HOME
DETAILS
MAL
എലിവിഷം ചേര്‍ത്തതറിയാതെ തേങ്ങാപ്പൂള്‍ എടുത്ത് കഴിച്ചു; ആലപ്പുഴയില്‍ 15 കാരി മരിച്ചു
Web Desk
November 10 2024 | 04:11 AM
ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. ആലപ്പുഴ തകഴിയിലെ മണിക്കുട്ടിയാണ്(15) മരിച്ചത്. വീട്ടിലെ എലി ശല്യം കാരണം തേങ്ങാപ്പൂളില്‍ എലിവിഷം ചേര്‍ത്ത് വെച്ചിരുന്നു. വൈകീട്ട് സ്‌കൂള്‍ വിട്ട് വന്ന കുട്ടി അതറിയാതെ ആ ഇതെടുത്ത് കഴിക്കുകയായിരുന്നു. ആ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
കുട്ടിയുടെ മുത്തശ്ശിക്ക് മുയല്‍ മാന്തിയതിനെ തുടര്‍ന്ന് റാബിസ് വാക്‌സിനെടുത്തതിനു പിന്നാലെ ശരീരം തളര്‍ന്ന് ചികിത്സയിലാണ്. കുട്ടിയെ ആദ്യം വണ്ടാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട്‌കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."