ഖത്തര്‍ ദേശീയ ദിനം; ഡിസംബര്‍ 18 വരെ വൈവിധ്യമാർന്ന പരിപാടികൾ
ദോഹ: ദേശീയ ദിനമാഘോഷിക്കാനൊരുങ്ങി ഖത്തര്‍. ദേശീയ ദിന പരിപാടികളുടെ വിളംബരമായി ദര്‍ബ് അല്‍ സാഇയില്‍ ഇന്ന് ആഘോഷങ്ങള്‍ക്ക് കൊടിയേറും. ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം. ഡിസംബര്‍ 18 വരെ ഉംസലാലിലെ ദർബ് അൽ സാഇ വേദിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണി മുതല്‍ രാത്രി 11 മണി വരെ വിപുലമായ ആഘോഷ പരിപാടികൾ അരങ്ങേറും. കൂടാതെ സാംസ്കാരിക തനിമയും പൈതൃകവും വെളിപ്പെടുത്തുന്ന കലാപരിപാടികളും പ്രദർശനങ്ങളും സംഘടിപ്പിക്കും.
ഇതിന് പുറമെ ദർബ് അൽ സാഇയിൽ വിവിധ ഷോകൾ, ശിൽപശാലകൾ, വിദ്യാഭ്യാസ പരിപാടികൾ, മത്സരങ്ങൾ എന്നിവയും നടക്കും. 15 പ്രധാന ആഘോഷങ്ങൾ ഉൾപ്പെടെ 9 ദിവസങ്ങളിലായി 104ലേറെ പരിപാടികൾ ഉണ്ടാകും. 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മേഖലയിലാണ് പൊതുജനങ്ങൾക്കായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 80ലേറെ ഷോപ്പുകൾ, 30 റസ്റ്റോറന്റ്, അഞ്ചോളം നാടൻ കായിക പരിപാടികൾ തുടങ്ങിയവയും ആഘോഷങ്ങളുടെ ഭാഗമായുണ്ട്.
Qatar is celebrating its National Day with a variety of events and activities that will continue until December 18, showcasing the country's rich culture and heritage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."