HOME
DETAILS

അസഭ്യവർഷം, മർദനം, വസ്ത്രാക്ഷേപം;  പൊലിസ് സ്റ്റേഷനിൽ സഹോദരങ്ങൾ നേരിട്ടത് നരകയാതന

  
കെ. ഷിന്റുലാൽ 
December 10 2024 | 05:12 AM

The brothers faced hell at the police station

കോഴിക്കോട്: ജനമൈത്രി പൊലിസ് സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയ സഹോദരങ്ങളെ  മർദിച്ച ആറംഗ പൊലിസ് സംഘത്തിലെ മുഴുവൻ പേർക്കെതിരേയും ഇനിയും നടപടിയില്ല. ആറ് പേർ ചേർന്ന് സഹോദരങ്ങളെ ക്രൂരമായി സ്‌റ്റേഷനിൽ വച്ച് മർദിക്കുകയും അസഭ്യം പറയുകയും വസ്ത്രം മാറ്റി സ്വകാര്യ ഭാഗങ്ങൾ പരസ്യപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർക്കെതിരേ മാത്രമാണ് നടപടിയെടുത്തത്. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും നീതി ലഭിച്ചിട്ടില്ലെന്ന പരാതിയാണ് ഇൗ  സഹോദരങ്ങൾക്ക്.  

പൊലിസ് ജനമൈത്രിയാണെന്ന് വാചാലമാകുന്ന ആഭ്യന്തര വകുപ്പിന് കീഴിലെ സ്‌റ്റേഷനിൽ നിന്ന് നേരിട്ട നരകയാതനയ്ക്ക് കാരണക്കാരായവർ ഇപ്പോഴും യൂനിഫോമിട്ട് നടക്കുമ്പോഴും വൈകിയെങ്കിലും നീതി ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വേങ്ങേരി കാട്ടിൽപറമ്പത്ത് കെ.പി സെയ്ദ് മുഹമ്മദ് മുസ്തഫയും സഹോദരൻ കെ.പി മുഹമ്മദ് മുനീഫും. 
കഴിഞ്ഞ ഒക്‌ടോബർ ഏഴിന്   വൈകുന്നേരം 3.50 ന്  കല്ലായി റെയിൽവേ സ്‌റ്റേഷന് സമീപം സഹോദരങ്ങൾ കാറിൽ സഞ്ചരിക്കവേ സ്‌കൂട്ടർ മറികടക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ഗുരുതരമല്ലാത്ത അപകടം സംബന്ധിച്ച് പരാതി നൽകാനായിരുന്നു ഇവർ പന്നിയങ്കര പൊലിസ് സ്‌റ്റേഷനിലെത്തിയത്.

പൊലിസ് അകാരണമായി അധിക്ഷേപിച്ചത് മൊബൈൽ ഫോണിൽ വിഡിയോ എടുക്കാൻ ശ്രമിച്ചതോടെ ഉദ്യോഗസ്ഥർ ക്ഷുഭിതനായി ഫോൺ ആവശ്യപ്പെട്ടു. ഫോൺ നൽകാൻ വിസമ്മതിച്ചതോടെ കൂടുതൽ പൊലിസുദ്യോഗസ്ഥരെത്തി. സ്റ്റേഷനിലെ സെല്ലിന് മുന്നിൽ രണ്ട് വശങ്ങളിലായി നിർത്തി സ്‌റ്റേഷൻ ഹൗസ് ഓഫിസർ സുഭാഷ് ചന്ദ്രൻ ഉൾപ്പെടെ  ആറോളം പൊലിസുകാർ തലയിലും മുഖത്തും മാറി മാറി മർദിച്ചു. പിന്നീട് സെല്ലിനോട് ചേർന്നുള്ള ചെറിയ മുറിയിലേക്ക് മാറ്റി നിർത്തിയും മർദനം തുടർന്നു. അതിനിടെ വസ്ത്രം അഴിക്കാനും ആവശ്യപ്പെട്ടു.  

പൊലിസ് വിചാരിച്ചാൽ ആരേയും അകത്താക്കാമെന്നും വെല്ലുവിളിച്ചു. ജനമൈത്രി പേരിൽ മാത്രമാണെന്നും അതൊരിക്കലും പ്രവർത്തിയിൽ ഇല്ലെന്നും മർദനത്തിനിടെ പൊലിസുകാർ പറഞ്ഞു. പിന്നീട് ഞങ്ങൾക്കെതിരേ വ്യാജ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നുവെന്ന് ഇവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. 

പിന്നീട് സിറ്റി പൊലിസ് കമ്മിഷണർ ഓഫിസിലെത്തി തങ്ങൾക്ക്  അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങൾ വിവരിച്ച് പരാതി നൽകി.  എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.ഐ സുഭാഷ്, സീനിയർ സിവിൽ പൊലിസ് ഓഫിസറും ജി.ഡി ചാർജുമായ പത്മരാജൻ എന്നിവർക്കെതിരേ മാത്രമാണ് നടപടി സ്വീകരിച്ചത്. 

 സംഭവത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കമ്മിഷണർക്ക് വീണ്ടും പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായിട്ടില്ല. ഒക്‌ടോബർ 29 ന് മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതി ഫറോക്ക് അസി.കമ്മിഷണറുടെ ഓഫിസിലേക്ക് അയച്ചതിനെ തുടർന്ന്, ഇതിൽ അന്വേഷണം നടത്തിയതാണെന്നും കൂടുതൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ടതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നുമുള്ള മറുപടിയാണ്  ലഭിച്ചത്. നീതി തേടി ഇനി കോടതിയെ സമീപിക്കാനാണ് സഹോദരങ്ങളുടെ തീരുമാനം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  15 hours ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  15 hours ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  16 hours ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  16 hours ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  16 hours ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  17 hours ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  17 hours ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  17 hours ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  17 hours ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  17 hours ago