HOME
DETAILS

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

  
October 11 2024 | 03:10 AM

Wayanad Rehabilitation HC tells Center not to delay funding

കൊച്ചി: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിനുള്ള ധനസഹായത്തിൽ ഉടൻ നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി. ധനസഹായം വൈകരുത്. സഹായം വൈകുന്നത് പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ദുരിതബാധിതർക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലേയെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. സഹായവുമായി ബന്ധപ്പെട്ട റിപ്പോർട്ട് 18നു സമർപ്പിക്കാമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡി. സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
സംസ്ഥാന സർക്കാർ മെമ്മോറാണ്ടം നൽകിയിട്ടും കേന്ദ്ര സഹായം വൈകുന്ന സാഹചര്യത്തിൽ കൂടിയാണ് കോടതിയുടെ ഇടപെടൽ. ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യത്തിലും ഉടനടി തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു.

പുനരധിവാസ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി വരികയാണെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. മേഖലകളിൽ പരിസ്ഥിതിയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ പാടില്ലെന്ന് കോടതി നിർദേശിച്ചു.
പുനരധിവാസ പ്രവർത്തനങ്ങളെ മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയാണെന്ന് സംസ്ഥാന സർക്കാർ വാദിച്ചു.

ദുരിതാശ്വാസപ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന വാർത്തകൾക്ക് നിയന്ത്രണം വേണമെന്നതടക്കം ആവശ്യങ്ങളും അഡ്വക്കേറ്റ് ജനറൽ ഉന്നയിച്ചു. പുനരധിവാസ വാർത്തകളിൽ മാധ്യമ പ്രവർത്തകർ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കോടതി നിർദേശിച്ചു. മാധ്യമങ്ങൾക്കുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനാവില്ലെന്നുംകോടതി വ്യക്തമാക്കി. 

 

മറ്റു സംസ്ഥാനങ്ങൾക്ക് വാരിക്കോരി; കേരളത്തെ പരിഗണിച്ചതേയില്ല

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെയൊന്നാകെ വിഴുങ്ങിയ ഉരുൾദുരന്തത്തിൽ നാടിനൊപ്പമുണ്ടെന്ന കേന്ദ്രവാഗ്ദാനത്തിന് രണ്ടുമാസം.
 ഓഗസ്റ്റ് 10നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെത്തിയത്. മണിക്കൂറുകളോളം ഇവിടെ ചെലവിട്ട പ്രധാനമന്ത്രി പിന്നീട് ദുരന്തം അതിജീവിച്ചവരെ സന്ദർശിച്ച് കൂടെയുണ്ടെന്നും പറഞ്ഞു.  കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെല്ലാം നാടിനെ ചേർത്തുപിടിക്കുമെന്ന് ആവർത്തിച്ചു. 
എന്നാൽ രണ്ടു മാസം കഴിഞ്ഞിട്ടും അവകാശപ്പെട്ട പണം പോലും നൽകാൻ കേന്ദ്രം തയാറായില്ല. കേന്ദ്രത്തിനു നൽകിയ മെമ്മോറാണ്ടത്തിൽ 1202 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. 
ഒരു രൂപ പോലും നൽകിയില്ലെന്നു മാത്രമല്ല, മറ്റു സംസ്ഥാനങ്ങൾക്കെല്ലാം വാരിക്കോരി നൽകാനും കേന്ദ്രം മടിച്ചില്ല. 
രാജ്യം നടുങ്ങിയ ദുരന്തമെന്ന് റിപ്പോർട്ട് നൽകിയത് കേന്ദ്രം അയച്ച വിദഗ്ദ സംഘമാണ്. 
നേരിട്ട് സാമ്പത്തിക സഹായം അനുവദിക്കാൻ പ്രധാനമന്ത്രിക്ക് സാധിക്കുകമായിരുന്നിട്ടും നിരാശയായിരുന്നു ഫലം.

 

സഹായം കിട്ടാത്തതിൽ നിരാശയുണ്ട്: മന്ത്രി രാജൻ 

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം സംബന്ധിച്ച ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് വവന്യു മന്ത്രി കെ.രാജൻ. 1202 കോടി രൂപയുടെ നഷ്ടം കണക്കാക്കി ഓഗസ്റ്റിൽ നിവേദനം കൊടുത്തിരുന്നു. പക്ഷേ ഒന്നും ഉണ്ടായില്ല. നിരാശയുണ്ട്.

കേരളത്തിന്റെ ആവശ്യവും പ്രതിഷേധവും അറിയിക്കുമെന്നും വയനാട് ദുരിതാശ്വാസത്തിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. വയനാട് ഉൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ വീണ്ടും തുടരാൻ സർക്കാർ സന്നദ്ധമാണ്. 122 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago