HOME
DETAILS

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

  
കെ.കൃഷ്ണകുമാർ
November 10 2024 | 05:11 AM

through the constituency  Who will be Chelakkara Luckystar

തൃശൂർ: കലയും സംസ്‌കാരവും ഇഴചേർന്ന കാർഷികഭൂമിയിൽ ആവേശത്തിന്റെ തീയാട്ടമാണ്. സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാൽ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടും. കോൺഗ്രസ് തോറ്റാൽ ജനവിരുദ്ധഭരണമെന്ന വാദത്തിൽ കരിന്തിരി പടരും. കണക്കുകൾ കൂട്ടിക്കിഴിക്കുമ്പോൾ ഇരു മുന്നണികൾക്കും പ്രതീക്ഷകളേക്കാൾ ആശങ്കകളാണ്.

അടിയൊഴുക്കുണ്ടാകാമെന്ന പേടിയിൽ നേതാക്കൾക്ക് നെഞ്ചിടിപ്പേറുകയാണ്. കേരളം മുഴുവൻ ഉറ്റുനോക്കുന്ന ഇവിടെ 13 നാണ് ജനവിധി. പട്ടികജാതി സംവരണമണ്ഡലമായ ഇവിടെ ഇടതുമുന്നണിയുടെ യു.ആർ പ്രദീപും യു.ഡി.എഫിന്റെ രമ്യഹരിദാസും ഇഞ്ചോടിഞ്ചു പോരിലാണ്. തിരുവില്വാമല പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് എന്ന നിലയിൽ സുപരിചിതനാണ് എൻഡി.എയുടെ കെ.ബാലകൃഷ്ണൻ.

കലാമണ്ഡലവും കുത്താമ്പുള്ളിയും വെടിക്കെട്ടും കൊണ്ടു പ്രസിദ്ധമായ ഇവിടെ ന്യൂനപക്ഷവോട്ടുകൾ നിർണായകമാണ്.  1996 ൽ കെ. രാധാകൃഷ്ണൻ മത്സരിക്കാനെത്തിയതോടെയാണ് കോൺഗ്രസ് കോട്ടയായിരുന്ന ചേലക്കര ഇടതുവശം ചേർന്നത്. നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള കഠിന യത്‌നത്തിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇടത് പ്രചാരണം.

കെ.സുധാകരൻ, വി.ഡി സതീശൻ എന്നിവരാണ് യു.ഡി.എഫിന്റെ കുന്തമുനകൾ. എൻ.കെ സുധീറിനെ മുൻനിർത്തി പി.വി അൻവർ എം.എൽ.എയും സജീവം. 65 മുതൽ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 8 വട്ടം ഇടതിനാണ് നേട്ടം. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.

 

നോ ഡീൽ

പാലക്കാട് രഹസ്യഡീൽ ആരോപണത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ ചേലക്കരയിൽ നോഡീൽ പോരാട്ടമാണ്. നേർക്കുനേർ മത്സരം. മണ്ഡലത്തിന്റെ അവികസിതാവസ്ഥയും സാമ്പത്തികപ്രതിസന്ധികളും യാത്രാദുരിതവുമൊക്കെ തെരഞ്ഞെടുപ്പ് ചർച്ചയിലേക്കു ശരവേഗത്തിൽ കടന്നുവന്നു. കെ.രാധാകൃഷ്ണൻ 5 വട്ടം പ്രതിനിധീകരിച്ച ചേലക്കരയിൽ വികസനത്തിനു അടിത്തറയിട്ടതായി ഇടതുമുന്നണി.

കാർഷികമേഖലയുടെ തകർച്ചയും ദാരിദ്ര്യവും കോളനികളുടെ ദുരവസ്ഥയും മുഖ്യപ്രശ്‌നമാണെന്ന് കോൺഗ്രസ്. ആരോഗ്യമേഖലയിൽ ഇനിയുമേറെ പോകാനുണ്ടെന്ന് കോൺഗ്രസ് പറയുമ്പോൾ ചേലക്കരയിലെ കുടുംബാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കിയതിന്റെ നേട്ടമാണ് ഇടതുപക്ഷം വിവരിക്കുന്നത്.

തൃശൂർപൂരം കലക്കൽ, കൊടകര കുഴൽപ്പണക്കേസ്, കരുവന്നൂർ തട്ടിപ്പ്, ഭരണരംഗത്തെ അഴിമതി എന്നിവ കുടുംബയോഗങ്ങളിൽ സജീവചർച്ചയാണ്. 500 ഓളം കോളനികൾ കേന്ദ്രീകരിച്ചാണ് അവസാനഘട്ട പ്രചാരണം ചൂടുപിടിക്കുന്നത്. ആകെ 9 പഞ്ചായത്തുകളിൽ 6 ഇടത്തും എൽ.ഡി.എഫ് ഭരണമാണ്. 3 സ്ഥലത്ത് യു.ഡി.എഫ്.


വോട്ടുനില

2021 നിയമസഭ
കെ.രാധാകൃഷ്ണൻ (സി.പി.എം) 83415 (54.41 %)
സി.സി ശ്രീകുമാർ (കോൺഗ്രസ്) 44015 (28.71 %)
ഷാജുമോൻ വട്ടേക്കാട് ( ബി.ജെ.പി) 24045 (15.68%)
ഭൂരിപക്ഷം: 39400

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്
കെ.രാധാകൃഷ്ണൻ (സി.പി.എം) 60368 (41.21 %)
രമ്യഹരിദാസ് (കോൺഗ്രസ്) 55195 (37.67 %)
ഡോ.ടി.എൻ സരസു (ബി.ജെ.പി) 28974 (19.78 %)
ഭൂരിപക്ഷം 5173

രാഷ്ട്രീയത്തിനും അപ്പുറം
രാഷ്ട്രീയകണക്കുകൾക്കും അപ്പുറത്താണ് ചേലക്കരയുടെ മനസ്. കെ.രാധാകൃഷ്ണൻറെ സൗമ്യതയ്ക്ക് ഇവിടത്തുകാർ എ പ്ലസ് മാർക്കിട്ടു. 2016 ൽ രാധാകൃഷ്ണനു പകരം യു.ആർ പ്രദീപാണ് എത്തിയത്. 21 ൽ വീണ്ടും രാധാകൃഷ്ണൻ വന്നപ്പോൾ റെക്കോഡ് ഭൂരിപക്ഷം നൽകി. കൂടെനിൽക്കുന്നവരുടെ കൂടെയുണ്ടാകുമെന്നാണ് ചേലക്കരയുടെ ഉറപ്പ്.

അതിലൂന്നിയാണ് രമ്യഹരിദാസും വോട്ടുതേടുന്നത്. മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന് 39400 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നുവെങ്കിൽ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡലത്തിലെ ലീഡ് കേവലം 5173. രമ്യയുടെ സ്വപ്‌നങ്ങളെ ത്രിവർണമണിയിക്കുന്നതും ഈ കണക്കാണ്. 6 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  2 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago