HOME
DETAILS

ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച് വിവാഹാഘോഷം; പിഞ്ചുകുഞ്ഞിന് അപസ്മാരബാധ

  
Web Desk
January 17 2025 | 04:01 AM

A wedding celebration with fierce firecrackers Epilepsy in a toddler

പാനൂര്‍ (കണ്ണൂര്‍): വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് 22 ദിവസം പ്രായമുള്ള കുഞ്ഞിന് ദേഹാസ്വാസ്ഥ്യം. പാനൂര്‍ തൃപ്പങ്ങോട്ടൂരിലാണ് സംഭവം.  അപസ്മാരമുള്‍പ്പെടെ ഉണ്ടായതിനെ തുടര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്‌റഫ്-റഫാന ദമ്പതികളുടെ കുഞ്ഞിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍  പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി അയല്‍വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയായിരുന്നു ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചത്. 

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവം. പെട്ടന്നുണ്ടായ ശബ്ദത്തെ തുടര്‍ന്ന് കുഞ്ഞിന് അനക്കമില്ലാതായി. കാലിന് അടിയില്‍ കുറേനേരം തട്ടിയ ശേഷമാണ് കുഞ്ഞ് കരഞ്ഞതും അനക്കം വന്നതുമെന്ന് വീട്ടുകാര്‍ പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനരീതിയില്‍ പടക്കം പൊട്ടിച്ചു. പൊട്ടിക്കരുതെന്ന് പലതവണ പറഞ്ഞിട്ടും വകവച്ചില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.

നടപടിയാവശ്യപ്പെട്ട് കുടുംബം കൊളവല്ലൂര്‍ പൊലിസില്‍ പരാതി നല്‍കി. കല്ലിക്കണ്ടി തൃപ്പങ്ങോട്ടൂര്‍ സ്വദേശിയുടെ കല്യാണത്തിനാണ് സ്‌ഫോടകവസ്തു ഉപയോഗിച്ച് ആഘോഷം നടത്തിയത്. വരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കാനാണ് പൊലിസ് തീരുമാനം. വരനെ ആനയിച്ചുപോകുമ്പോള്‍ റോഡില്‍ പടക്കം പൊട്ടിക്കലും ശബ്ദകോലാഹലങ്ങളും മേഖലയില്‍ പതിവാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

പടക്കം പൊട്ടിയതുകൊണ്ടാണോ കുട്ടിക്ക് ആരോഗ്യ പ്രശനമുണ്ടായതെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും  മഗ്‌നീഷ്യം കുറവ് കണ്ടെത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. മഗ്‌നീഷ്യം കുറവുകൊണ്ട്  ഇങ്ങനെ സംഭവിക്കാം. ഭയന്നാലും മഗ്‌നീഷ്യം കുറവ് ഉണ്ടാകാമെന്നും ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ സർട്ടിഫിക്കറ്റ് ; വിദേശത്തേക്ക് കടന്ന വിദ്യാർഥികളെക്കുറിച്ച് അന്വേഷണം

Kerala
  •  a day ago
No Image

ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ഇന്നില്ല, വാദം കേള്‍ക്കും

Kerala
  •  2 days ago
No Image

വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപ്പിള്ളയുടേത് തന്നെ; സ്വത്ത് തര്‍ക്കത്തില്‍ കെ.ബി ഗണേഷ്‌കുമാറിന് ആശ്വാസം

Kerala
  •  2 days ago
No Image

വൈക്കത്ത് വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരിയായ 75 വയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

Kerala
  •  2 days ago
No Image

പാറശാല ഷാരോണ്‍ വധക്കേസ്: ശിക്ഷാവിധി ഇന്ന് 

Kerala
  •  2 days ago
No Image

അപകടമുണ്ടായത് കൊടുംവളവില്‍; ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍

Kerala
  •  2 days ago
No Image

Oman Traffic Law | ഒമാനിൽ ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ ബിസിനസിനെ ബാധിക്കും, ഗതാഗത ലംഘനങ്ങൾ  തൊഴിൽ മന്ത്രാലയ ഡാറ്റയുമായി ലിങ്ക് ചെയ്യും

oman
  •  2 days ago
No Image

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ ഒരാൾ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  2 days ago
No Image

​ഗാസയിലെ വെടി നിർത്തൽ കരാറിന് ഇസ്രാഈൽ സുരക്ഷാ കാബിനറ്റിന്റെ അം​ഗീകാരം

International
  •  2 days ago