ഇന്ത്യൻ പ്രധാനമന്ത്രിയെ വരവേൽക്കാൻ കുവൈത്ത് രാജ്യം ഒരുങ്ങി
കുവൈത്ത് സിറ്റി : ഇന്ത്യ - കുവൈത്ത് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നാളെ കുവൈത്തിൽ എത്തും. നീണ്ട 43 വര്‍ഷത്തിന് ശേഷം കുവൈത്തില്‍ എത്തുന്ന ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആവേശപൂര്‍വ്വമാണ് സമൂഹം കാത്തിരിക്കുന്നത്. 1981 ലാണ് ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ഇതിനുമുൻപ് കുവൈത്ത് സന്ദർശിച്ചത്.
കുവൈത്തിലെ നിരത്തിലെങ്ങും മോദിയുടെ ചിത്രങ്ങളും കൂറ്റൻ ഫ്ളക്സ് ബോർഡുകളും ഇന്ത്യൻ പതാകകളും ഉയർന്നു പാറി തുടങ്ങി. റോഡുകളിൽ ഇന്ത്യൻ പതാകകളും ബസ്സുകളിലും മോദിയുടെ കൂറ്റന്‍ ചിത്രങ്ങൾ പതിച്ചാണ് നിരത്തിലോടുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ മോദി സന്ദര്‍ശിക്കാത്ത ഏക രാജ്യവുമാണ് കുവൈത്ത്.
നാളെ 3.50-ന് സബാ അല്‍ സാലിംമിലുള്ള ശെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്പോര്‍ട്സ് ഹാളിലാണ് പൊതുപരിപാടി നടക്കുക. 12.30 മുതല്‍ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. പരിപാടിയ്ക്ക് ഒരു മണിക്കൂര്‍ മുൻപ് എല്ലാ ഗേറ്റുകളും അടയ്ക്കും. മുന്‍കൂട്ടി റജിസ്റ്റർ ചെയ്തവര്‍ക്കും പ്രത്യേകം ക്ഷണിച്ചവര്‍ക്കും ഇന്നലെ മുതല്‍ പാസ്, ഡിജിറ്റല്‍ ടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഒരോ ടിക്കറ്റിലും സിവില്‍ ഐ.ഡി, പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ നമ്പര്‍, സോണ്‍, ഗേറ്റ് അടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രിന്റ് കോപ്പിയോ, ഫോണിലോ ടിക്കറ്റ് കാണിക്കണം. ഒറിജിനല്‍ സിവില്‍ ഐഡി രേഖയോ മൊബൈല്‍ ഐഡിയോ ടിക്കറ്റിനൊപ്പം സെക്യൂരിറ്റി ആളുകൾക്ക് കാണിച്ചിരിക്കണം.
മൊബൈല്‍ ഫോണോ പേഴ്‌സോ അല്ലാതെ മറ്റൊന്നും കൈവശം പാടില്ല. ഫോണ്‍ സൈലന്റ് മോഡിൽ ആയിരിക്കണമെന്നും ടിക്കറ്റില്‍ നിഷ്കർഷിച്ചിട്ടുണ്ട്. സോണ്‍ ഒന്ന്, സോണ്‍ രണ്ട്, വെല്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ടിക്കറ്റില്‍ പറഞ്ഞ പ്രകാരമുള്ള സീറ്റ് നമ്പറിൽ തന്നെ വേണം ഇരിക്കാൻ. സോണ്‍ രണ്ടില്‍ സീറ്റ് നമ്പറുകള്‍ ഇല്ല.സീറ്റ് കിട്ടുന്ന മുറയ്ക്ക് ഇരിക്കാമെന്നാണ് ടിക്കറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പൊതുസമ്മേളനത്തിന് ശേഷം അര്‍ദ്ദിയ യിലെ ഷെയ്ഖ് ജാബിര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ജി.സി.സി കപ്പ് ഫുഡ്‌ബോള്‍ മല്‍സരവേദിയും മോദി സന്ദർശിക്കും. ഞായറാഴ്ച കുവൈത്ത് ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള പരമ്പരാഗതവും സൗഹൃദപരവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇന്ത്യ സന്ദർശിച്ച കുവൈത്ത് വിദേശ കാര്യ മന്ത്രി അബ്ദുള്ള യഹിയ കുവൈത്ത് സന്ദർശിക്കുന്നതിനുള്ള ക്ഷണക്കത്ത് നരേന്ദ്ര മോദിക്ക് കൈമാറിയിരുന്നു.
Kuwait is gearing up to welcome the Indian Prime Minister, marking a significant moment in the diplomatic relations between the two nations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."