പൊന്നും വിലയുള്ള "പന്ത്"
ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന നേട്ടം ശ്രേയസ് അയ്യര്‍ക്ക് നഷ്ടമായത് മിനിറ്റുകള്‍ക്കുള്ളില്‍. ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ട ഋഷഭ് പന്താണ് പുതിയ റെക്കോര്‍ഡിട്ടത്. താരത്തെ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിച്ചു. ലേലത്തിനു മുന്‍പ് തന്നെ പന്ത് ഹോട്ട് ടോപ്പിക്കായിരുന്ന പന്തിനുവേണ്ടി എല്ലാ ടീമുകളും ശക്തമായി ലേലം വിളിച്ചു. ഒടുവില്‍ സര്‍വകാല റെക്കോര്‍ഡുമായാണ് പന്ത് ലഖ്‌നൗവിലെത്തുന്നത്.
അയ്യര്‍ പഞ്ചാബിലേക്ക്
മുന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകനെ പഞ്ചാബ് കിങ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി. 26.75 കോടി രൂപയ്ക്കാണ് ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയത്. അവസാന ഘട്ടം വരെ ശ്രേയസിനായി ഡല്‍ഹി ക്യാപിറ്റല്‍സും ശ്രമം നടത്തിയിരുന്നു. 26.50 കോടി വരെ ഡല്‍ഹി വിളിച്ചെങ്കിലും അതിനും മുകളിലേക്ക് പഞ്ചാബ് വിളിച്ചതോടെ ഡല്‍ഹി പിന്‍മാറി.
Rishabh Pant, who left Delhi Capitals, set the new record
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."