HOME
DETAILS

ഭാരതപ്പുഴയുടെ തീരത്ത് കളിക്കുന്നതിനിടെ കുട്ടികൾ പുഴയിൽ വീണു; രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയ ദമ്പതികളടക്കം 4 പേർ മരിച്ചു

  
Web Desk
January 16 2025 | 15:01 PM

Children fell into the river while playing on the banks of Bharatapuzha 4 people died including a couple who went down to the river to save

തൃശൂർ:ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് നാലു പേർക്ക് ദാരുണാന്ത്യം. രാത്രി 8.15ഓടെ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. കബീർ-ഷാഹിന ദമ്പതികളുടെ മകൾ പത്തു വയസുള്ള സെറയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീർ (47) , ഭാര്യ ഷാഹിന(35), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ(12) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേർ.

ഒഴുക്കിൽപ്പെട്ട ഷാഹിനയെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. പിന്നീട് നടത്തിയ തെരച്ചിലിലാണ്  ഹുവാദിൻറെയും അതിനുശേഷം കബീറിൻറെയും മൃതദേഹം കണ്ടെത്തിയത്. ഇതിനുപിന്നാലെ തുടർന്ന തെരച്ചിലിലാണ് സെറയുടെയും മൃതദേഹം കണ്ടെത്തിയത്. കബീറിൻറെയും സെറയുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഷാഹിനയുടെയും ഫുവാദിൻറെയും മൃതദേഹം ആശുപത്രിയിലേക്ക് നേരത്തെ മാറ്റിയിരുന്നു.

മരിച്ച ഫുവാദ് സനിൻ ചേലക്കര സ്വദേശിയായ ജാഫ‍ർ-ഷഫാന ദമ്പതികളുടെ മകനാണ്. പങ്ങാരപ്പിള്ളി സെൻറ് ജോസഫ് എച്ച്എസ്എസ് സ്കൂൾ വിദ്യാർത്ഥിയാണ്. ഭാരതപ്പുഴയുടെ ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിലെ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ, കുട്ടികൾ കടവിനോട് ചേർന്നുള്ള ഭാരതപ്പുഴയടെ തീരത്ത് കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

രക്ഷിക്കാൻ ഇറങ്ങിയ കബീറും ഷാഹിനയും ഒഴുക്കിൽപ്പെടുകയായിരുന്നു. ഫുവാദും സെറയും കളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച കബീറും ഷാഹിനയും ഒഴുക്കിൽപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.ഷൊർണൂർ ഫയർഫോഴ്സും, ചെറുതുരുത്തി പൊലീസും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണ്ണാര്‍ക്കാട് നബീസ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം

Kerala
  •  a day ago
No Image

സഞ്ജു പുറത്ത്, പന്ത് വിക്കറ്റ് കീപ്പര്‍; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Cricket
  •  a day ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഞായറാഴ്ച 06:30 മുതല്‍: ഖത്തര്‍

International
  •  a day ago
No Image

കൊല്‍ക്കത്ത ആര്‍.ജി.കര്‍ ബലാത്സംഗ കൊലപാതക കേസ്: പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍

National
  •  a day ago
No Image

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം ഡെന്നിസ് ലോ അന്തരിച്ചു; വിട പറഞ്ഞത് യുണൈറ്റഡിന്റെ സുവര്‍ണത്രയത്തിലെ അവസാനത്തെ കണ്ണി

Football
  •  a day ago
No Image

കൊച്ചി മെട്രോ ബസ് സർവിസിന് വൻ സ്വീകാര്യത ; ആദ്യദിനം ഒരു ലക്ഷത്തിലേറെ വരുമാനം

Kerala
  •  a day ago
No Image

അബൂദബിയില്‍ ഇനിമുതല്‍ ഒരു ദിവസം പ്രായമുള്ള നവജാതശിശുക്കളെയും നഴ്‌സറിയില്‍ ചേര്‍ക്കാം ; Abu Dhabi Residents React to New Nursery Law

uae
  •  a day ago
No Image

തനിക്ക് പഠനം തുടരണമെന്ന് ഗ്രീഷ്മ; ചെകുത്താന്റെ ചിന്തയെന്ന് പ്രോസിക്യൂഷന്‍; ശിക്ഷാവിധി തിങ്കളാഴ്ച്ച

Kerala
  •  a day ago
No Image

വരുന്നത് മൂന്ന് വ്യവസായ ഇടനാഴികൾ ; പ്രധാന പ്രശ്‌നം അടിസ്ഥാന വികസനം

Kerala
  •  a day ago
No Image

നിറമില്ലെന്ന് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന് കുരുക്ക് മുറുകുന്നു; കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

Kerala
  •  a day ago