HOME
DETAILS

യുഎസ് നാടുകടത്തിയ ഇന്ത്യന്‍ സംഘത്തെ വഹിച്ചുള്ള രണ്ടാം വിമാനം ശനിയാഴ്ച്ചയെത്തും

  
Web Desk
February 14 2025 | 19:02 PM

second flight with illegal immigrants will land today in amritsar

ന്യൂഡല്‍ഹി: അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരുടെ രണ്ടാം സംഘം ശനിയാഴ്ച്ച എത്തും. അനധികൃത കുടിയേറ്റക്കാരെ വഹിച്ചുള്ള രണ്ടാമത്തെ വിമാനം ശനിയാഴ്ച്ച രാത്രിയോടെ പഞ്ചാബിലെ അമൃത്സറിലാണ് ഇറങ്ങുക. 119 പേരാണ് ഇത്തവണ തിരിച്ചെത്തുന്നത്. ഇതില്‍ 67 പേര്‍ പഞ്ചാബികളും, 33 പേര്‍ ഹരിയാന സ്വദേശികളുമാണ്. ഗുജറാത്ത് 8, യുപി 3, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി രണ്ട് പേര്‍ വീതവും, ഗോവ, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് ഉള്ളത്. 

അതിനിടെ നാടുകടത്തുന്നവരെ യുഎസ് വിമാനത്തിലാണോ കൊണ്ടു വരികയെന്നത് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഫെബ്രുവരി 5ന് എത്തിയ ആദ്യ സംഘത്തിലെ ഇന്ത്യക്കാരെ ചങ്ങലകളില്‍ ബന്ധിച്ച് കൊണ്ടുവന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിമാനം ക്രമീകരിക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദര്‍ശനത്തിലും നിയമവിരുദ്ധ കുടിയേറ്റം ചര്‍ച്ചയായിട്ടുണ്ട്. 

ആദ്യ ഘട്ടത്തില്‍ 104 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ബഹുഭൂരിഭാഗവും ഹരിയാന, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇവരെ ചങ്ങലകളില്‍ ബന്ധിച്ച് കൊണ്ടുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിലും പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് വിഷയം അമേരിക്കന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.


അതേസമയം അനധികൃത കുടിയേറ്റക്കാരെ എത്തിക്കാന്‍ അമൃത്സര്‍ വിമാനത്താവളം മാത്രം തിരഞ്ഞെടുത്തതില്‍ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് പ്രതിപക്ഷം ആരോപിച്ചു. 

പഞ്ചാബിനെ അപമാനിക്കുന്നതിന് വേണ്ടിയാണ് അമൃത്സര്‍ വിമാനത്താവളം തന്നെ തുടര്‍ച്ചയായി തിരഞ്ഞെടുക്കുന്നതെന്ന് പഞ്ചാബ് ധനകാര്യ മന്ത്രി ഹര്‍പാല്‍ സിങ് ചീമ ആരോപിച്ചു. എന്തുകൊണ്ട് ഹരിയാനയും, ഗുജറാത്തും തിരഞ്ഞെടുത്തില്ലെന്നും വിമാനങ്ങള്‍ അഹമ്മദാബാദില്‍ ഇറക്കണമെന്നും അദ്ദേഹം പറഞ്ഞു. 

വിഷയത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും പ്രതിഷേധവുമായി രംഗത്തെയിട്ടുണ്ട്. നിലവില്‍ അമൃത് സറിലെത്തിയ മുഖ്യമന്ത്രി തിരികെയെത്തുന്ന പഞ്ചാബ് സ്വദേശികളെ നേരിട്ട് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 

second flight with illegal immigrants will land today in amritsar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദാബിയിലേക്ക് രണ്ട് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ആകാശ എയര്‍

uae
  •  16 hours ago
No Image

4,27,021 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും, ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്ത്‌; എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് നാളെ തുടക്കം

Kerala
  •  17 hours ago
No Image

പ്രതികളുടെ വീടുകളില്‍ റെയ്ഡ്; ഷഹബാസിനെ മര്‍ദ്ദിക്കാനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി

Kerala
  •  17 hours ago
No Image

യുഎഇയില്‍ കാലാവസ്ഥയും വാടക വര്‍ധനവും കാരണം ഇഫ്താര്‍ ബുഫെ നിരക്കുകളില്‍ 30% വരെ വര്‍ധനവ്

uae
  •  17 hours ago
No Image

'യഥാര്‍ഥ സാഹചര്യമല്ല റിപ്പോര്‍ട്ടുകളില്‍ വരുന്നത്'; നിലപാടില്‍ മലക്കം മറിഞ്ഞ് ശശി തരൂര്‍ എം.പി

Kerala
  •  18 hours ago
No Image

വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ

Cricket
  •  18 hours ago
No Image

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍

International
  •  18 hours ago
No Image

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്

Kuwait
  •  19 hours ago
No Image

ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം;  റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍

International
  •  19 hours ago
No Image

പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്

Kerala
  •  19 hours ago