കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു
ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന SM കൃഷ്ണ (92) അന്തരിച്ചു. കോണ്‍ഗ്രസ് നേതാവായി പാര്‍ട്ടിയില്‍ എല്ലാ പദവികളും വഹിച്ച അദ്ദേഹം അവസാനകാലത്ത് പാര്‍ട്ടിയെ ഉപേക്ഷിച്ച് ബി.ജെ.പിയോട് അടുക്കുകയായിരുന്നു. കര്‍ണാടക പി.സി.സി അധ്യക്ഷന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം, നിയസമഭാ സ്പീക്കര്‍, കേന്ദ്രമന്ത്രി, ഗവര്‍ണര്‍ എന്നീ പദവികളിലും ഇരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം.
1999- 2004 കാലത്താണ് കര്‍ണാടക മുഖ്യമന്ത്രിയായിരുന്നത്. മൂന്നു തവണ ലോക്‌സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവുമായി.
1980 മുതല്‍ 1984 വരെ കേന്ദ്രമന്ത്രിയായിരുന്ന കൃഷ്ണ, 1984ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989ല്‍ മദ്ദൂരില്‍ നിന്ന് നിയമസഭയിലെത്തി. 1989 മുതല്‍ 1993 വരെ നിയമസഭ സ്പീക്കറും 1993 മുതല്‍ 1994 വരെ ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു. 1992ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വീരപ്പ മൊയ്‌ലിയെയാണ് കോണ്‍ഗ്രസ് പരിഗണിച്ചത്.
1999 മുതല്‍ 2000 വരെ കര്‍ണാടക പി.സി.സി അധ്യക്ഷനുമായി. 1999ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ കൃഷ്ണ രാജ്യസഭാംഗമായിരുന്നു. തുടര്‍ന്ന് എം.പി സ്ഥാനം ഒഴിഞ്ഞാണ് മുഖ്യമന്ത്രിയാകുന്നത്.
2004ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ചാമരാജ്‌പേട്ട മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി എങ്കിലും 2004ല്‍ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിക്കപ്പെട്ടതോടെ നിയമസഭാംഗത്വം ഉപേക്ഷിച്ചു. 2008ല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ കൃഷ്ണ 2008 മുതല്‍ 2014 വരെ രാജ്യസഭാംഗമായും 2009 മുതല്‍ 2012 വരെ കേന്ദ്രമന്ത്രിയാവുകയുംചെയ്തു. രണ്ടാം മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ തുടക്കത്തില്‍ കൃഷ്ണയായിരുന്നു വിദേശകാര്യമന്ത്രി.
2017 ലാണ് കോണ്‍ഗ്രസ് വിട്ടത്. അതേവര്‍ഷം മാര്‍ച്ച് 22ന് ബി.ജെ.പിയില്‍ ചേര്‍ന്നു.
Former Karnataka Chief Minister SM Krishna passes away
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."