HOME
DETAILS
MAL
പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി
December 04 2024 | 14:12 PM
കുവൈത്ത് സിറ്റി : ഡിസംബർ 4, കുവൈത്തിൽ പുതു വർഷം പ്രമാണിച്ച് എല്ലാ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ജനുവരി ഒന്ന്, രണ്ട് ( ബുധൻ, വ്യാഴം ) തിയ്യതികളിൽ അവധി നൽകുവാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഇത് പ്രകാരം ജനുവരി ഒന്ന്, രണ്ട് തിയ്യതികളിൽ രാജ്യത്തെ എല്ലാ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും തുടർന്ന് വരുന്ന വെള്ളി, ശനി വാരാന്ത്യ അവധി ദിവസങ്ങൾക്ക് ശേഷം ജനുവരി 5 ഞായറാഴ്ച മുതൽ പ്രവർത്തി ദിനം ആരംഭിക്കും. ഫലത്തിൽ സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്ക് ജനുവരി 1 മുതൽ തുടർച്ചയായി 4 ദിവസം അവധി ലഭിക്കും.
Kuwait has announced that January 1-2 will be public holidays in celebration of the New Year.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."