
അബുദാബിയിലേക്ക് രണ്ട് പുതിയ വിമാന സര്വീസുകള് ആരംഭിക്കാന് ആകാശ എയര്

അഹമ്മാദാബാദ്: ഇത്തിഹാദ് എയര്വേഴ്സുമായുള്ള കോഡ്ഷെയര് പങ്കാളിത്തത്തിന്റെ ഭാഗമായി ബെംഗളൂരു, അഹമ്മാദാബാദ് എന്നീ നഗരങ്ങളില് നിന്നും അബൂദബിയിലേക്ക് സര്വീസ് ആരംഭിക്കാന് ആകാശ എയര്. ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയില് അതിവേഗം വളരുന്ന വ്യോമയാന ഇടനാഴിയില് കമ്പനിയുടെ സ്ഥാനം കൂടുതല് ശക്തിപ്പെടുത്തുന്നതിനും കണക്റ്റിവിറ്റി വര്ധിപ്പിക്കുന്നതിനും പുതിയ റൂട്ടുകള് സഹായിക്കും.
ബെംഗളൂരു അബൂദബി ഉദ്ഘാടന വിമാനം മാര്ച്ച് 1 ശനിയാഴ്ച ഇന്ത്യന് സമയം രാവിലെ 10:00 ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്ന് പുറപ്പെട്ട് ഇന്ത്യന് സമയം ഉച്ചയ്ക്ക് 12:35 ന് അബൂദബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില് എത്തിയിരുന്നു. അതേസമയം, അഹമ്മദാബാദ് അബൂദബി വിമാനം മാര്ച്ച് 1 ന് രാത്രി 10:45 ന് സര്ദാര് വല്ലഭായ് പട്ടേല് അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്ന് പുറപ്പെട്ട് മാര്ച്ച് 2 ഞായറാഴ്ച യുഎഇ സമയം പുലര്ച്ചെ 1:00 ന് അബൂദബിയില് എത്തിച്ചേരും.
2024 ജൂലൈയില് ആരംഭിച്ച ആകാശയുടെ നിലവിലുള്ള പ്രതിദിന മുംബൈ-അബൂദബി വിമാന സര്വീസുകള്ക്ക് വലിയ ഡിമാന്ഡ് ഉണ്ട്. ഈ കൂട്ടിച്ചേര്ക്കലുകളോടെ, അബൂദബിയെ മൂന്ന് പ്രധാന ഇന്ത്യന് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന 21 പ്രതിവാര വിമാന സര്വീസുകളാകും എയര്ലൈന് നടത്തുക. നിലവില് 27 വിമാനങ്ങളുള്ള എയര്ലൈനിന്റെ ഫ്ലീറ്റിന്റെ 17 ശതമാനം അന്താരാഷ്ട്ര റൂട്ടുകള്ക്കായി നീക്കിവയ്ക്കുമെന്ന് അധികൃതര് പറഞ്ഞു.
കൂടാതെ, ഏപ്രില് 4 മുതല് ഹൈദരാബാദിനെയും ഡല്ഹിയെയും ബീഹാറിലെ ദര്ഭംഗയുമായി ബന്ധിപ്പിക്കുന്ന പുതിയ ആഭ്യന്തര റൂട്ടുകള് ആരംഭിക്കുമെന്ന് ആകാശ എയര് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
Akasha Air to launch two new flights to Abu Dhabi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈല് അധിനിവേശം പറയുന്ന 'നോ അദര്ലാന്ഡ്' ന് ഓസ്കര്
International
• 7 hours ago
നവീന് ബാബുവിന്റെ മരണത്തില് സി.ബി.ഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി
Kerala
• 7 hours ago
'ആരോഗ്യപ്രശ്നങ്ങള് അലട്ടുന്നു,പഴയത് പോലെ ശസ്ത്രക്രിയ ചെയ്യാനാകുന്നില്ല': ഡോ. ജോര്ജ് പി. അബ്രഹാമിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു.
Kerala
• 7 hours ago
'നാളെ തോക്ക് കൊണ്ടുവന്ന് സഹപാഠികളെ വെടിവെക്കില്ലെന്ന് ഉറപ്പുണ്ടോ? പരീക്ഷയെഴുതിപ്പിച്ചത് നീതികേടെന്ന് ഷഹബാസിന്റെ പിതാവ്
Kerala
• 8 hours ago
ഹത്തയിലെ സൈനികരോടൊപ്പം നോമ്പു തുറന്ന് ഷൈഖ് ഹംദാന്; ചിത്രങ്ങള് വൈറല്
uae
• 8 hours ago
62....07 എളേറ്റിൽ എം ജെ ഹയർസെക്കന്ഡറി സ്കൂളിലെ പരീക്ഷാ ഹാളിൽ ഈ നമ്പർ ഒഴിഞ്ഞു കിടക്കും ....ഷഹബാസിന്റെ ഓർമകളുടെ മഴ നനഞ്ഞ് കൂട്ടുകാർ ഇന്ന് പരീക്ഷയെഴുതും
Kerala
• 8 hours ago
ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്ലോഡ് ചെയ്യുക ഡോക്ടര്
Kerala
• 9 hours ago
മികച്ച സഹനടന് കീറന് കള്ക്കിന്, സഹനടി സോയി സല്ദാന; ഓസ്കര് പ്രഖ്യാനം തുടരുന്നു
International
• 10 hours ago
രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്
Kerala
• 10 hours ago
ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു
Kerala
• 10 hours ago
ഭാര്യയെ വെട്ടി, തടയാന് ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം
Kerala
• 11 hours ago
പ്രശസ്ത വൃക്കരോഗ വിദഗ്ധന് Dr. ജോര്ജ് പി അബ്രഹാം ഫാം ഹൗസില് തൂങ്ങിമരിച്ച നിലയില്
Kerala
• 12 hours ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 18 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 18 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 19 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 19 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 19 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 19 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്എക്സ് കാർഗോ
International
• 18 hours ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 19 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 19 hours ago