HOME
DETAILS

ഇന്നും വില കൂടി...വീണ്ടും 64,000 കടക്കുമോ സ്വർണം

  
Web Desk
February 18 2025 | 06:02 AM

Gold Prices Surge Again

ഇടക്ക് ആശ്വാസം പകർന്ന് വീണ്ടും കുതിപ്പ് തുടരുകയാണ് സ്വർണം. വില കുറയുമെന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നെങ്കിലും പൊടുന്നനെ വീണ്ടും വില വർധിക്കുന്നതിനാണ് ലോകം ഇപ്പോൾ സാക്ഷിയാവുന്നത്. ആഭരണം എന്നതിലുപരി സുരക്ഷിതമായ നിക്ഷേപമായാണ് സ്വർണം കണക്കാക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ സ്വർണവിലയിലെ മാറ്റങ്ങൾ എല്ലാവരും ശ്രദ്ധയോടെ നോക്കി കാണാറുമുണ്ട്. 

 2025 തുടക്കം മുതൽ അനിയന്ത്രിതമായി കുതിച്ച് കൊണ്ടിരിക്കുകയാ് സ്വർണവില. 60000, 61000, 62000, 63000...തുടങ്ങിയ മാന്ത്രികസംഖ്യ പുതുവർഷത്തിലെ ആദ്യ 50 ദിവസം കൊണ്ടാണ് മറി കടന്നത്. 

ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയതിന് പിന്നാലെ താരിഫ് നിരക്കുകളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ വർധനവിന് കാരണം.  മാത്രമല്ല അന്താരാഷ്ട്ര വിപണിയിലേതിന് സമാനമായി  ആഭ്യന്തര വിപണിയിലും സ്വർണവില വർധനവുണ്ടാവുകയും ചെയ്യും.  സ്വർണവിലയിലെ ഇന്നത്തെ മാറ്റം പരിശോധിക്കാം.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 30 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ  ഒരു ഗ്രാം സ്വർണം ഇന്ന് 7970 രൂപയ്ക്കാണ് ഇന്ന് വിൽക്കുന്നത്. ഇന്നലെ 7940 രൂപയായിരുന്നു ​ഗ്രാമിന്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 63520 രൂപയായിരുന്ന സ്വർണത്തിന്റെ വില ഇന്ന് പവന്  വില63760 എത്തി. 
എട്ട് ഗ്രാമാണ് ഒരു പവൻ. 

ഈ മാസം തന്നെയാണ് സ്വർണം ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന നിരക്കിൽ തൊട്ടത്. ഫെബ്രുവരി 11 ന് 64480 രൂപയായിരുന്നു പവൻ സ്വർണത്തിന്റെ വില. ഇന്നത്തെ വില അനുസരിച്ച് ഒരു പവന്റെ സ്വർണാഭരണം വാങ്ങാൻ 65000 രൂപയ്ക്ക് മുകളിൽ വരും ചെലവ്. ജിഎസ്ടി, ഹാൾമാർക്കിംഗ് നിരക്കുകൾ എന്നിവയെ കൂടാതെ പണിക്കൂലി കൂടി ആഭരണത്തിന് ഈടാക്കുന്നതാണ് വില ഇത്രയും അധികം വരാൻ കാരണം. 

വിവാഹ സീസൺ ആയതിനാൽ കേരളത്തിൽ ഇപ്പോൾ ആഭരണങ്ങൾക്ക് വൻ ഡിമാൻഡ് ആണ്.  അതുകൊണ്ട്സ്വ തന്നെ സ്വർണത്തിന് ഇപ്പോൾ ഉണ്ടായിരിക്കുന്ന വർധനവ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. 

 ജ്വല്ലറികളിലെ അഡ്വാൻസ് ബുക്കിംഗ് സ്‌കീം ഉപയോഗപ്പെടുത്തുന്നതാണ് ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ലാഭകരം. വില കൂടിയാൽ ഈ സ്‌കീം പ്രകാരം ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് സ്വർണം വാങ്ങാൻ സാധിക്കും.   ഇനി വില കുറഞ്ഞാലോ കുറഞ്ഞ വിലക്ക് വാങ്ങുകയും ചെയ്യാം.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Ramadan 2025 | എങ്ങനെ യുഎഇയിലെ ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാം? 

uae
  •  a day ago
No Image

നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് അഴിപ്പിച്ച് ആശാവര്‍ക്കര്‍മാരെ പെരുമഴയത്ത് നിര്‍ത്തി പൊലിസ്  

Kerala
  •  a day ago
No Image

സംഘര്‍ഷം രക്ഷിതാക്കള്‍ ദൂരെ മാറി നിന്ന് നോക്കിക്കാണുകയായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ്; പുറത്ത് നിന്നുള്ളവരുടെ പങ്കും അന്വേഷിക്കുന്നു

Kerala
  •  a day ago
No Image

ലഹരിയും സിനിമയും വില്ലനാകുന്നു; കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന

Kerala
  •  a day ago
No Image

റമദാന്‍ തുടങ്ങി, യാചകര്‍ വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം

uae
  •  a day ago
No Image

വെഞ്ഞാറമ്മൂട് കൂട്ടക്കൊല; പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

ഷഹബാസിന്റെ കൊലപാതകം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലിസ്

Kerala
  •  a day ago
No Image

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

uae
  •  a day ago
No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago