![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
ആളൊഴിഞ്ഞ വീട് കൊടുക്കാനുണ്ടോ?......... വരുമാനം കണ്ടെത്താം ഹോം സ്റ്റേ ബിസിനസിലൂടെ
![homestayidea-kerala-latestnews](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1215-02-07-1739355528-suprbhatham.jpg?w=200&q=75)
വ്യത്യസ്തമായ ആശയങ്ങളും ഐഡിയകളും കൊണ്ട് വലിയ മാറ്റങ്ങൾ സൃഷ്ട്ടിച്ച കഥകൾ ഏറെയുണ്ട്. ദിനം പ്രതി വളരുന്ന ടൂറിസം മേഖല അതിനേറെ ഉദാഹരണമാണ്. ദൈവത്തിന്റെ സ്വന്തം നാടിനെ ലോകം ആകർഷിച്ചിട്ടുള്ളത് നിലപാടുകൾ കൊണ്ട് മാത്രമല്ല വിനോദ സഞ്ചാര മേഖലയിലെ അഭിവൃദ്ധി കൊണ്ട് കൂടെയാണ്. കേരള സർക്കാരും ടൂറിസം മേഖലയിൽ വൻ പ്രഖ്യാപനങ്ങൾ കൊണ്ടും പദ്ധതികൾ കൊണ്ടും ഒട്ടേറെ മുന്നേറ്റങ്ങൾക്ക് വഴി ഒരുക്കിയിട്ടുണ്ട്. അത്തരത്തിലൊരു പ്രഖ്യാപനവുമായാണ് കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ രംഗത്തെത്തിയത്. വിഷയം മറ്റൊന്നുമല്ല, സംസ്ഥാനത്തെ ആൾതാമസമില്ലാതെ അടഞ്ഞുകിടക്കുന്ന വീടുകളെ പറ്റിയാണ് മന്ത്രിയുടെ പുതിയ ആശയം.
കേരളത്തിൽ ആൾതാമസമില്ലാതെ ഒട്ടനവധി വീടുകളാണ് അടഞ്ഞു കിടക്കുന്നത്. ഇത്തരത്തിലുള്ള വീടുകൾ ഒരു വരുമാന മാർഗമാക്കുന്നത് വലിയ രീതിയിൽ സ്വീകര്യമാകാനുള്ള സാധ്യതകളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്രബജറ്റിൽ നടത്തിയ നിരവധി സുപ്രധാന പ്രഖ്യാപനങ്ങളുമായി കൂട്ടിവായിക്കുമ്പോൾ വ്യക്തമാകുന്നത്. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് അമ്പതോളം പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കവും ഹോം സ്‌റ്റേ ബിസിനസ് സാധ്യതകളെ കൂടുതൽ സ്വീകാര്യമാക്കുന്നു.
നിങ്ങൾക്കോ നിങ്ങളുടെ പരിചയത്തിലോ ഹോം സ്റ്റേ ആക്കി മാറ്റാൻ കഴിയുന്ന ഒരു വീടുണ്ടെങ്കിൽ, അല്ലെങ്കിൽ അത്തരമൊരു വീട് കണ്ടെത്താൻ കഴിയുമെങ്കിൽ ഇനിയും മടിച്ചു നിൽക്കണ്ട , ഒരു ചെറിയ ഹോം സ്റ്റേ തുടങ്ങി വരുമാനം കണ്ടെത്താം, നിങ്ങളുടെ പ്രോപ്പർട്ടി ഒരു വിനോദസഞ്ചാര മേഘലയോടടുത്ത് സ്ഥിതി ചെയ്യുന്നതെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പം. ഹോം സ്റ്റേ തുടങ്ങുന്നതിനായി കൃത്യമായ പദ്ധതികളോടെ മുദ്ര വായ്പകൾക്കായി ബാങ്കുകളെ സമീപിക്കാവുന്നതാണ്. നിലവിൽ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഈ വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 10 ലക്ഷം കൂടി കേന്ദ്ര ബജറ്റ് ഉറപ്പാക്കുന്നു. അതായത് നിങ്ങൾക്ക് ഹോം സ്റ്റേ തുടങ്ങി പിന്നീട് വലിയ രീതിയിൽ വിപുലീകരിക്കാനും സാധിക്കും.
ടൂറിസ്റ്റ് പാക്കേജുകൾ വാഗ്ദാനം ചെയ്യുന്ന ട്രാവൽ ഏജൻസികളുമായി കരാർ നടത്തി ഹോം സ്‌റ്റേ ബിസിനസ് ലാഭത്തിൽ കൊണ്ട് നടക്കുന്ന ഒട്ടേറെപേരുണ്ട്. ടൂറിസ്റ്റുകൾക്ക് സുരക്ഷിതമായ താമസം ഒരുക്കുക എന്നത് ട്രാവൽ ഏജൻസികൾ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി കൂടിയാണ്. ആഡംബര ഹോട്ടലുകളിലും വലിയ റിസോർട്ടുകളിലും താമസിക്കാൻ വിദേശികൾ അടങ്ങുന്ന വിനോദ സഞ്ചാരികൾ താൽപ്പര്യപ്പെടുന്നില്ല. ഇന്ത്യയുടെ തനിമയും പാരമ്പര്യവും ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഹോം സ്‌റ്റേ പോലുള്ള സൗകര്യങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. ഹോം സ്‌റ്റേയിൽ മികച്ച ഭക്ഷണവും, തനതായ കലാപരിപാടികളും സെറ്റ് ചെയ്യാൻ കഴിഞ്ഞാൽ ലാഭം കുതിച്ചുയരും. ഇത്തരം പാക്കേജുകൾക്ക് ട്രാവൽ ഏജൻസികളേയും ആകർഷിക്കാൻ കഴിയും. കേരളത്തിലെ കുട്ടനാടും മൂന്നാറുമൊക്കെ ഇതിനേറെ ഉദാഹരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1215-02-17hartal.jpg?w=200&q=75)
വന്യജീവി ആക്രമണം തുടർക്കഥയാകുന്നു; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ
Kerala
• 9 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1215-02-63uk-imigration.jpg?w=200&q=75)
ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ബ്രിട്ടനും; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു, ഇന്ത്യൻ റസ്റ്ററന്റുകളിലും ബാറുകളിലും വ്യാപക പരിശോധന
International
• 9 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1214-02-57pala-issue.jpg?w=200&q=75)
പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്രകമ്മിറ്റി
Kerala
• 9 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1214-02-19download.jpg?w=200&q=75)
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം
Kerala
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1214-02-84-1739351202-suprbhatham.jpg?w=200&q=75)
ദുബൈ ടാക്സി ഇനി കൂടുതല്‍ എമിറേറ്റുകളിലേക്ക്
uae
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1214-02-31cd6aa9fb-9e4e-4413-9f51-93e9d6188551.jpg?w=200&q=75)
ദേര ഗോൾഡ് സൂഖ് ഏരിയയിലെ കെട്ടിടത്തിൽ തീപിടിത്തം
uae
• 10 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-09-11080810kappa.png?w=200&q=75)
സി.പി.എമ്മില് ചേര്ന്ന കാപ്പ കേസ് പ്രതി ശരണ് ചന്ദ്രനെ നാടുകടത്തി
Kerala
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1213-02-77macron-modi.jpg?w=200&q=75)
കൈനീട്ടി മോദി, കണ്ട ഭാവം നടിക്കാതെ ഫ്രഞ്ച് പ്രസിഡന്റ്; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് സോഷ്യല് മീഡിയ, അവര് നേരത്തെ കണ്ടതിനാലെന്ന് ദേശീയ മാധ്യമ 'ഫാക്ട്ചെക്ക്'
National
• 11 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-10-04052814pinarayi_sabha.png?w=200&q=75)
കുറ്റകൃത്യങ്ങള് തടയുന്നതില് പൊലിസ് പരാജയമെന്ന് പ്രതിപക്ഷം; പൊതുവല്ക്കരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി; സഭയില് വാക്പോര്
Kerala
• 11 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1212-02-99gulf-of-america.jpg?w=200&q=75)
പേര് മാറ്റണമെന്ന് ട്രംപ് പറഞ്ഞു, അനുസരിച്ച് ഗൂഗ്ൾ; ഗൾഫ് ഓഫ് മെക്സിക്കോ ഇനി 'ഗൾഫ് ഓഫ് അമേരിക്ക'
International
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1212-02-94trump-adani.jpg?w=200&q=75)
അഴിമതി നിരോധന നിയമം പൂട്ടികെട്ടാൻ ട്രംപ്; കിട്ടുമോ അദാനിക്കൊരു ക്ലീൻചിറ്റ്?
International
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1212-02-72up-hospital.jpg?w=200&q=75)
യു.പിയില് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള് തിന്ന നിലയില്; ബന്ധുക്കള് ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്
National
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-57-1739341651-suprbhatham.jpg?w=200&q=75)
യുഎഇ പൗരത്വമുണ്ടോ, എങ്കില് ഷാര്ജയില് മലിനജല ഫീസ് ഒടുക്കേണ്ടതില്ല
uae
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-61ram-priest.jpg?w=200&q=75)
അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു
National
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1210-02-55rumi-expibition.jpg?w=200&q=75)
'റൂമി, 750 വര്ഷത്തെ അസാന്നിധ്യം, എട്ട് നൂറ്റാണ്ടുകളുടെ പ്രഭാവം', ശ്രദ്ധ നേടി റൂമിയെക്കുറിച്ചുള്ള ഷാര്ജയിലെ അത്യപൂര്വ പ്രദര്ശനം
uae
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1210-02-67raging-12.jpg?w=200&q=75)
നഗ്നരാക്കി ദേഹത്ത് കോമ്പസ് കൊണ്ട് വരച്ചു, മുറിവിൽ ലോഷൻ പുരട്ടി, ഡംബൽ കൊണ്ട് സ്വകാര്യ ഭാഗത്ത് മർദ്ദിച്ചു; കോട്ടയം ഗവ. നഴ്സിങ് കോളജ് റാഗിങ്ങിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ
Kerala
• 14 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1210-02-40ajman-police-honours-who-reperting-traffic-violations.jpg?w=200&q=75)
ഈ എമിറേറ്റില് ട്രാഫിക് നിയമലംഘനങ്ങള് റിപ്പോര്ട്ടു ചെയ്യുന്ന താമസക്കാര്ക്ക് ആദരം
uae
• 14 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1209-02-87jolly-madhu-letter.jpg?w=200&q=75)
'എനിക്ക്ധൈര്യമില്ല, എനിക്ക് ഭയമാണ്' എഴുതി പൂർത്തിയാക്കാനാവാതെ മരണത്തിലേക്ക്...ജോളിയുടെ കത്ത് പുറത്ത്
Kerala
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1208-02-46hate11.jpg?w=200&q=75)
മൂന്നാം എൻ.ഡി.എ കാലത്ത് മുസ്ലിം വിദ്വേഷ പ്രചാരണത്തിൽ ഇന്ത്യയിൽ ഞെട്ടിക്കുന്ന വർധന; വിഷം ചീറ്റാൻ മുന്നിൽ യോഗിയും മോദിയും അമേരിക്കൻ സ്ഥാപനത്തിന്റെ റിപ്പോര്ട്ട്
മോദി മാത്രം 63 വിദ്വേഷ പ്രസംഗങ്ങള് നടത്തി
Kerala
• 16 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-12-25014803Police_vehicle_livery_of_Kerala_Police.png?w=200&q=75)
മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ സംഭവം; നാല് പ്രതികളും പിടിയില്
Kerala
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-26-1739339811-suprbhatham.jpg?w=200&q=75)
ഖത്തര് കെഎംസിസി സംസ്ഥാന നേതാവ് ഈസ സാഹിബ് അന്തരിച്ചു
qatar
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-85as.jpg?w=200&q=75)
അടങ്ങാതെ ആനക്കലി; വയനാട്ടില് കാട്ടാന ആക്രമണത്തില് ഒരാള് കൂടി കൊല്ലപ്പെട്ടു
Kerala
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-45bear.jpg?w=200&q=75)
മലപ്പുറത്ത് ജനവാസമേഖലയിലിറങ്ങിയ കരടി കൂട്ടിലായി
Kerala
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-64gold-sup3.jpg?w=200&q=75)