2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്
2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്. ലോറെൻസോ സെർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ് എന്ന കൃതിയാണ് ജെസിബി പുരസ്കാരത്തിന് അർഹനാക്കിയത്. 25 ലക്ഷം രൂപയാണ് പുരസ്കാര തുക. സാഹിത്യ കൃതികൾക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുക ലഭിക്കുന്ന അവാർഡാണിത്. ചുരുക്ക പട്ടികയിൽ അഞ്ച് ഇംഗ്ലീഷ്, ബംഗാളിയിൽ നിന്നു രണ്ട്, മറാഠിയിൽ നിന്നു രണ്ട്, മലയാളത്തിൽ നിന്നു ഒരു പുസ്തകവുമാണ് ഇടം പിടിച്ചിരുന്നത്.
എഴുത്തുകാരനും വിവർത്തകനും കവിയുമായി ജെറി പിന്റോയായിരുന്നു ജൂറി അധ്യക്ഷൻ. പണ്ഡിതനും വിവർത്തകനുമായ ത്രിദീപ് സുഹൃദ്, കലാ ചരിത്രകാരിയും ക്യൂറേറ്ററുമായ ദീപ്തി ശശിധരൻ, ചലച്ചിത്രകാരനും എഴുത്തുകാരനുമായ ഷൗനക് സെൻ, ആർട്ടിസ്റ്റ് അക്വി താമി എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങൾ.
സന്ധ്യാ മേരിയുടെ മരിയ ജസ്റ്റ് മരിയ എന്ന നോവലാണ് മലയാളത്തിൽ നിന്നു ഇടം കണ്ടെത്തിയ എക പുസ്തകം. ജയശ്രീ കളത്തിലാണ് നോവൽ മലയാളത്തിൽ നിന്നു ഇംഗ്ലീഷിലേക്ക് ട്രാൻസ്ലേറ്റ് ചെയ്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."