HOME
DETAILS

വിമാനത്തിലിരുന്നു ഭക്ഷണം കഴിക്കാം, വരൂ... ബംഗളൂരുവിലേക്ക് - ഈ വിമാനം ഒരു റസ്‌റ്റോറന്റാണ്

  
Web Desk
February 12 2025 | 04:02 AM

This plane is a restaurant

കര്‍ണാടകയിലെ ബംഗളൂരുവില്‍ ബന്നാര്‍ഗട്ട റോഡില്‍ ഒരു അതിശയിപ്പിക്കുന്ന റസ്റ്റോറന്റ് തുടങ്ങിയിട്ടുണ്ട്. സാധാരണ പോലുള്ള റസ്‌റ്റോറന്റ് അല്ല. ഒരു പടുകൂറ്റന്‍ വിമാനമാണ് റസ്റ്റോറന്റ്. സേവനം നിര്‍ത്തലാക്കിയ ഒരു വിമാനമാണിത്. ആധുനിക അലങ്കാരങ്ങളും സുഖപ്രദമായ ഇരിപ്പിടങ്ങളുമുള്ള ഒരു ചിക് ഡൈനിങ് ഏരിയയും ഇതിലുണ്ട്. അതാണ്  ടൈഗര്‍ ആരോ റസ്‌റ്റോറന്റ്. അകത്തു കടന്നാല്‍ വിമാനത്തില്‍ കയറിയ ഫീല്‍ തന്നെ.

അകത്തേക്ക് കയറാനും ഇറങ്ങാനുമൊക്കെ ഇരുവശങ്ങളിലുമായി ഓരോ എയര്‍ക്രാഫ്റ്റ് ലാഡറുകളുമുണ്ട്. ഈ റസ്റ്റോറന്റിലെ സീറ്റുകളും വിമാനത്തിലെ പോലെ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഇരു വശങ്ങളിലുമായി തന്നെ. വെയിറ്റര്‍മാര്‍ക്ക് നടുവിലൂടെ നടക്കാനും പറ്റും. ഇതിനുള്ളില്‍ ശരിക്കും വിമാനത്തില്‍ കയറിയ പോലെതന്നെയാണുള്ളത്. സീറ്റ് റിസര്‍വേഷന്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്.

റിസര്‍വ് ചെയ്യുന്ന സീറ്റുകള്‍ക്ക് ലഭിക്കുക ബോര്‍ഡിങ് പാസായിരിക്കും. അതുകൊണ്ട് അകത്ത് കയറിയാല്‍ ബുക്ക് ചെയ്ത സീറ്റില്‍ തന്നെ ഇരിക്കാം. പോയവര്‍ക്കൊക്കെ റെസ്‌റ്റോറന്റിനുള്ളില്‍ കയറിയാല്‍ വിമാനത്തിലെ പോലെയുള്ള ഫീല്‍ തന്നെയാണെന്നതില്‍ തര്‍ക്കവുമില്ല. റെസ്റ്റോറന്റില്‍ ഇന്ത്യന്‍, ഏഷ്യന്‍ കോണ്ടിനെന്റല്‍ വിഭവങ്ങളുമുണ്ട്.

 

vim2.jpg

നിങ്ങള്‍ എരിവ് ഇഷ്ടമുള്ളവരാണെങ്കില്‍ എരിവുള്ള കറികളും രുചികരമായ ഏഷ്യന്‍ വിഭവങ്ങളും കഴിക്കാം. ഇനി ക്ലാസിക് കോണ്ടിനന്റല്‍ ഭക്ഷണങ്ങളാണ് വേണ്ടതെങ്കില്‍ അതുമാവാം. ഈ റസ്‌റ്റോറന്റിനുള്ളിലെ അലങ്കാരങ്ങളും ലൈറ്റിങും നല്ല ആകര്‍ഷണം നല്‍കുന്നവയാണ്. 
നിര്‍ത്തലാക്കിയ വിമാനങ്ങളെ പ്രവര്‍ത്തനപരമായ രീതിയില്‍ എങ്ങനെ പുനര്‍നിര്‍മിക്കാമെന്ന് ഈ നൂതന ആശയം എടുത്തു കാണിക്കുന്നു. 

