സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി
ന്യൂഡല്‍ഹി: സംഭല്‍ വെടിവെപ്പ് ഇരകളെ സന്ദര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ പ്രിയങ്ക ഗാന്ധി എംപിയും പങ്കെടുത്തു.
നേരത്തെ സംഭല്‍ സന്ദര്‍ശിക്കാന്‍ യുപിയിലെത്തിയ രാഹുല്‍ ഗാന്ധിയെ പൊലിസ് തടഞ്ഞിരുന്നു. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍വെച്ചാണ് പൊലിസ് രാഹുലിനെയും സംഘത്തെയും തടഞ്ഞത്. അന്ന് ഒന്നര മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിന് ഒടുവില്‍ രാഹുല്‍ ഗാന്ധിയും നേതാക്കളും ഡല്‍ഹിയിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്നാണ് ഇരകളെ ഡല്‍ഹിയിലെത്തിച്ച് കൂടിക്കാഴ്ച്ച നടത്താന്‍ തീരുമാനിച്ചത്.
നവംബർ അവസാന വാരത്തിൽ സംഭൽ ജില്ലയിലെ ഷാഹി ജമാ മസ്ജിദിൽ സർവേക്കിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ പൊലീസ് നടത്തിയ വെടിവയ്പിൽ 5 പേരാണ് കൊല്ലപ്പെട്ടത്. സംബൽ ജില്ലയിലെ ഷാഹി ജമാ മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമായിരുന്നെന്നും, മുഗൾ ഭരണ കാലത്ത് ക്ഷേത്രം തകർത്ത് അവിടെ പള്ളി പണിതതാണെന്നും ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ നൽകിയ ഹർജിയിൽ സംബൽ ജില്ലാ കോടതിയാണ് അഭിഭാഷക സംഘത്തെ സർവേയ്ക്ക് നിയോഗിച്ചത്. തുടർന്നുണ്ടായ പ്രതിഷേധത്തിൽ പൊലിസ് ജനങ്ങള്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
Sambhal firing Rahul Gandhi met the victims
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."