1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍
പാലക്കാട്: 1991 മുതല്‍ 95 വരെ പാലക്കാട് മുനിസിപ്പാലിറ്റി സിപിഎം ഭരിച്ചപ്പോള്‍ ബിജെപി പിന്തുണ അഭ്യര്‍ഥിച്ച് നല്‍കിയ കത്ത് പുറത്തുവിട്ട് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച എം.എസ് ഗോപാലകൃഷ്ണന്‍ ബിജെപി ജില്ല പ്രസിഡന്റ് ടി ചന്ദ്രശേഖരന് അയച്ച കത്താണ് സന്ദീപ് വാര്യര്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ച ആരോപണത്തിന് തെളിവായാണ് കത്ത് പുറത്തുവിട്ടത്.
കോണ്‍ഗ്രസ്, ലീഗ്, സിപിഎം പാര്‍ട്ടികള്‍ പല ഘട്ടങ്ങളിലായി ബിജെപി സഹായം തേടിയിരുന്നതായി സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. ഇത് പൂര്‍ണ്ണമായും നിഷേധിച്ച സിപിഎം നേതാവ് നിതിന്‍ കണിചേരി ആരോപണം തെളിയിക്കാന്‍ സന്ദീപിനെ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് കത്ത് പുറത്തുവിട്ടത്.
sandeep varrier release letter of bjp cpim election partnership
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."