HOME
DETAILS
MAL
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു
October 11 2024 | 13:10 PM
ദുബൈ:യു.എ.ഇയിൽ മാനവ ശേഷി-സ്വദേശി വൽക്കരണ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് യു.എ.ഇ പാസ് നിർബന്ധമാക്കുന്നു. ഈ മാസം 18 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതു വരെ മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോമുകളിൽ ഉണ്ടായിരുന്ന യൂസർ നെയിമുകളും പാസ്വേർഡുകളും റദ്ദാകും. 18 മുതൽ യു.എ.ഇ പാസ് ഉപയോഗിച്ച് ഇവ പുതുതായി സൃഷ്ട്ടക്കേണ്ടി വരും.
സർക്കാർ സേവനങ്ങൾക്കുള്ള യു.എ.ഇ പൗരന്മാരുടെയും താമസക്കാരുടെയും (റെസിഡന്റ്സ്) ഔദ്യോഗിക ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനമായി യു.എ.ഇ പാസ് മാറുകയാണ്. വർക് പെർമിറ്റ് നൽകുന്നതിനും, റദ്ദാക്കുന്നതിനും തൊഴിൽ ദാതാക്കൾ മന്ത്രാലയത്തിന്റെ ഡിജിറ്റൽ ചാനലുകൾ ഉപയോഗിക്കുന്നുണ്ട്. ഗാർഹിക ജോലിക്കാരുടെ നിയമനം, ഒളിച്ചോടൽ റിപ്പോർട്ടിങ് എന്നിവയും ഈ ചാനലുകൾ വഴി ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."