HOME
DETAILS

ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

  
January 16 2025 | 09:01 AM

gopan-swami-samadhi-death-case-inquest-details

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരുക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പൊലിസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്നു പൊലീസ് പറഞ്ഞു. 

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായതിന് പിന്നാലെ ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.

ഇന്ന് രാവിലെയാണ് വിവാദമായ കല്ലറ പൊളിച്ചത്. കനത്ത സുരക്ഷയിലാണ് പൊലിസ് കല്ലറ പൊളിച്ചത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാ ദ്രവ്യങ്ങള്‍ മൂടിയിരിക്കുകയായിരുന്നു. അരഭാഗം വരെ അഴുകിയിട്ടുണ്ട്.

കല്ലറയില്‍ പുലര്‍ച്ചെയും പൂജകള്‍ നടന്നിരുന്നു. കോടതി ഇടപെടലിന്റെ തുടര്‍ച്ചയായാണ് ഇന്ന് പുലര്‍ച്ചെ തന്നെ കല്ലറ പൊളിച്ച് പരിശോധന നടത്താന്‍ ജില്ല ഭരണകൂടം തീരുമാനിച്ചത്. കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. പൊലിസ്, ഫോറന്‍സിക് സര്‍ജന്‍മാര്‍, ആംബുലന്‍സ്, പരാതിക്കാരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്നത്. ഗോപന്റെ ഭാര്യയും മക്കളും സമീപത്തെ വീട്ടില്‍ ഉണ്ടെങ്കിലും പുറത്തിറങ്ങിയില്ല.

നേരത്തെ ചുമട്ടുതൊഴിലാളിയായിരുന്ന ഗോപന്‍ ബി.എം.എസ് പ്രവര്‍ത്തകനായിരുന്നു. നാലുവര്‍ഷം മുമ്പാണ് ചുമട്ടുതൊഴില്‍ ഒഴിവാക്കിയത്. പിന്നീട് തമിഴ്നാട്ടില്‍ പോയി സന്യാസിയായി.

ഗോപന്‍സ്വാമി സമാധിയായി എന്ന ഒരു പോസ്റ്റര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കുടുംബം വീടിന് സമീപത്തെ മതിലില്‍ പതിപ്പിച്ചതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്നും വ്യക്തമാക്കിയിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയില്‍ ഇനിമുതല്‍ ഒരു ദിവസം പ്രായമുള്ള നവജാതശിശുക്കളെയും നഴ്‌സറിയില്‍ ചേര്‍ക്കാം ; Abu Dhabi Residents React to New Nursery Law

uae
  •  a day ago
No Image

തനിക്ക് പഠനം തുടരണമെന്ന് ഗ്രീഷ്മ; ചെകുത്താന്റെ ചിന്തയെന്ന് പ്രോസിക്യൂഷന്‍; ശിക്ഷാവിധി തിങ്കളാഴ്ച്ച

Kerala
  •  a day ago
No Image

വരുന്നത് മൂന്ന് വ്യവസായ ഇടനാഴികൾ ; പ്രധാന പ്രശ്‌നം അടിസ്ഥാന വികസനം

Kerala
  •  a day ago
No Image

നിറമില്ലെന്ന് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന് കുരുക്ക് മുറുകുന്നു; കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

Kerala
  •  a day ago
No Image

വയനാട് ചൂരല്‍മല പുനരധിവാസം; ധനസമാഹരണാര്‍ഥം മുംബൈ മാരത്തണില്‍ പങ്കെടുക്കാന്‍ കെഎം എബ്രഹാം

Kerala
  •  a day ago
No Image

നയപ്രഖ്യാപന  പ്രസംഗം; ആരോഗ്യത്തിനും അതിദാരിദ്ര്യ നിർമാർജനത്തിനും മുൻഗണന

Kerala
  •  a day ago
No Image

യുഎഇ; വളര്‍ത്തുപൂച്ച വില്‍ക്കാനെന്ന വ്യാജേന തട്ടിപ്പ്, യുവാവിന് 16,200 ദിര്‍ഹം പിഴ വിധിച്ച് കോടതി

uae
  •  a day ago
No Image

വ്യാജ സർട്ടിഫിക്കറ്റ് ; വിദേശത്തേക്ക് കടന്ന വിദ്യാർഥികളെക്കുറിച്ച് അന്വേഷണം

Kerala
  •  a day ago
No Image

ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ഇന്നില്ല, വാദം കേള്‍ക്കും

Kerala
  •  a day ago
No Image

വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപ്പിള്ളയുടേത് തന്നെ; സ്വത്ത് തര്‍ക്കത്തില്‍ കെ.ബി ഗണേഷ്‌കുമാറിന് ആശ്വാസം

Kerala
  •  a day ago