HOME
DETAILS

ഖത്തറും യുഎഇയും ജോര്‍ദാനും സന്ദര്‍ശിക്കാന്‍ സിറിയന്‍ വിദേശകാര്യ മന്ത്രി

  
January 04 2025 | 05:01 AM

Syrian Foreign Minister to visit Qatar UAE and Jordan

ഡമാസ്‌കസ്: ആദ്യ ഔദ്യോഗിക യാത്രയില്‍ സഊദി അറേബ്യയിലെത്തിയ സിറിയന്‍ വിദേശകാര്യ മന്ത്രി ഈ ആഴ്ച ഖത്തര്‍, യുഎഇ, ജോര്‍ദാന്‍ എന്നിവിടങ്ങളിലും ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്ന് ഉന്നത സിറിയന്‍ നയതന്ത്രജ്ഞന്‍ അറിയിച്ചു.

ഒരു ദശാബ്ദത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് വിദേശ നിക്ഷേപത്തിനായി കിണഞ്ഞു ശ്രമിക്കുകയാണ് പുതിയ സര്‍ക്കാര്‍.

ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്ക് ഞങ്ങളുടെ സഹോദരങ്ങളുടെ പ്രതിനിധിയായി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഈ ആഴ്ച ഞാനെത്തും,' സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് അല്‍ഷിബാനി എക്‌സില്‍ കുറിച്ചു.

സ്ഥിരത, സുരക്ഷ, സാമ്പത്തിക വീണ്ടെടുപ്പ്, പങ്കാളിത്തം കെട്ടിപ്പടുക്കല്‍ എന്നിവയ്ക്ക് ഈ സന്ദര്‍ശനങ്ങള്‍ സഹായകമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ആഴ്ച ആദ്യം, പുതിയ സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രിയും ഇന്റലിജന്‍സ് മേധാവിയും ഉള്‍പ്പെടുന്ന ഒരു ഉന്നത പ്രതിനിധി സംഘം റിയാദ് സന്ദര്‍സിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോ.ആര്‍ ചിദംബരം-ഇന്ത്യയുടെ ആണവക്കുതിപ്പിന്റെ ശില്‍പി

National
  •  a day ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മുന്നില്‍ കണ്ണൂരും കോഴിക്കോടും, തൊട്ടുപിന്നില്‍ തൃശൂര്‍

Kerala
  •  a day ago
No Image

ഇന്നലെ ദൃശ്യമായത് വര്‍ഷത്തെ ഏറ്റവും വലിയ സൂര്യന്‍

Kerala
  •  a day ago
No Image

ഭിന്നലിംഗക്കാർക്ക് ഇനി ജയിലിൽ പ്രത്യേക ബ്ലോക്ക്

Kerala
  •  a day ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

Kerala
  •  a day ago
No Image

ആറ് ദിവസത്തെ തിരച്ചിൽ; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി; കൂടെയുണ്ടായിരുന്ന യുവാവിനെ കുറിച്ച് അന്വേഷണം

Kerala
  •  a day ago
No Image

കൊല്ലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് മരണം

latest
  •  a day ago
No Image

​ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്‌റൈൻ

bahrain
  •  2 days ago
No Image

'രാത്രിസേവനം മറ്റ് ആശുപത്രികളിലേത് പോലെയാക്കണം'; കളമശേരി മെഡിക്കൽ കോളേജിലെ നഴ്സുമാർ സമരത്തിലേക്ക്

latest
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-04-01-2024

PSC/UPSC
  •  2 days ago