HOME
DETAILS

റമദാന്‍ ആദ്യ പകുതി വരെയുള്ള ഉംറ ബുക്കിങ് ആരംഭിച്ച് സഊദി

  
Web Desk
February 19 2025 | 13:02 PM

Saudi Arabia has started booking till the first half of Ramadan

റിയാദ്: ആഗതമായ റമദാനിലെ ആദ്യ രണ്ടാഴ്ചയില്‍ ഉംറ നിര്‍വഹിക്കാന്‍ പദ്ധതിയിടുന്ന മുസ്‌ലിംകള്‍ക്കായി നുസുക് ആപ്പ് വഴിയുള്ള ബുക്കിങ് സൗകര്യം ആരംഭിച്ച് സൗദി അറേബ്യ. ബുക്കിങ് പേജിലെ തിരക്ക് സൂചകം(congestion indicator) കാണിക്കുന്നത് മാര്‍ച്ച് 1 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുണ്യമാസത്തിന്റെ ആദ്യ ദിവസം മിതമായ റിസര്‍വേഷനുകളാണ് ഇതുവരെ രേഖപ്പെടുത്തിയതെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, റമദാനിലെ ആദ്യ രണ്ട് വെള്ളിയാഴ്ചകളിലെ ബുക്കിങുകളില്‍ ഉയര്‍ന്ന വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ശേഷിക്കുന്ന ദിവസങ്ങളിലെ ബുക്കിങുകള്‍ ഇപ്പോഴും കുറവാണ്. 

പരമ്പരാഗതമായി ഉംറയുടെ ഏറ്റവും ഉയര്‍ന്ന സീസണായാണ് റമദാനെ അടയാളപ്പെടുത്തുന്നത്. ഇതിനിടെ തീര്‍ത്ഥാടകരുടെ വരവ് നേരിടാന്‍ സഊദി അധികാരികളുടെ തയ്യാറെടുപ്പുകള്‍ ശക്തമാക്കി.

ഇസ്‌ലാമിന്റെ ജന്മദേശമായ സഊദി അറേബ്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള മുസ്‌ലിംകള്‍ റമദാനില്‍ പ്രാര്‍ത്ഥനകള്‍ക്കും ഉംറ നിര്‍വഹിക്കുന്നതിനുമായി മക്കയിലേക്ക് ഒഴുകിയെത്താറുണ്ട്. വര്‍ഷം മുഴുവനും നടത്താവുന്ന ഉംറയുടെ നിലവിലെ സീസണ്‍, കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം അവസാനിച്ചതിന് ശേഷം ജൂണ്‍ അവസാനത്തോടെയാണ് ആരംഭിച്ചത്. മക്കയിലെ കര്‍മ്മങ്ങള്‍ക്ക് ശേഷം നിരവധി തീര്‍ത്ഥാടകര്‍ മദീനയിലെ രണ്ടാമത്തെ പുണ്യസ്ഥലമായ പ്രവാചക പള്ളിയിലേക്ക് പോകുകയും നഗരത്തിലെ മറ്റ് ഇസ്‌ലാമിക സ്മാരകങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു.

Saudi Arabia has started booking till the first half of Ramadan"



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിമാന്‍ഡ് കുതിച്ചുയര്‍ന്നു, യുഎഇയില്‍ പാചകക്കാരുടെ നിയമനച്ചെലവില്‍ വന്‍വര്‍ധന

uae
  •  a day ago
No Image

പണം നല്‍കിയില്ല, 2 പേരെ കൂടി കൊല്ലാന്‍ അഫാന്‍ പദ്ധതിയിട്ടു, നിര്‍ണായക വെളിപ്പെടുത്തല്‍

Kerala
  •  a day ago
No Image

UAE Ramadan 2025 | എങ്ങനെ യുഎഇയിലെ ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാം? 

uae
  •  a day ago
No Image

നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് അഴിപ്പിച്ച് ആശാവര്‍ക്കര്‍മാരെ പെരുമഴയത്ത് നിര്‍ത്തി പൊലിസ്  

Kerala
  •  a day ago
No Image

സംഘര്‍ഷം രക്ഷിതാക്കള്‍ ദൂരെ മാറി നിന്ന് നോക്കിക്കാണുകയായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ്; പുറത്ത് നിന്നുള്ളവരുടെ പങ്കും അന്വേഷിക്കുന്നു

Kerala
  •  a day ago
No Image

ലഹരിയും സിനിമയും വില്ലനാകുന്നു; കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന

Kerala
  •  a day ago
No Image

റമദാന്‍ തുടങ്ങി, യാചകര്‍ വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം

uae
  •  a day ago
No Image

വെഞ്ഞാറമ്മൂട് കൂട്ടക്കൊല; പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

ഷഹബാസിന്റെ കൊലപാതകം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലിസ്

Kerala
  •  a day ago
No Image

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

uae
  •  a day ago