HOME
DETAILS

ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്ന്, എന്തിനാണ് ഇന്ത്യയ്ക്ക് 21 ദശലക്ഷം ഡോളര്‍ നല്‍കുന്നത്?;  സാമ്പത്തിക സഹായം റദ്ദാക്കിയതിനെ ന്യായീകരിച്ച് ട്രംപ്

  
February 19 2025 | 06:02 AM

why are we giving 21 million to India Trump

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് യു.എസ് നല്‍കിവരുന്ന 21 ദശലക്ഷം ഡോളറിന്റെ ധനസഹായം നിര്‍ത്തലാക്കാനുള്ള ഡോജിന്റെ തീരുമാനത്തെ ന്യായീകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസിലെ നികുതിദായകരുടെ പണം ഇത്തരത്തില്‍ ചെലവഴിക്കുന്നത് എന്തിനാണെന്നാണ് ട്രംപിന്റെ ചോദ്യം. ഇന്ത്യയിലെ വോട്ടെടുപ്പില്‍ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായാണ് യു.എസ്  2.1 കോടി ഡോളര്‍ സഹായം നല്‍കി വന്നിരുന്നത്. ഇത് നിര്‍ത്തലാക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ(ഡോജ്) തീരുമാനത്തെയാണ് ട്രംപ് ശരിവച്ചത്. 

'നമ്മള്‍ എന്തിനാണ് ഇന്ത്യയ്ക്ക് 21 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കുന്നത്? അവരുടെ കൈയിയ്യില്‍ കൂടുതല്‍ പണമുണ്ട്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ അവരുടെ താരിഫുകള്‍ വളരെ ഉയര്‍ന്നതായതിനാല്‍ നമുക്ക് അവിടെ പ്രവേശിക്കാന്‍ കഴിയുന്നില്ല. ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും എനിക്ക് വളരെയധികം ബഹുമാനമുണ്ട്''- ഉത്തരവില്‍ ഒപ്പിട്ടുകൊണ്ട് ട്രംപ് പറഞ്ഞു. 

ഫെബ്രുവരി 16നാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വിവിധ പേരില്‍ നല്‍കിയിരുന്ന സാമ്പത്തിക നിര്‍ത്തലാക്കാന്‍ യു.എസ് തീരുമാനിച്ചത്. ഡോജിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഈ തീരുമാനം പുറത്തുവന്നത്. 

ഇന്ത്യ മാത്രമല്ല, ബംഗ്ലാദേശ്, മൊസബിക് തുടങ്ങിയ രാജ്യങ്ങള്‍ക്ക് വിവിധ പദ്ധതികള്‍ക്കായി നല്‍കിവരുന്ന സഹായത്തില്‍ വ്യാപകമായ വെട്ടിക്കുറയ്ക്കലുകളാണ് ഡോജ് നടത്തിയത്. 

യു.എസിന്റെ ധനസഹായം വെട്ടിക്കുറച്ച നടപടി ഇന്ത്യയിലും വിവാദമായിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യുഎസ് സഹായം 'മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി'യാണെന്ന് സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവുമായ സഞ്ജീവ് സന്യാല്‍ ആരോപിച്ചു.

അതേസമയം, ഇന്ത്യന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അമേരിക്കന്‍ സാമ്പത്തിക സഹായം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന നിലപാടാണ് കോണ്‍ഗ്രസിന്. ഇന്ത്യയിലെ ജനാധിപത്യ, തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഏതെങ്കിലും തരത്തിലുള്ള വിദേശ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്നും ഇത്തരം നടപടികളെ പാര്‍ട്ടി എതിര്‍ക്കുന്നതായും കോണ്‍ഗ്രസ് പ്രതികരിച്ചു. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിമാന്‍ഡ് കുതിച്ചുയര്‍ന്നു, യുഎഇയില്‍ പാചകക്കാരുടെ നിയമനച്ചെലവില്‍ വന്‍വര്‍ധന

uae
  •  a day ago
No Image

പണം നല്‍കിയില്ല, 2 പേരെ കൂടി കൊല്ലാന്‍ അഫാന്‍ പദ്ധതിയിട്ടു, നിര്‍ണായക വെളിപ്പെടുത്തല്‍

Kerala
  •  a day ago
No Image

UAE Ramadan 2025 | എങ്ങനെ യുഎഇയിലെ ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാം? 

uae
  •  a day ago
No Image

നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് അഴിപ്പിച്ച് ആശാവര്‍ക്കര്‍മാരെ പെരുമഴയത്ത് നിര്‍ത്തി പൊലിസ്  

Kerala
  •  a day ago
No Image

സംഘര്‍ഷം രക്ഷിതാക്കള്‍ ദൂരെ മാറി നിന്ന് നോക്കിക്കാണുകയായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ്; പുറത്ത് നിന്നുള്ളവരുടെ പങ്കും അന്വേഷിക്കുന്നു

Kerala
  •  a day ago
No Image

ലഹരിയും സിനിമയും വില്ലനാകുന്നു; കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന

Kerala
  •  a day ago
No Image

റമദാന്‍ തുടങ്ങി, യാചകര്‍ വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം

uae
  •  a day ago
No Image

വെഞ്ഞാറമ്മൂട് കൂട്ടക്കൊല; പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

ഷഹബാസിന്റെ കൊലപാതകം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലിസ്

Kerala
  •  a day ago
No Image

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

uae
  •  a day ago