എംഎസ് വഴി
ഡെഡിക്കേറ്റഡ് ഡു, എത്തിസലാത്ത് എന്നീ നമ്പറുകളിലേക്ക് 'ഫാദര്‍' എന്ന് എസ്എംഎസ് വഴി അയച്ച് ക്യാമ്പയിനിലേക്കുള്ള ഒറ്റത്തവണ സംഭാവനകള്‍ നല്‍കാം: 10 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1034 ലേക്ക് 'ഫാദര്‍' എന്ന് എസ്എംഎസ് അയയ്ക്കുക, 50 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1035 ലേക്ക് അയയ്ക്കുക, 100 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1036 ലേക്ക് അയയ്ക്കുക, 500 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1038 ലേക്കും എസ്എംഎസ് അയയ്ക്കുക.
ദുബൈ നൗ ആപ്പ് വഴി
യുഎഇയ്ക്കുള്ളില്‍ നിന്നുള്ളവര്‍ക്ക് സംഭാവന നല്‍കുന്നതിനുള്ള ക്യാമ്പയിനുമായി ഡിജിറ്റല്‍ ദുബൈ സഹകരിക്കുന്നതിനാല്‍, ഫാദേഴ്സ് എന്‍ഡോവ്മെന്റ് ക്യാമ്പയിനിലേക്ക് ദുബൈ നൗ ആപ്പിലെ 'സംഭാവനകള്‍' ടാബില്‍ ക്ലിക്ക് ചെയ്യുക വഴിയും സംഭാവന നല്‍കാം.
ജൂഡ്
ദുബൈ കമ്മ്യൂണിറ്റി കോണ്ട്രിബ്യൂഷന് പ്ലാറ്റ്ഫോമായ ജൂഡ് (www.jood.ae) വഴി സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ വേണ്ടി ഒരു പ്രത്യേക പോര്‍ട്ട്ഫോളിയോ സൃഷ്ടിച്ചുകൊണ്ടും ഫാദേഴ്സ് എന്‍ഡോവ്മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാവുന്നതാണ്.
സ്വകാര്യ, പൊതു മേഖലകളിലെ വ്യക്തികള്‍, ബിസിനസുകള്‍, സ്ഥാപനങ്ങള്‍, സെലിബ്രിറ്റികള്‍, കമ്മ്യൂണിറ്റികള്‍, സാംസ്കാരിക, കായിക, കലാ ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് ജൂഡ് വഴി മിനി ക്യാമ്പയിനുകള്‍ ആരംഭിക്കാന്‍ ഈ പ്ലാറ്റ്ഫോം അനുവദിക്കുന്നു. കൂടാതെ നിങ്ങളുടെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ഇതില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന് (MBRGI) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാദേഴ്സ് എന്‍ഡോവ്മെന്റ് ക്യാമ്പയിന്, വ്യക്തികള്‍ക്ക് അവരുടെ പിതാക്കന്മാരുടെ പേരില്‍ സംഭാവന നല്കാന് അനുവദിച്ചുകൊണ്ട് പിതാക്കന്മാരെ ആദരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് നടപ്പാക്കുന്നത്. മാതാപിതാക്കളെ ബഹുമാനിക്കുക, അനുകമ്പ, ഐക്യദാര്‍ഢ്യം എന്നീ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം, ജീവകാരുണ്യ, മാനുഷിക പ്രവര്‍ത്തനങ്ങളില്‍ ഒരു ആഗോള ശക്തിയെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഈ ക്യാമ്പയിന് ശ്രമിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 11 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 11 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 11 hours ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 11 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 12 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
uae
• 12 hours ago
ഉത്തരാഖണ്ഡിലെ ഹിമപാതം: അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി, മരണസംഖ്യ എട്ടായി; രക്ഷാപ്രവർത്തനം അവസാനിച്ചു
National
• 13 hours ago
റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു
Saudi-arabia
• 13 hours ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 13 hours ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 13 hours ago
അമ്പരിപ്പിക്കുന്ന കണക്കുകൾ; രഞ്ജിയും കീഴടക്കി ഇതിഹാസങ്ങളെയും മറികടന്ന് കരുൺ നായർ
Cricket
• 14 hours ago
കൊയിലാണ്ടിയിൽ ബസ് തട്ടി കാൽനടയാത്രക്കാരന് ദാരുണാന്ത്യം
Kerala
• 14 hours ago
ഇഗ്നോ പ്രവേശനത്തിനുള്ള സമയ പരിധി നീട്ടി, കൂടുതലറിയാം
latest
• 14 hours ago
ബിഎൽഎസ് പാസ്പോർട്ട് കേന്ദ്രങ്ങളിലെ റമദാൻ പ്രവർത്തനസമയം പ്രഖ്യാപിച്ച് കുവൈത്ത്
Kuwait
• 15 hours ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 13 hours ago
കിവീസ് നമ്പർ വൺ, ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി തകർത്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ്
Cricket
• 14 hours ago
'അമ്മമാർക്ക് സ്നേഹപൂർവം'; ജീവനക്കാരുടെ അമ്മമാർക്ക് സഹായ പദ്ധതിയുമായി ദുബൈയിലെ പ്രശസ്ത ഭക്ഷ്യോൽപാദന കമ്പനി
uae
• 14 hours ago