HOME
DETAILS
MAL
താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
December 10 2024 | 12:12 PM
മലപ്പുറം: താനൂരിൽ അമ്മയെയും മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂര്‍ സ്വദേശിനി ലക്ഷ്മി ദേവി എന്ന ബേബി (74) മകൾ ദീപ്തി (36) എന്നിവരാണ് മരിച്ചത്. ലക്ഷ്മി ദേവിയുടെ മൃതദേഹം തൂങ്ങി മരിച്ച നിലയിൽ മുറിയിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഇതേ മുറിയിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു മകള്‍ ദീപ്തിയെ കണ്ടെത്തിയത്.
ദീപ്തി ഭിന്നശേഷിക്കാരിയാണ്. സംഭവ സ്ഥലത്ത് പൊലിസെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്ന് പൊലിസ് അറിയിച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്തു.
A mother and her daughter, who had a disability, were found dead inside their home in Thanur, in a tragic and mysterious incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."