എന്നാല്‍ രസകരമായ പല കമന്റുകളും റെസ്റ്റോറന്റുമായി ബന്ധ്‌പ്പെട്ടു വരുന്നുണ്ട്. കുട്ടികളുമായി ഒരുദിവസം ചിലവഴിക്കാന്‍ പറ്റിയ ഇടമാണെന്നാണ് ചിലരുടെ കമന്റ്. മെനു വളരെ കുറവാണെന്നും ഭക്ഷണം ശരാശരിയാണെന്നും. കുട്ടികള്‍ക്കൊക്കെ എക്‌സ്പീരിയന്‍സ് ചെയ്യാന്‍ വിമാനത്തിന്റെ ഉള്‍വശം പറ്റിയ ഇടമാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

ആള്‍ത്തിരക്ക് കൂടുതലും സര്‍വീസ് നല്ലതായി തോന്നുന്നില്ലെന്നും ഭക്ഷണം ആവറേജെന്നും കാലങ്ങള്‍കൊണ്ട് മാറ്റിയെടുക്കാമെന്നും ഉള്ള കമന്റുകളുമുണ്ട്. ഇക്കാലത്ത് ഒരു വിമാനവും ടിക്കററിനോടൊപ്പം ഭക്ഷണം നല്‍കാറില്ല. അധികം പണംനല്‍കണം. എന്നാല്‍ ഈ വിമാനം ഒരിക്കലും ടേക്ക് ഓഫ് ചെയ്യില്ല. ഭക്ഷണം മാത്രം നല്‍കുമെന്നും കാഴ്ചക്കാര്‍. ഈ റസ്റ്റോറന്റ് തുറന്നതിനു ശേഷം വളരെയധികം പ്രശസ്തി നേടിയിട്ടുണ്ട്. അതുകൊണ്ട് ബംഗളൂരിവില്‍ പോകുന്നവരുണ്ടെങ്കില്‍ വിമാനത്തിനുള്ളില്‍ ഭക്ഷണം കഴിക്കാനും ആസ്വദിക്കാനുമുള്ള അവസരം നഷ്ടപ്പെടുത്തരുത്. 
 

 

 

vim333.jpg

ലോകത്തിലെ വിമാനങ്ങളാക്കി മാറ്റിയ മറ്റ് 8 റെസ്റ്റോറന്റുകള്‍

ഹവായ് അദ്ദ, ലുധിയാന, ഇന്ത്യ
റണ്‍വേ 1, ഹരിയാന, ഇന്ത്യ
എല്‍ അവിയോണ്‍, മാനുവല്‍ അന്റോണിയോ, കോസ്റ്റാറിക്ക
ലാ ടാന്റെ ഡിസി 10, അക്ര, ഘാന
വിമാനത്തിലെ സ്റ്റീക്കുകള്‍, ബോള്‍ട്ടണ്‍, യുണൈറ്റഡ് കിംഗ്ഡം
ദി എയര്‍പ്ലെയിന്‍ റെസ്റ്റോറന്റ്, കൊളറാഡോ സ്പ്രിംഗ്‌സ്
മക്‌ഡൊണാള്‍ഡ്‌സ്, ടൗപോ, ന്യൂസിലാന്‍ഡ്
സ്‌പേസ് ഷട്ടില്‍ കഫേ, ന്യൂയോര്‍ക്ക്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈനീട്ടി മോദി, കണ്ട ഭാവം നടിക്കാതെ ഫ്രഞ്ച് പ്രസിഡന്റ്; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ, അവര്‍ നേരത്തെ കണ്ടതിനാലെന്ന് ദേശീയ മാധ്യമ 'ഫാക്ട്‌ചെക്ക്'

National
  •  11 hours ago
No Image

കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പൊലിസ് പരാജയമെന്ന് പ്രതിപക്ഷം; പൊതുവല്‍ക്കരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി; സഭയില്‍ വാക്‌പോര്

Kerala
  •  12 hours ago
No Image

പേര് മാറ്റണമെന്ന്‌ ട്രംപ് പറഞ്ഞു, അനുസരിച്ച് ​ഗൂ​ഗ്ൾ; ഗൾഫ് ഓഫ് മെക്‌സിക്കോ ഇനി 'ഗൾഫ് ഓഫ് അമേരിക്ക' 

International
  •  12 hours ago
No Image

എന്‍.സി.പിയില്‍ പൊട്ടിത്തെറി; പി.സി ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു

Kerala
  •  12 hours ago
No Image

അഴിമതി നിരോധന നിയമം പൂട്ടികെട്ടാൻ ട്രംപ്; കിട്ടുമോ അദാനിക്കൊരു ക്ലീൻചിറ്റ്? 

International
  •  13 hours ago
No Image

യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍

National
  •  13 hours ago
No Image

യുഎഇ പൗരത്വമുണ്ടോ, എങ്കില്‍ ഷാര്‍ജയില്‍ മലിനജല ഫീസ് ഒടുക്കേണ്ടതില്ല

uae
  •  13 hours ago
No Image

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു 

National
  •  13 hours ago
No Image

ഖത്തര്‍ കെഎംസിസി സംസ്ഥാന നേതാവ് ഈസ സാഹിബ് അന്തരിച്ചു

qatar
  •  13 hours ago
No Image

അടങ്ങാതെ ആനക്കലി; വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു

Kerala
  •  14 hours ago