അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്
ദുബൈ: അമിത ശബ്ദമുണ്ടാക്കുന്നതോ റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്നതോ ആയ പരിഷ്‌കാരങ്ങള്‍ വാഹനങ്ങളില്‍ വരുത്തിയിട്ടില്ലെന്ന് പരിശോധിക്കാന്‍ എമിറേറ്റിലുടനീളം 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്. ശനിയാഴ്ച സേന അതിന്റെ സമൂഹ മാധ്യമ ചാനലുകളില്‍ ചെക്ക്‌പോസ്റ്റുകളുടെ വീഡിയോ പോസ്റ്റ് ചെയ്തു.
Ensuring #RoadSafety for all road users is a top priority for Dubai Police. To uphold this commitment, 13 inspection checkpoints have been set up across the emirate to verify vehicle safety and ensure vehicles do not have modifications that could cause noise or compromise the… pic.twitter.com/z8rWwgbWXn
— Dubai Policeشرطة دبي (@DubaiPoliceHQ) November 16, 2024
24 മണിക്കൂറിനിടെ 23 വാഹനങ്ങളും മൂന്ന് മോട്ടോര്‍ ബൈക്കുകളും പിടിച്ചെടുത്തതായി ദുബൈ പൊലിസ് വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. അമിത ശബ്ദവും ശല്യവും ഉണ്ടാക്കുന്ന നിയമവിരുദ്ധമായ രൂപമാറ്റങ്ങളാണ് അല്‍ ഖവാനീജ് മേഖലയില്‍ വാഹനങ്ങളില്‍ കണ്ടെത്തിയത്.
2023 ലെ ഡിക്രി നമ്പര്‍ 30 ലെ ആര്‍ട്ടിക്കിള്‍ 2, പ്രകാരം വേഗത കൂട്ടുകയോ അമിത ശബ്ദം ഉണ്ടാക്കുകയോ ചെയ്യുന്ന പരിഷ്‌കാരങ്ങളുള്ള വാഹനങ്ങള്‍ കണ്ടുകെട്ടുമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ വിട്ടുനല്‍കുന്നതിനുള്ള പിഴ 10,000 ദിര്‍ഹം വരെയാകാം.
Dubai Police establishes 13 checkpoints to curb unauthorized vehicle modifications, ensuring road safety and compliance with regulations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."