HOME
DETAILS

പത്താം ക്ലാസുകാര്‍ക്ക് അംഗനവാടികളില്‍ ജോലി നേടാം; വിവിധ ജില്ലകളില്‍ അവസരം

  
February 12 2025 | 06:02 AM

jobs in Anganwadis Opportunity in various districts apply now

കേരളത്തിലെ വിവിധ ജില്ലകളില്‍ അംഗനവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടക്കുന്നു. ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഒഴിവുകള്‍. 

ആലപ്പുഴ

ജില്ലാ കഞ്ഞിക്കുഴി അഡിഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയില്‍ ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു. ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ സ്ഥിരതാമസമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 

18 നും (2025 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍) 46 നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. സംവരണ വിഭാഗക്കാര്‍ക്ക് പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും

വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസ്സായവര്‍ക്കാണ് അപേക്ഷിക്കാനാവുക.

ഹെല്‍പ്പര്‍ തസ്തികയില്‍  പത്താം ക്ലാസ്സ് പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 
അപേക്ഷയോടൊപ്പം ജനന തീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിര താമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഹാജരാക്കണം. അപേക്ഷാ ഫോമിന്റെ മാതൃക ചേര്‍ത്തല പ്രൈവറ്റ് ബസ് സ്റ്റാന്റിന് വടക്കുവശം ഗാന്ധി ബസാര്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കഞ്ഞിക്കുഴി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസ്, ചേര്‍ത്തല മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ലഭ്യമാണ്. അവസാന തീയതി ഫെബ്രുവരി 25 വൈകുന്നേരം 4 മണി. 

സംശയങ്ങള്‍ക്ക് ഫോണ്‍: 0478-2810043.


എറണാകുളം

എറണാകുളം ജില്ലയില്‍ അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കാലടി പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാരുടെ ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷിക്കാം. കാലടി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.


18-നും 46 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത.

അപേക്ഷ 

താല്‍പര്യമുള്ളവര്‍ അപേക്ഷ ഫ്രെബ്രുവരി 25 വൈകിട്ട് അഞ്ച് വരെ അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടില്‍ ലഭ്യമാണ്.  

സംശയങ്ങള്‍ക്ക് 0484 2459255, 9288194914 ബന്ധപ്പെടുക. 

jobs in Anganwadis Opportunity in various districts apply now



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്യജീവി ആക്രമണം തുടർക്കഥയാകുന്നു; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ

Kerala
  •  10 hours ago
No Image

ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ബ്രിട്ടനും; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു, ഇന്ത്യൻ റസ്റ്ററന്റുകളിലും ബാറുകളിലും വ്യാപക പരിശോധന 

International
  •  10 hours ago
No Image

പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്രകമ്മിറ്റി

Kerala
  •  10 hours ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

Kerala
  •  10 hours ago
No Image

ദുബൈ ടാക്സി ഇനി കൂടുതല്‍ എമിറേറ്റുകളിലേക്ക്

uae
  •  10 hours ago
No Image

ദേര ഗോൾഡ് സൂഖ് ഏരിയയിലെ കെട്ടിടത്തിൽ തീപിടിത്തം

uae
  •  11 hours ago
No Image

സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനെ നാടുകടത്തി

Kerala
  •  11 hours ago
No Image

കൈനീട്ടി മോദി, കണ്ട ഭാവം നടിക്കാതെ ഫ്രഞ്ച് പ്രസിഡന്റ്; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ, അവര്‍ നേരത്തെ കണ്ടതിനാലെന്ന് ദേശീയ മാധ്യമ 'ഫാക്ട്‌ചെക്ക്'

National
  •  11 hours ago
No Image

കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പൊലിസ് പരാജയമെന്ന് പ്രതിപക്ഷം; പൊതുവല്‍ക്കരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി; സഭയില്‍ വാക്‌പോര്

Kerala
  •  12 hours ago
No Image

പേര് മാറ്റണമെന്ന്‌ ട്രംപ് പറഞ്ഞു, അനുസരിച്ച് ​ഗൂ​ഗ്ൾ; ഗൾഫ് ഓഫ് മെക്‌സിക്കോ ഇനി 'ഗൾഫ് ഓഫ് അമേരിക്ക' 

International
  •  12 hours ago