മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു
ന്യൂഡല്‍ഹി: മനുഷ്യാവകാശപ്രവര്‍ത്തകന്‍ പ്രൊഫസര്‍ ജി.എന്‍ സായിബാബ അന്തരിച്ചു. 58 വയസായിരുന്നു. ഹൈദരാബാദിലെ നിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഡല്‍ഹി സര്‍വ്വകലാശാല മുന്‍ അധ്യാപകനാണ്. ഹൈദരാബാദ് നിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു ഇദ്ദേഹം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പത്ത് വര്‍ഷം ജയിലില്‍ വാസം അനുഭവിച്ച അദ്ദേഹം ഈയടുത്താണ് മോചിതനായത്.
2014 മുതല്‍ 2024 വരെയാണ് അദ്ദേഹം ജയില്‍ വാസം അനുഭവിച്ചത്. ഏറെ പോരാട്ടത്തിന1ടുവില്‍ 2024 മാര്‍ച്ച് അഞ്ചിനി അദ്ദേഹം മോചിതനായി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. മാര്‍ച്ച് ഏഴിന് ജയില്‍ മോചിതനായി. ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്‍മീകി എസ്എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജീവപര്യന്തം തടവ് റദ്ദാക്കുകയും കേസില്‍ പ്രതികളാക്കപ്പെട്ട മറ്റ് അഞ്ച് പേരേയും വെറുതെ വിടുകയും ചെയ്യുകയായിരുന്നു.
സായിബാബ, മഹേഷ് കരിമാന്‍ ടിര്‍ക്കി, ഹേം കേശവദത്ത മിശ്ര, പാണ്ഡു പോര നരോട്ടെ, പ്രശാന്ത് റാഹി എന്നിവര്‍ക്ക് ജീവപര്യന്തം തടവും ആറാം പ്രതി വിജയ് ടിര്‍ക്കിക്ക് 2017 ല്‍ പ്രത്യേക കോടതി 10 വര്‍ഷം തടവുമാണ് വിധിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."