തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്
ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് തെലങ്കാന പൊലിസില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് (ഡി.എസ്.പി) പദവിയില്‍ ചുമതലയേറ്റു. വെള്ളിയാഴ്ച്ച ഡിജിപി ഓഫീസിലെത്തിയാണ് താരം ഔദ്യോഗികമായി ചുമതലയേറ്റത്.
ഹൈദരാബാദ് സ്വദേശിയായ സിറാജിന് ഗ്രൂപ്പ് വണ്‍ പദവിയുള്ള സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എം അനില്‍കുമാര്‍ യാദവ് എം.പി, തെലങ്കാന മൈനോരിറ്റീസ് റെസിഡന്‍ഷ്യല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ഫഹീമുദ്ധീന്‍ ഖുറൈശി എന്നിവര്‍ക്കൊപ്പമാണ് സിറാജ് ഡിജിപി ഓഫീസിലെത്തിയത്. നിയമനം സംബന്ധിച്ച വിവരം തെലങ്കാന പൊലിസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
' ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനെ തെലങ്കാനയുടെ ഡി.എസ്.പിയായി നിയമിച്ചു. അദ്ദേഹത്തിന്റെ ക്രിക്കറ്റ് നേട്ടങ്ങള്‍ക്കും സംസ്ഥാനത്തോടുള്ള അര്‍പ്പണബോധത്തിനും ആദരമായാണ് ഈ പദവി. തന്റെ പുതിയ റോളില്‍ ഏവര്‍ക്കും പ്രചോദനമായി അദ്ദേഹം തന്റെ ക്രിക്കറ്റ് ജീവിതം തുടരും,' തെലങ്കാന പൊലിസ് എക്‌സ് പോസ്റ്റില്‍ വിശദമാക്കി.
Mohammad Siraj has taken charge as DSP in Telangana Police
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."