HOME
DETAILS

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

  
October 16 2024 | 18:10 PM

Activating AI and Big Data Analytics in GDRFA services

ദുബൈ: ദുബൈയിലെ ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ. എഫ്.എ) തങ്ങളുടെ സേവനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതിക വിദ്യയും ബിഗ് ഡാറ്റാ അനലൈറ്റിക്സ്ക്ട് ടെക്നോളജിയും സജീവമാക്കുന്നു. ദുബൈയിൽ നടന്നു വരുന്ന ജൈറ്റെക്സ് ഗ്ലോബലിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സമഗ്ര ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുകയും നൂതന സേവനങ്ങൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുകയും ചെയ്യാനുള്ള ദുബൈയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. 

ഈ നടപടിയിലൂടെ, ദുബൈ റെസിഡൻസിയെ സർക്കാർ സ്ഥാപനങ്ങളുടെ മുൻനിരയിൽ നിർത്താനും, പ്രവർത്തനക്ഷ മത മെച്ചപ്പെടുത്താനും ഉപയോ ക്താക്കളുടെ ജീവിത നിലവാരം ഉയർത്താനും ജി.ഡി.ആർ.എ ഫ്.എ ലക്ഷ്യമിടുന്നു.

 ഡിജിറ്റൽ ഭാവിയിലേക്ക് ദുബൈയുടെ മുന്നേറ്റം വേഗത്തിലാക്കാനും വ്യക്തിഗത സേവനങ്ങൾ മെച്ചപ്പെടുത്താനും എ.ഐ സാങ്കേതിക വിദ്യയും ഡാറ്റാ അനലൈറ്റിക്സും നിർണായകമാണ്. തത്സമയ ഡാറ്റാ വിശകലനം സാമൂഹികാവശങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും അതിനനുസൃതമായി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാനും സഹായിക്കുമെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹദ് അൽ മർറി പറഞ്ഞു. 

ജി.ഡി.ആർ.എഫ്‌.എയുടെ സേവനങ്ങളിലെ ആധുനിക സാങ്കേതികത ഉപയോഗിച്ച് സർക്കാർ സേവനങ്ങളുടെ നിലവാരം പുനർനിർവചിക്കുന്നതിനാണ് തങ്ങളുടെ ശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയിലെ സ്മാർട്ട് സേവനങ്ങൾ കൂടുതൽ എളുപ്പവും കാര്യക്ഷമവു മായ രീതിയിൽ ഉപയോക്താക്കൾക്ക് ഈ നടപടിയിലൂടെ ലഭ്യമാകുമെന്ന് ലഫ്റ്റനന്റ് കേണൽ ഖാലിദ് ബിൻ മദിയ അൽ ഫലാസി പറഞ്ഞു. എ.ഐയുടെ സഹായത്തോടെ ഡാറ്റാ അനലൈറ്റിക്സിന് കൂടുതൽ ശക്തി നൽകുന്നത് ഭാവി സേവനങ്ങളുടെയും ഇടപാടുകളുടെയും വളർച്ച മുൻകൂട്ടി പ്രവചിക്കാനും വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  8 days ago